ലാളിത്യത്തിലേക്കു സഭ മടങ്ങിവരുന്നു: മാര്‍ ആലഞ്ചേരി::Syro Malabar News Updates ലാളിത്യത്തിലേക്കു സഭ മടങ്ങിവരുന്നു: മാര്‍ ആലഞ്ചേരി
13-November,2017

കാ​ഞ്ഞി​ര​പ്പ​ള്ളി: സീ​റോ മ​ല​ബാ​ര്‍ സ​ഭ മേ​ജ​ര്‍ ആ​ര്‍ക്കി എ​പ്പി​സ്‌​കോ​പ്പ​ല്‍ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ര്‍ത്തി​യ​തി​ന്‍റെ ര​ജ​ത​ജൂ​ബി​ലി വേ​ള​യി​ലും പൗ​ര​സ്ത്യ സ​ഭാ കാ​ര്യാ​ല​യ​ത്തി​ന്‍റെ ശ​താ​ബ്ദി വ​ര്‍ഷ​ത്തി​ലും ല​ഭി​ച്ച ദൈ​വാ​നു​ഗ്ര​ഹ​മാ​ണ് കൂ​രി​യ ബി​ഷ​പ്പാ​യി മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വാ​ണി​യ​പ്പു​ര​യ്ക്ക​ലി​ന്‍റെ നി​യ​മ​ന​മെ​ന്നു മേ​ജ​ര്‍ ആ​ര്‍ച്ച്ബി​ഷ​പ് ക​ര്‍ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി. കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​സ് ക​ത്തീ​ഡ്ര​ലി​ല്‍ ഇ​ന്ന​ലെ ന​ട​ന്ന മെ​ത്രാ​ഭി​ഷേ​ക​ത്തി​ൽ സ​ന്ദേ​ശം ന​ല്‍കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
 
ദൈ​വ​വ​ച​നാ​ധി​ഷ്ഠി​ത​മാ​യ പ​രി​വ​ര്‍ത്ത​നം സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സ​മ​യ​ത്താ​ണു പു​തി​യ ബി​ഷ​പ്പി​ന്‍റെ നി​യ​മ​നം. സു​വി​ശേ​ഷ മൂ​ല്യ​ങ്ങ​ളാ​യ ലാ​ളി​ത്യ​ത്തി​ലേ​ക്കു സ​ഭ മ​ട​ങ്ങി​വ​രി​ക​യാ​ണ്.
മെ​ത്രാ​ന്‍ശു​ശ്രൂ​ഷ​യെ മൂ​ന്നു ത​ല​ങ്ങ​ളി​ലാ​ണു സ​ഭ മ​ന​സി​ലാ​ക്കി​യി​രു​ന്ന​ത്. പ്ര​ബോ​ധ​ന അ​ധി​കാ​രം, അ​ജ​പാ​ല​ന അ​ധി​കാ​രം, വി​ശു​ദ്ധീ​ക​ര​ണ അ​ധി​കാ​രം എ​ന്നി​ങ്ങ​നെ. ഇ​വ​യ്ക്കു മാ​റ്റ​മി​ല്ല. ഇ​വ​യു​ടെ പ്രാ​യോ​ഗി​ക​ത​യ്ക്കാ​ണു മാ​റ്റം. ഈ ​മാ​റ്റ​മാ​ണ് ഫ്രാ​ന്‍സി​സ് മാ​ര്‍പാ​പ്പ ത​ന്‍റെ ദ​ര്‍ശ​ന​ത്തി​ലും പ്ര​ബോ​ധ​ന​ത്തി​ലും പ​റ​യു​ന്ന​ത്. സ്‌​നേ​ഹ​ത്തി​ലൂ​ടെ പ്ര​വ​ര്‍ത്ത​ന​നി​ര​ത​മാ​കു​ന്ന വി​ശ്വാ​സ​മാ​ണു സ​ഭ​യു​ടെ പു​തി​യ കാ​ഴ്ച​പ്പാ​ടി​ന്‍റെ അ​ടി​സ്ഥാ​നം. ഈ ​അ​ടി​സ്ഥാ​ന​ത്തി​ല്‍ പു​തി​യ മെ​ത്രാ​നു ശു​ശ്രൂ​ഷ ചെ​യ്യാ​ന്‍ സാ​ധി​ക്കു​മെ​ന്നും ക​ര്‍ദി​നാ​ള്‍ ഉ​ദ്‌​ബോ​ധി​പ്പി​ച്ചു. അ​ധി​കാ​ര​ത്തി​ന്‍റെ വാ​ക്കു​ക​ള്‍ക്കും പ്ര​വൃ‍ത്തി​ക​ള്‍ക്കും ആ​ധി​കാ​രി​ക​ത ഉ​ണ്ടാ​കു​മ്പോ​ള്‍ അ​തു ശു​ശ്രൂ​ഷ​യാ​യി മാ​റും. അ​തു ജ​ന​ങ്ങ​ള്‍ക്കു സ്വീ​കാ​ര്യ​മാ​കും. ജ​നം അം​ഗീ​ക​രി​ക്കും. ജ​ന​ങ്ങ​ള്‍ക്കാ​യി സ്വ​യം സ​മ​ര്‍പ്പി​ക്കു​ന്ന സ​ഭാ ശു​ശ്രൂ​ഷ​ക​രാ​ണു സ​ഭ​യ്ക്കു​ള്ള​ത്. 
 
 
വൈ​ദി​ക​രു​ടെ​യും സ​ന്യ​സ്ത​രു​ടെ​യും അ​ല്മാ​യ​രു​ടെ​യും ഇ​ട​യി​ല്‍ ഇ​ങ്ങ​നെ​യു​ള്ള ശു​ശ്രൂ​ഷ​ക​രു​ണ്ടെ​ന്നും ജ​ന​ങ്ങ​ളു​ടെ ശു​ശ്രൂ​ഷ​ക​രാ​യി വൈ​ദി​ക​ര്‍ സ​മ​ര്‍പ്പി​ക്ക​പ്പെ​ട​ണ​മെ​ന്നും ക​ർ​ദി​നാ​ൾ ആ​ഹ്വാ​നം ചെ​യ്തു. 

Source: deepika.com

Attachments




Back to Top

Syro Malabar Live