ലാളിത്യത്തിന്‍റെ വഴിയിൽ പുതുദൗത്യം::Syro Malabar News Updates ലാളിത്യത്തിന്‍റെ വഴിയിൽ പുതുദൗത്യം
11-November,2017

സീ​​റോ മ​​ല​​ബാ​​ർ മേ​​ജ​​ർ ആ​​ർ​​ക്കി എ​​പ്പി​​സ്കോ​​പ്പ​​ൽ സ​​ഭ​​യു​​ടെ ര​​ണ്ടാ​​മ​​തു കൂ​​രി​​യ ബി​​ഷ​​പ്പാ​​യി കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത പെ​​രു​​വ​​ന്താ​​നം നി​​ർ​​മ​​ല​​ഗി​​രി സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് ഇ​​ട​​വ​​കാം​​ഗം വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ൽ തോ​​മ​​സ്- ഏ​​ലി​​യാ​​മ്മ ദ​​ന്പ​​തി​​ക​​ളു​​ടെ പു​​ത്ര​​ൻ സ​​ണ്ണി​​യ​​ച്ച​​ൻ എ​​ന്ന റ​​വ.​​ഡോ. സെ​​ബാ​​സ്റ്റ്യ​​ൻ വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ൽ നാ​​ളെ അ​​ഭി​​ഷി​​ക്ത​​നാ​​കും. സ​​ഭാ ആ​​സ്ഥാ​​ന​​മാ​​യ കാ​​ക്ക​​നാ​​ട് മൗ​​ണ്ട് സെ​​ന്‍റ് തോ​​മ​​സി​​ൽ നി​​യു​​ക്ത മെ​​ത്രാ​​ൻ മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ൽ ദീ​​പി​​ക​​യ്ക്ക് അ​​നു​​വ​​ദി​​ച്ച അ​​ഭി​​മു​​ഖം.
 
കൂ​​രി​​യ മെ​​ത്രാ​​ന്‍റെ ചു​​മ​​ത​​ല​​ക​​ൾ എ​​ന്തൊ​​ക്കെ ?
 
സ​​ഭ​​യു​​ടെ ഭ​​ര​​ണ​​പ​​ര​​മാ​​യ കാ​​ര്യ​​ങ്ങ​​ൾ നി​​യ​​ന്ത്രി​​ക്ക​​പ്പെ​​ടു​​ന്ന ഒ​​രു കേ​​ന്ദ്രം എ​​ന്നു കൂ​​രി​​യ​​യെ നി​​ർ​​വ​​ചി​​ക്കാം. എ​​ന്നാ​​ൽ രൂ​​പ​​താ കൂ​​രി​​യ​​യ്ക്കു സ​​മാ​​ന​​മ​​ല്ല മേ​​ജ​​ർ ആ​​ർ​​ക്കി എ​​പ്പി​​സ്കോ​​പ്പ​​ൽ സ​​ഭ​​യു​​ടെ കൂ​​രി​​യ. രൂ​​പ​​ത​​യി​​ൽ ബി​​ഷ​​പ്, വി​​കാ​​രി ജ​​ന​​റാ​​ൾ​​മാ​​ർ, ചാ​​ൻ​​സ​​ല​​ർ, വൈ​​സ് ചാ​​ൻ​​സ​​ല​​ർ, പ്രൊ​​ക്യു​​റേ​​റ്റ​​ർ, ജുഡീ​​ഷ​​ൽ വി​​കാ​​ർ എ​​ന്നി​​വ​​രാ​​ണ് കൂ​​രി​​യ അം​​ഗ​​ങ്ങ​​ൾ. 
മേ​​ജ​​ർ ആ​​ർ​​ച്ച് ബി​​ഷ​​പ്, കൂ​​രി​​യ ബി​​ഷ​​പ്, ചാ​​ൻ​​സ​​ല​​ർ, വൈ​​സ് ചാ​​ൻ​​സി​​ല​​ർ, വി​​വി​​ധ ക​​മ്മീ​​ഷ​​നു​​ക​​ളു​​ടെ ചെ​​യ​​ർ​​മാ​​ൻ​​മാ​​ർ എ​​ന്നി​​വ​​ർ ഉ​​ൾ​​പ്പെ​​ട്ട​​താ​​ണ് മേ​​ജ​​ർ ആ​​ർ​​ക്കി എ​​പ്പി​​സ്കോ​​പ്പ​​ൽ കൂ​​രി​​യ.
 
പ്ര​​വാ​​സി​​കാ​​ര്യം, ലി​​റ്റ​​ർ​​ജി, മ​​ത​​ബോ​​ധ​​നം എ​​ന്നി​​ങ്ങ​​നെ സ​​ഭ​​യു​​ടെ വി​​വി​​ധ ക​​മ്മീ​​ഷ​​നു​​ക​​ളു​​ടെ ഓ​​ഫീ​​സു​​ക​​ൾ സ​​ഭാ ആ​​സ്ഥാ​​ന​​ത്ത് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു​​ണ്ട്. വി​​വി​​ധ ബി​​ഷ​​പ്പു​​മാ​​രാ​​ണ് ക​​മ്മീ​​ഷ​​നു​​ക​​ളു​​ടെ ചെ​​യ​​ർ​​മാ​​ൻ​​മാ​​ർ. ചെ​​യ​​ർ​​മാ​​ൻ​​മാ​​ർ​​ക്ക് സ്ഥി​​ര​​മാ​​യി കൂ​​രി​​യ ഓ​​ഫീ​​സി​​ലാ​​യി​​രി​​ക്കാ​​ൻ സാ​​ധി​​ക്കാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ൽ പ്ര​​തി​​നി​​ധി​​യാ​​യി ഒ​​രു വൈ​​ദി​​ക​​നെ സ​​ഭാ കേ​​ന്ദ്ര​​ത്തി​​ൽ നി​​യ​​മി​​ച്ചാ​​ണു പ്ര​​വ​​ർ​​ത്ത​​നം. ഈ ​ക​​മ്മീ​​ഷ​​നു​​ക​​ളു​​ടെ കോ ​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ എ​​ന്ന ഉ​​ത്ത​​ര​​വാ​​ദി​​ത്വം കൂ​​രി​​യ ബി​​ഷ​​പ്പി​​നാ​​ണ്. 
 
സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​​യു​​ടെ മേ​​ജ​​ർ ആ​​ർ​​ച്ച് ബി​​ഷ​​പ് എ​​റ​​ണാ​​കു​​ളം- അ​​ങ്ക​​മാ​​ലി അ​​തി​​രൂ​​പ​​ത​​യു​​ടെ മെ​​ത്രാ​​പ്പോ​​ലീ​​ത്ത കൂ​​ടി​​യാ​​ണ്. മേ​​ജ​​ർ ആ​​ർ​​ച്ച് ബി​​ഷ​​പ്പി​​ന് സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​​യു​​ടെ പൊ​​തു​​വാ​​യ ഭ​​ര​​ണ​​ത്തി​​ന് ഒ​​രു സം​​വി​​ധാ​​നം വേ​​ണ്ട​​തി​​നാ​​ലാ​​ണ് എ​​റ​​ണാ​​കു​​ളം കാ​​ക്ക​​നാ​​ട് മൗ​​ണ്ട് സെ​​ന്‍റ് തോ​​മ​​സി​​ൽ ആ​​സ്ഥാ​​ന​​കേ​​ന്ദ്രം ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. തി​​ങ്ക​​ൾ മു​​ത​​ൽ ബു​​ധ​​ൻ വ​​രെ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് മൗ​​ണ്ട് സെ​​ന്‍റ് തോ​​മ​​സി​​ലും മ​​റ്റു ദി​​വ​​സ​​ങ്ങ​​ളി​​ൽ എ​​റ​​ണാ​​കു​​ളം ആ​​ർ​​ച്ച് ബി​​ഷ​​പ്സ് ഹൗ​​സി​​ലു​​മാ​​ണു ഓ​​ഫീ​​സ് പ്ര​​വ​​ർ​​ത്ത​​നം. മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ്പി​​നെ സ​​ഭ​​യു​​ടെ ഭ​​ര​​ണ ന​​ട​​പ​​ടി​​ക​​ളി​​ൽ സ​​ഹാ​​യി​​ക്കു​​ക എ​​ന്ന​​താ​​ണു കൂ​​രി​​യ ബി​​ഷ​​പ്പി​​ന്‍റെ ചു​​മ​​ത​​ല. കാ​​നോ​​ൻ നി​​യ​​മം അ​​നു​​സ​​രി​​ച്ചു മൂ​​ന്നു​​വ​​രെ കൂ​​രി​​യ ബി​​ഷ​​പ്പു​​മാ​​കാം. മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ്പി​​നു പ്ര​​ത്യേ​​കം ചു​​മ​​ത​​ല​​ക​​ളും ഇ​​വ​​ർ​​ക്കു ന​​ൽ​​കാം. 
 
കൂ​​രി​​യ​​യു​​ടെ പൊ​​തു ഘ​​ട​​ന ?
 
ചാ​​ൻ​​സ​​റി എ​​ന്ന പേ​​രി​​ൽ സ​​ഭ​​യു​​ടെ പ്ര​​ധാ​​ന​​പ്പെ​​ട്ട ഓ​​ഫീ​​സ് സം​​വി​​ധാ​​ന​​മാ​​ണ് കൂ​​രി​​യ. കൂ​​രി​​യ ന​​ട​​പ​​ടി​​ക​​ളു​​ടെ സു​​പ്ര​​ധാ​​ന രേ​​ഖ​​ക​​ൾ സൂ​​ക്ഷി​​ക്കു​​ന്ന ആ​​ർ​​ക്കൈ​​വ്സ് ഈ ​​ഓ​​ഫീ​​സി​​ലാ​​ണു​​ള്ള​​ത്. മെ​​ത്രാ​​ൻ​​മാ​​രു​​ടെ നി​​യ​​മ​​നം ഉ​​ൾ​​പ്പെ​​ടെ ര​​ഹ​​സ്യ​​സ്വ​​ഭാ​​വ​​മു​​ള്ള ഫ​​യ​​ലു​​ക​​ളും രേ​​ഖ​​ക​​ളു​​മാ​​ണ് ആ​​ർ​​ക്കൈ​​വ്സി​​ൽ സൂ​​ക്ഷി​​ക്കു​​ക. കൂ​​രി​​യ​​യു​​ടെ ചാ​​ൻ​​സ​​ല​​റാ​​ണ് ആ​​ർ​​ക്കൈ​​വ്സി​​ന്‍റെ സൂ​​ക്ഷി​​പ്പു​​കാ​​ര​​ൻ. വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ളി​​ൽ മേ​​ജ​​ർ ആ​​ർ​​ച്ച് ബി​​ഷ​​പ്പും സ​​ഹാ​​യി എ​​ന്ന നി​​ല​​യി​​ൽ കൂ​​രി​​യ ബി​​ഷ​​പ്പും ചാ​​ൻ​​സ​​ല​​റും വൈ​​സ് ചാ​​ൻ​​സ​​ല​​ർ​​മാ​​രും ചേ​​ർ​​ന്നാ​​ണ് കൂ​​രി​​യ മീ​​റ്റിം​​ഗ് ന​​ട​​ത്തു​​ക. 
 
സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​​യി​​ലാ​​ണോ ആ​​ദ്യ​​മാ​​യി കൂ​​രി​​യ ബി​​ഷ​​പ്പി​​നെ നി​​യ​​മി​​ച്ച​​ത്?
 
കൂ​​രി​​യ ബി​​ഷ​​പ്പ് പൗ​​ര​​സ്ത്യ സ​​ഭ​​യി​​ലാ​​ണ് പ്ര​​ധാ​​ന​​മാ​​യു​​ള്ള​​ത്. യു​​ക്രെ​​യി​​ൻ സ​​ഭ​​യി​​ലു​​മൊ​​ക്കെ കൂ​​രി​​യ സം​​വി​​ധാ​​ന​​മു​​ണ്ട്. 1992ൽ ​​സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​​യ്ക്കു മേ​​ജ​​ർ ആ​​ർ​​ക്കി എ​​പ്പി​​സ്കോ​​പ്പ​​ൽ പ​​ദ​​വി ല​​ഭി​​ച്ച​​തി​​നു​​ശേ​​ഷം ഭ​​ര​​ണ​​ത​​ലം വി​​പു​​ല​​മാ​​യ​​തോ​​ടെ 2010ലാ​​ണ് മാ​​ർ ബോ​​സ്കോ പു​​ത്തൂ​​രി​​നെ പ്ര​​ഥ​​മ കൂ​​രി​​യ ബി​​ഷ​​പ്പാ​​യി നി​​യ​​മി​​ച്ച​​ത്. സീ​​റോ മ​​ല​​ങ്ക​​ര ക​​ത്തോ​​ലി​​ക്കാ സ​​ഭ​​യി​​ലും ഇ​​പ്പോ​​ൾ കൂ​​രി​​യ മെ​​ത്രാ​​നു​​ണ്ട്.
 
ല​​ത്തീ​​ൻ സ​​ഭ​​യി​​ലാ​​ക​​ട്ടെ സാ​​ർ​​വ​​ത്രി​​ക​​മാ​​യ ഒ​​രു കൂ​​രി​​യ സം​​വി​​ധാ​​ന​​മാ​​ണു​​ള്ള​​ത്. റോ​​മി​​ന്‍റെ മെ​​ത്രാ​​നും സ​​ഭ​​യു​​ടെ മേ​​ധാ​​വി​​യു​​മാ​​യ മാ​​ർ​​പാ​​പ്പ ഒ​​രു മെ​​ത്രാ​​നെ പോ​​പ്പി​​ന്‍റെ വി​​കാ​​രി​​യാ​​യി റോ​​മി​​ൽ നി​​യ​​മി​​ച്ചി​​ട്ടു​​ണ്ട്. 
 
സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​​യി​​ൽ മെ​​ത്രാ​​ൻ​​മാ​​രു​​ടെ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​രീ​​തി ?
 
കേ​​ര​​ള​​ത്തി​​നു​​ള്ളി​​ലെ 13 സീ​​റോ മ​​ല​​ബാ​​ർ രൂ​​പ​​ത​​ക​​ളി​​ലേ​​യും കേ​​ര​​ള​​ത്തി​​നു പു​​റ​​ത്തു​​ള്ള ത​​ക്ക​​ല, രാ​​മ​​നാ​​ഥ​​പു​​രം, ബ​​ൽ​​ത്ത​​ങ്ങാ​​ടി, ഭ​​ദ്രാ​​വ​​തി, മാ​​ണ്ഡ്യ എ​​ന്നീ അ​​ഞ്ചു രൂ​​പ​​ത​​ക​​ളി​​ലേ​​യും ഉ​​ൾ​​പ്പെ​​ടെ 18 രൂ​​പ​​ത​​ക​​ളി​​ലെ മെ​​ത്രാ​​ൻ​​മാ​​രു​​ടെ തെ​​ര​​ഞ്ഞെ​​ടു​​പ്പാ​​ണു സീ​​റോ മ​​ല​​ബാ​​ർ എ​​പ്പാ​​ർ​​ക്കി​​യ​​ൽ സി​​ന​​ഡി​​ന്‍റെ അ​​ധി​​കാ​​ര​​പ​​രി​​ധി​​യി​​ലു​​ള്ള​​ത്. സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​​യു​​ടെ മി​​ഷ​​ൻ രൂ​​പ​​ത​​ക​​ളി​​ൽ ഉ​​ൾ​​പ്പെ​​ടെ ബി​​ഷ​​പ്പു​​മാ​​രു​​ടെ നി​​യ​​മ​​നം ന​​ട​​ത്തു​​ന്ന​​ത് മാ​​ർ​​പാ​​പ്പ​​യാ​​ണ്. എ​​ന്നാ​​ൽ, സീ​​റോ മ​​ല​​ബാ​​ർ മി​​ഷ​​ൻ രൂ​​പ​​ത​​ക​​ളി​​ൽ മെ​​ത്രാ​​ൻ സ്ഥാ​​ന​​ത്ത് ഒ​​ഴി​​വു​​ക​​ൾ വ​​രു​​ന്പോ​​ൾ അ​​നു​​യോ​​ജ്യ​​രാ​​യ​​വ​​രെ സം​​ബ​​ന്ധി​​ച്ച വി​​വ​​ര​​ങ്ങ​​ൾ റോ​​മി​​ലേ​​ക്കു നി​​ർ​​ദേ​​ശി​​ക്കാ​​ൻ സി​​ന​​ഡി​​നു സാ​​ധി​​ക്കും. നി​​യ​​മ​​നാ​​ധി​​കാ​​രം മാ​​ർ​​പാ​​പ്പ​​യ്ക്കാ​​ണ്. 
 
ഓ​​രോ രൂ​​പ​​ത​​യു​​ടെ​​യും ആ​​വ​​ശ്യ​​വും സാ​​ഹ​​ച​​ര്യ​​വും പ​​രി​​ഗ​​ണി​​ച്ചാ​​ണ് സി​​ന​​ഡ് സ​​മ്മേ​​ളി​​ച്ച് മെ​​ത്രാ​​നെ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ക. ര​​ണ്ടും മൂ​​ന്നും വ​​ർ​​ഷം ദീ​​ർ​​ഘി​​ക്കു​​ന്ന ക​​ർ​​ക്ക​​ശ​​മാ​​യ സി​​ന​​ഡ് ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ൾ​​ക്കു ശേ​​ഷ​​മാ​​ണ് തീ​​രു​​മാ​​ന​​മെ​​ടു​​ക്കു​​ക. മെ​​ത്രാ​​ൻ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ സീ​​റോ മ​​ല​​ബാ​​ർ സി​​ന​​ഡി​​ൽ അം​​ഗ​​ങ്ങ​​ളാ​​യ മെ​​ത്രാ​​ൻ​​മാ​​ർ മാ​​ത്ര​​മ​​ല്ല വൈ​​ദി​​ക​​ർ, സ​​ന്യ​​സ്ത​​ർ, അ​​ല്മാ​​യ​​ർ ഉ​​ൾ​​പ്പെ​​ടെ നി​​ര​​വ​​ധി പേ​​രി​​ൽ​നി​​ന്ന് ര​​ഹ​​സ്യ​​സ്വ​​ഭാ​​വ​​ത്തോ​​ടെ അ​​ഭി​​പ്രാ​​യം രേ​​ഖാ​​മൂ​​ലം ആ​​രാ​​യും. ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട എ​​ല്ലാ രേ​​ഖ​​ക​​ളും ചാ​​ൻ​​സ​​റി​​യി​​ൽ സൂ​​ക്ഷി​​ക്കും. 
 
സി​​ന​​ഡി​​ൽ മെ​​ത്രാ​​ൻ​​മാ​​ർ​​ക്കു മാ​​ത്ര​​മാ​​ണോ പ്ര​​വേ​​ശ​​നം ?
 
സി​​ന​​ഡ് പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ പൊ​​തു ചു​​മ​​ത​​ല ചാ​​ൻ​​സ​​ല​​റും വൈ​​സ് ചാ​​ൻ​​സ​​ല​​ർ​​മാ​​രും ഉ​​ൾ​​പ്പെ​​ടു​​ന്ന ചാ​​ൻ​​സ​​റി​​ക്കാ​​ണ്. മെ​​ത്രാ​​ൻ​​മാ​​രെ കൂ​​ടാ​​തെ ചാ​​ൻ​​സ​​ല​​ർ​​ക്കും വൈ​​സ് ചാ​​ൻ​​സ​​ല​​ർ​​മാ​​ർ​​ക്കും മാ​​ത്ര​​മാ​​ണ് സി​​ന​​ഡ് ഹാ​​ളി​​ൽ പ്ര​​വേ​​ശ​​ന​​മു​​ള്ള​​ത്. ചി​​ല ന​​ട​​പ​​ടി​​ക​​ളി​​ൽ മെ​​ത്രാ​​ൻ​​മാ​​ർ മാ​​ത്ര​​മെ ഹാ​​ളി​​ലു​​ണ്ടാ​​കൂ. 
 
എ​​ന്നാ​​ൽ, വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ച​​ർ​​ച്ച​​ക​​ളി​​ൽ അ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വി​​ഷ​​യ​​ങ്ങ​​ളി​​ൽ പ്രാ​​ഗ​​ത്ഭ്യ​​വും പാ​​ണ്ഡി​​ത്യ​​വു​​മു​​ള്ള അ​​ല്മാ​​യ​​രെ​​യും സ​​ന്യ​​സ്ത​​രെ​​യും സം​​ഭാ​​ഷ​​ണ​​ത്തി​​നും അ​​ഭി​​പ്രാ​​യം ആ​​രാ​​യാ​​നും ക്ഷ​​ണി​​ക്കാ​​റു​​ണ്ട്. വ്യ​​ത്യ​​സ്ത മേ​​ഖ​​ല​​ക​​ളി​​ൽ പ്രാ​​ഗ​​ത്ഭ്യം തെ​​ളി​​യി​​ച്ച​​വ​​രെ മെ​​ത്രാ​​ൻ സി​​ന​​ഡി​​ൽ ആ​​ദ​​രി​​ക്കാ​​നും ക്ഷ​​ണി​​ക്കാ​​റു​​ണ്ട്. 
 
സീ​റോ മ​ല​ബാ​ർ സ​ഭ നി​​യ​​മ​​സം​​ഹി​​ത​ ? 
 
പൗ​​ര​​സ്ത്യ​​സ​​ഭ​​ക​​ൾ​​ക്കാ​​യു​​ള്ള പൊ​​തു​നി​​യ​​മ​​സം​​ഹി​​ത 1990ലാ​​ണ് ആ​​ദ്യ​​മാ​​യി പ്ര​​സി​​ദ്ധീ​​ക​​രി​​ക്ക​​പ്പെ​​ട്ട​​ത്. സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​​യ്ക്കു മാ​​ത്ര​​മു​​ള്ള നി​​യ​​മാ​​വ​​ലി​​യും നി​​ല​​വി​​ലു​​ണ്ട്. പൗ​​ര​​സ്ത്യ സ​​ഭാ നി​​യ​​മ​​ത്തി​​ൽ വ്യ​​ക്ത​​മാ​​ക്കാ​​ത്ത കാ​​ര്യ​​ങ്ങ​​ൾ, ന​​ിയ​​മ​​ത്തി​​ൽ പ​​റ​​ഞ്ഞി​​ട്ടി​​ല്ലാ​​ത്ത​​ത് എ​​ന്ന ശീ​​ർ​​ഷ​​ക​​ത്തി​​ൽ കൂ​​ട്ടി​​ച്ചേ​​ർ​​ക്കു​​ക​​യാ​​ണ് പ​​തി​​വ്. നി​​യ​​മ​​ങ്ങ​​ളും ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ളും കാ​​ലോ​​ചി​​ത​​മാ​​യി ക്രോ​​ഡീ​​ക​​രി​​ക്കാ​​ൻ മേ​​ജ​​ർ ആ​​ർ​​ക്കി എ​​പ്പാ​​ർ​​ക്കി​​യ​​ൽ സ​​ഭ​​ക​​ൾ​​ക്ക് അ​​നു​​വാ​​ദ​​മു​​ണ്ട്. 
 
കാ​​നോ​​ൻ നി​​യ​​മ​​ങ്ങ​​ളി​​ൽ മാ​​റ്റ​​ങ്ങ​​ൾ അ​​നു​​വ​​ദ​​നീ​​യ​​മാ​​ണോ?
 
സാ​​ർ​​വ​​ത്രി​​ക സ​​ഭ​​യി​​ൽ ആ​​ദ്യ​​മാ​​യി നി​​യ​​മ​​ങ്ങ​​ൾ ക്രോ​​ഡീ​​ക​​രി​​ച്ച​​ത് 1917ലാ​​ണ്. 1983ൽ ​​ഇ​​ത് കാ​​ലാ​​നു​​സൃ​​ത​​മാ​​യി പ​​രി​​ഷ്ക​​രി​​ച്ചു. പൗ​​ര​​സ്ത്യ സ​​ഭ​​ക​​ൾ​​ക്ക് 1990ൽ ​​നി​​യ​​മം വ​​ന്നു. 27 വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ കാ​​ലോ​​ചി​​ത​​മാ​​യ വി​​വി​​ധ തി​​രു​​ത്ത​​ലു​​ക​​ളും കൂ​​ട്ടി​​ച്ചേ​​ർ​​ക്ക​​ലു​​ക​​ളും ഇ​​തി​​ൽ വ​​രു​​ത്തി​​യി​​ട്ടു​​ണ്ട്. വി​​വാ​​ഹ കോ​​ട​​തി​​ക​​ളു​​മാ​​യ ബ​​ന്ധ​​പ്പെ​​ട്ട ന​​ട​​പ​​ടി​​ക​​ൾ​​ക്ക് അ​​ടു​​ത്ത​​യി​​ടെ മാ​​റ്റ​​ങ്ങ​​ൾ വ​​രു​​ത്തി​​യ​​ത് ഉ​​ദാ​​ഹ​​ര​​ണം. കാ​​ലാ​​കാ​​ല​​ങ്ങ​​ളി​​ൽ മാ​​ർ​​പാ​​പ്പ​​മാ​​ർ അ​​നു​​ശാ​​സി​​ക്കു​​ന്ന പ്ര​​ബോ​​ധ​​ന​​ങ്ങ​​ൾ​​ക്ക് അ​​നു​​സൃ​​ത​​മാ​​യാ​​ണ് പ്രാ​​ദേ​​ശി​​ക​​സ​​ഭ​​യി​​ലും മാ​​റ്റ​​ങ്ങ​​ൾ വ​​രു​​ത്തു​​ക. കൂ​​ടാ​​തെ വ്യ​​ത്യ​​സ്ത സ​​ഭാ വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കെ​​ല്ലാം എ​​ഴു​​ത​​പ്പെ​​ട്ട നി​​യ​​മാ​​വ​​ലി​​യു​​ണ്ട്.
 
തീ​​രു​​മാ​​ന​​ങ്ങ​​ൾ ന​​ട​​പ്പാ​​ക്കു​​ന്ന​​തി​​ലെ പ്രാ​​യോ​​ഗി​​ക​​ത ?
 
സ​​ഭാ​​സം​​വി​​ധാ​​ന​​ത്തി​​ന്‍റെ വി​​വി​​ധ ത​​ല​​ങ്ങ​​ളി​​ൽ ഉ​​രു​​ത്തി​​രി​​യു​​ന്ന ആ​​ശ​​യ​​ങ്ങ​​ളും അ​​ഭി​​പ്രാ​​യ​​ങ്ങ​​ളു​​മാ​​ണ് സ​​ഭ​​യു​​ടെ നേ​​തൃ​​നി​​ര എ​​ന്ന വി​​ശേ​​ഷി​​പ്പി​​ക്കാ​​വു​​ന്ന സി​​ന​​ഡി​​ലും അ​​ല്മാ​​യ - സ​​ന്യ​​സ്ത പ​​ങ്കാ​​ളി​​ത്ത​​മു​​ള്ള ആ​​ർ​​ക്കി എ​​പ്പി​​സ്കോ​​പ്പ​​ൽ അ​​സം​​ബ്ലി​​യി​​ലു​​മൊ​​ക്കെ ച​​ർ​​ച്ച ചെ​​യ്യു​​ക. ഈ ​​ച​​ർ​​ച്ച​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ മേ​​ജ​​ർ ആ​​ർ​​ച്ച് ബി​​ഷ​​പ് ഉ​​ദ്ബോ​​ധ​​ന​​ങ്ങ​​ളും നി​​ർ​​ദേ​​ശ​​ങ്ങ​​ളും ന​​ൽ​​കാ​​റു​​ണ്ട്. 
 
ദൈ​​വ​​വി​​ളി, കു​​ടും​​ബ പ​​ശ്ചാ​​ത്ത​​ലം ?
 
തി​​ക​​ച്ചും ക്രി​​സ്തീ​​യ പ​​ശ്ചാ​​ത്ത​​ല​​വും പ്രാ​​ർ​​ഥ​​നാ​​ന്ത​​രീ​​ക്ഷ​​വു​​മു​​ള്ള ഭ​​വ​​ന​​ത്തി​​ലാ​​ണ് ഞാ​​ൻ ജ​​നി​​ച്ചു വ​​ള​​ർ​​ന്ന​​ത്. കു​​ടി​​യേ​​റ്റ ഗ്രാ​​മ​​മാ​​യ പെ​​രു​​വ​​ന്താ​​നം നി​​ർ​​മ​​ല​​ഗി​​രി​​യി​​ൽ കാ​​ർ​​ഷി​​ക പ​​ശ്ചാ​​ത്ത​​ല​​മു​​ള്ള കു​​ടും​​ബം. ഞ​​ങ്ങ​​ൾ ഒ​​ൻ​​പ​​തു മ​​ക്ക​​ൾ. ഞാ​​ൻ എ​​ട്ടാ​​മ​​ൻ. ചാ​​ച്ച​​നും അ​​മ്മ​​യും പു​​ല​​ർ​​ച്ചെ ഉ​​ണ​​ർ​​ന്ന് പ്ര​​ഭാ​​ത​​പ്രാ​​ർ​​ഥ​​ന​​യ്ക്കു​​ശേ​​ഷം മു​​ട​​ങ്ങാ​​തെ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​വ​​രും നി​​ഷ്ഠ​​യോ​​ടെ സ​​ന്ധ്യാ​​പ്രാ​​ർ​​ഥ​​ന മ​​ക്ക​​ൾ​​ക്കൊ​​പ്പം ന​​ട​​ത്തു​​ന്ന​​വ​​രു​​മാ​​യി​​രു​​ന്നു. ഇ​​ട​​വ​​ക​​യോ​​ട് ആ​​ത്മ​​ബ​​ന്ധ​​വും വൈ​​ദി​​ക​​രോ​​ടും അ​​ധ്യാ​​പ​​ക​​രോ​​ടും വി​​ധേ​​യ​​ത്വ​​വും പു​​ല​​ർ​​ത്തി​​യ പ​​രി​​ശീ​​ല​​മാ​​ണു വീ​​ട്ടി​​ൽ ല​​ഭി​​ച്ച​​ത്. ജ്യേ​​ഷ്ഠ​​ൻ ജോ​​ർ​​ജ് വൈ​​ദി​​ക​​നാ​​യ​​ത് ഒ​​രു വൈ​​ദി​​ക​​നാ​​കാ​​ൻ എ​​ന്നി​​ലും ആ​​ഗ്ര​​ഹ​​മു​​ള​​വാ​​ക്കി. മാ​​തൃ​​ദേ​​വാ​​ല​​യ​​ത്തി​​ൽ അ​​ൾ​​ത്താ​​ര​​ബാ​​ല​​നാ​​യി​​രു​​ന്നു അ​​ക്കാ​​ല​​ത്ത് ഞാ​​ൻ. സെ​​മി​​നാ​​രി​​യി​​ൽ പോ​​കാ​​നു​​ള്ള താ​​ൽ​​പ​​ര്യം വീ​​ട്ടി​​ൽ പ​​റ​​ഞ്ഞ​​പ്പോ​​ൾ എ​​തി​​ർ​​പ്പു​​ണ്ടാ​​യി​​ല്ല. തീ​​രു​​മാ​​ന​​മെ​​ടു​​ത്താ​​ൽ അ​​ത് ഉ​​റ​​ച്ച​​താ​​യി​​രി​​ക്ക​​ണം എ​​ന്ന​​തി​​ൽ ചാ​​ച്ച​​നും അ​​മ്മ​​യ്ക്കും ക​​ർ​​ക്ക​​ശ​ നി​​ല​​പാ​​ടു​​ണ്ടാ​​യി​​രു​​ന്നു.
 
 
ജീ​​വി​​ത​​ത്തി​​ൽ ഏ​​റ്റ​​വും സ്വാ​​ധീ​​നി​​ച്ച വ്യ​​ക്തി ?
 
അ​​മ്മ. അ​​മ്മ എ​​ന്നും ഒ​​രു തി​​രു​​ത്ത​​ൽ ശ​​ക്തി​​യും മാ​​ർ​​ഗ​​ദ​​ർ​​ശി​​യു​​മാ​​യി​​രു​​ന്നു. തെ​​റ്റ് എ​​ത്ര ചെ​​റു​​താ​​ണെ​​ങ്കി​​ലും നി​​ന​​ക്ക് തെ​​റ്റി​​യെ​​ന്നും തി​​രു​​ത്താ​​നു​​ള്ള ബാ​​ധ്യ​​ത നി​​ന​​ക്കു​​മാ​​ത്ര​​മാ​​ണെ​​ന്നും ബോ​​ധ്യ​​പ്പെ​​ടു​​ത്തു​​ന്ന നി​​ല​​പാ​​ടു​​കാ​​രി​​യാ​​യി​​രു​​ന്നു അ​​മ്മ. സ്കൂ​​ളി​​ൽ മാ​​ത്ര​​മ​​ല്ല സെ​​മി​​നാ​​രി കാ​​ല​​ത്തും അ​​മ്മ​​യു​​ടെ തി​​രു​​ത്ത​​ലു​​ക​​ൾ എ​​ന്നെ സ്പ​​ർ​​ശി​​ച്ചി​​രു​​ന്നു. ഞാ​​ൻ റീ​​ജ​​ൻ​​സി പ​​രി​​ശീ​​ല​​ന​​ത്തി​​നു​​ശേ​​ഷം ആ​​ദ്യ​​മാ​​യി ളോ​​ഹ ധ​​രി​​ച്ചെ​​ത്തി​​യ​​പ്പോ​​ൾ നി​​ർ​​വൃ​​തി​​യോ​​ടെ എ​​ന്നെ കാ​​ണാ​​ൻ അ​​മ്മ വീ​​ട്ടു​​മു​​റ്റ​​ത്തു കാ​​ത്തു​​നി​​ന്ന​​ത് ഓ​​ർ​​മ​​യി​​ലെ മാ​​റാ​​ത്ത ചി​​ത്ര​​മാ​​ണ്. അ​​മ്മ അ​​ടു​​ത്ത​​യി​​ടെ മ​​രി​​ച്ചു. ക​​ർ​​ഷ​​ക​​നാ​​യ ചാച്ചനു വീ​​ടി​​നെ​​ക്കു​​റി​​ച്ചും മ​​ക്ക​​ളെ​​ക്കു​​റി​​ച്ചും എ​​ന്നും ക​​രു​​ത​​ലു​​ണ്ടാ​​യി​​രു​​ന്നു. വ്യ​​ക്തി ബ​​ന്ധ​​ങ്ങ​​ൾ വ​​ള​​ർ​​ത്തു​​ന്ന​​തി​​ൽ ചാച്ചൻ എ​​ക്കാ​​ല​​വും ഗു​​ണ​​പാ​​ഠ​​മാ​​യി​​രു​​ന്നു.
 
യു​​വ​​ജ​​ന പ്രേ​​ഷിത​​ത്വ​​കാ​​ലം? 
 
1988ൽ ​സെ​​മി​​നാ​​രി റീ​​ജ​​ൻ​​സി പ​​രി​​ശീ​​ല​​ന​​ത്തി​​ന് യു​​വ​​ജ​​ന​​പ്രേ​​ക്ഷി​​ത​​ത്വ​​മാ​​ണ് ഞാ​​ൻ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്. യു​​വ​​ജ​​ന​​ങ്ങ​​ൾ​​ക്കൊ​​പ്പം പ്ര​​വ​​ർ​​ത്തി​​ക്കാ​​ൻ അ​​ത് ആ​​ദ്യ അ​​വ​​സ​​ര​​മാ​​യി. ക​​ട്ട​​പ്പ​​ന സെ​​ന്‍റ് ജോ​​ർ​​ജ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ൽ അ​​സി​​സ്റ്റ​​ന്‍റ് വി​​കാ​​രി​​യാ​​യി ആ​​ദ്യ​​നി​​യ​​മ​​ന​​ത്തി​​ൽ യു​​വ​​ദീ​​പ്തി ഫൊ​​റോ​​ന ഡ​​യ​​റ​​ക്‌​ട​​റു​​ടെ ചു​​മ​​ത​​ല എ​​നി​​ക്കു ല​​ഭി​​ച്ചു. തു​​ട​​ർ​​ന്ന് യു​​വ​​ദീ​​പ്തി​​യു​​ടെ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത ഡ​​യ​​റ​​ക്്ട​​റാ​​യി നി​​യ​​മി​​ത​​നാ​​യി. ഇ​​ട​​വ​​ക​​ക​​ൾ സ​​ന്ദ​​ർ​​ശി​​ച്ചു വ്യ​​ത്യ​​സ്ത​​ജീ​​വി​​ത​​സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ൽ ക​​ഴി​​യു​​ന്ന യു​​വ​​ജ​​ന​​ങ്ങ​​ളെ ക​​ണ്ടും അ​​വ​​രെ കേ​​ട്ടും യു​​വ​​ദീ​​പ്തി​​ക്കു പു​​തി​​യൊ​​രു പ്ര​​വ​​ർ​​ത്ത​​ന​​ശൈ​​ലി രൂ​​പ​​പ്പെ​​ടു​​ത്താ​​ൻ ശ്ര​​മി​​ച്ചു. ഭ​​വ​​ന​​സ​​ന്ദ​​ർ​​ശ​​ന​​ത്തി​​ലൂ​​ടെ അ​​വ​​രു​​ടെ കു​​ടും​​ബ​​പ​​ശ്ചാ​​ത്ത​​ലം മ​​ന​​സി​​ലാ​​ക്കി. ക്യാ​​ന്പു​​ക​​ളും കൂ​​ട്ടാ​​യ്മ​​ക​​ളും പ​​ദ​​യാ​​ത്ര​​ക​​ളും ന​​ട​​ത്തി യു​​വ​​ജ​​ന​​ങ്ങ​​ളെ ഒ​​രു​​മി​​പ്പി​​ച്ചു. നൂ​​റു ക​​ണ​​ക്കി​​ന് യു​​വ​​ജ​​ന​​ങ്ങ​​ളു​​മാ​​യി അ​​ന്നു​​ണ്ടാ​​യ ബ​​ന്ധം ഇ​​പ്പോ​​ഴും കാ​​ത്തു​​സൂ​​ക്ഷി​​ക്കാ​​ൻ ഞാ​​ൻ ശ്ര​​മി​​ക്കു​​ന്നു. യു​​വ​​ദീ​​പ്തി​​യി​​ൽ പ​​രി​​ശീ​​ല​​നം നേ​​ടി​​യ ഏ​​റെ​​പ്പേ​​രും സ​​ഭാ​​ത്മ​​ക​​മാ​​യ ജീ​​വി​​തം ന​​യി​​ച്ചു​​കാ​​ണു​​ന്ന​​ത് ഏ​​റെ സ​​ന്തോ​​ഷ​​ക​​ര​​മാ​​ണ്.
 
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത​​യി​​ൽ​​ത​​ന്നെ വൈ​​ദി​​ക​​നാ​​യ ജ്യേ​​ഷ്ഠ​​ൻ ജോ​​ർ​​ജ് വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ലി​​ന്‍റെ അ​​ജ​​പാ​​ല​​ന​​ശൈ​​ലി വൈ​​ദി​​ക​​ശു​​ശ്രൂ​​ഷ​​യി​​ൽ എ​​നി​​ക്കു പ്ര​​ചോ​​ത​​ക​​മാ​​യി. രൂ​​പ​​ത മ​​ത​​ബോ​​ധ​​ന ഡ​​യ​​റ​​ക്‌​ട​​റാ​​യി​​രി​​ക്കെ അ​​ല്മാ​​യ​​രെ സ​​ഭാ ശു​​ശ്രൂ​​ഷ​​യി​​ൽ സ​​ജീ​​വ​​മാ​​ക്കു​​ക​​യും മ​​ത​​ബോ​​ധ​​ന​​രീ​​തി കാ​​ല​​ത്തി​​നൊ​​ത്തു പ​​രി​​ഷ്ക​​രി​​ക്കു​​ക​​യും ചെ​​യ്ത അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ശൈ​​ലി അ​​നു​​വ​​ർ​​ത്തി​​ക്കാ​​ൻ ഞാ​​നും ശ്ര​​മി​​ച്ചു. അ​​ല്മാ​​യ​​പ​​ങ്കാ​​ളി​​ത്തം സ​​ഭാ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ സ​​ജീ​​വ​​മാ​​ക്കാ​​ൻ അ​​വ​​രി​​ലേ​​ക്ക് ഇ​​റ​​ങ്ങി​​ച്ചെ​​ല്ല​​ണ​​മെ​​ന്ന​​താ​​യി​​രു​​ന്നു എ​​ന്‍റെ ന​​യം. 
 
ഇ​​ത​​ര ശു​​ശ്രൂ​​ഷാ​​മേ​​ഖ​​ല​​ക​​ൾ
 
ഇ​​ട​​വ​​ക വൈ​​ദി​​ക​​നാ​​ക​​ണം, അ​​തും മാ​​തൃ​​രൂ​​പ​​ത​​യി​​ൽ ത​​ന്നെ​​യാ​​യി​​രി​​ക്ക​​ണം എ​​ന്ന​​ത് സെ​​മി​​നാ​​രി​​യി​​ലേ​​ക്കു പോ​​കു​​ന്പോ​​ൾ എ​​ന്‍റെ ഉ​​റ​​ച്ച തീ​​രു​​മാ​​ന​​മാ​​യി​​രു​​ന്നു. സെ​​മി​​നാ​​രി​​യി​​ലാ​​യി​​രി​​ക്കെ മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ൽ, പി​​ൽ​​ക്കാ​​ല​​ത്ത് മാ​​ർ മാ​​ത്യു വ​​ട്ട​​ക്കു​​ഴി, മാ​​ർ മാ​​ത്യു അ​​റ​​യ്ക്ക​​ൽ എ​​ന്നീ പി​​താ​​ക്ക​​ൻ​​മാ​​രി​​ൽ​​നി​​ന്നും പ്രോ​​ത്സാ​​ഹ​​ന​​വും ക​​രു​​ത​​ലു​​മാ​​ണ് എ​​ക്കാ​​ല​​വും ല​​ഭി​​ച്ചി​​ട്ടു​​ള്ള​​ത്. എ​​ല്ലാ വൈ​​ദി​​ക​​രു​​മാ​​യി എ​​ക്കാ​​ല​​വും ആ​​ത്മ ബ​​ന്ധം പു​​ല​​ർ​​ത്താ​​ൻ ഞാ​​ൻ താ​​ൽ​​പ​​ര്യ​​പ്പെ​​ട്ടു.
 
യു​​വ​​ദീ​​പ്തി​​യി​​ലും വി​​വാ​​ഹ കോ​​ട​​തി​​യി​​ലും ചു​​മ​​ത​​ല​​ക​​ൾ വ​​ഹി​​ക്കു​​ന്പോ​​ഴും ഇ​​ട​​വ​​ക വി​​കാ​​രി​​യാ​​യി ശു​​ശ്രൂ​​ഷ ചെ​​യ്യാ​​ൻ എ​​നി​​ക്ക് ഏ​​റെ ആ​​ഗ്ര​​ഹ​​മാ​​യി​​രു​​ന്നു. ഇ​​ത്ത​​ര​​ത്തി​​ൽ രൂ​​പ​​താ​​ധ്യ​​ക്ഷ​​നോ​​ട് ഒ​​രു ഇ​​ട​​വ​​ക ചോ​​ദി​​ച്ചു വാ​​ങ്ങി​​യി​​രു​​ന്നു. വൈ​​ദി​​ക ശു​​ശ്രൂ​​ഷ​​യി​​ൽ അ​​നു​​ഭ​​വ​​ങ്ങ​​ളു​​ണ്ടാ​​കാ​​ൻ ഒ​​രു വൈ​​ദി​​ക​​ന് ഇ​​ട​​വ​​ക ആ​​വ​​ശ്യ​​മാ​​ണ്. ഇ​​ത്ത​​ര​​ത്തി​​ൽ പ​​ഴ​​യ​​കൊ​​ര​​ട്ടി, മു​​ള​​ങ്കു​​ന്ന്, ചെ​​ന്നാ​​ക്കു​​ന്ന്, പൂ​​മ​​റ്റം ഇ​​ട​​വ​​ക​​ക​​ൾ വ​​ലി​​യ അ​​നു​​ഭ​​വ​​മാ​​ണ് സ​​മ്മാ​​നി​​ച്ച​​ത്. ഇ​​ട​​വ​​ക പ്ര​​ദേ​​ശ​​ത്തെ എ​​ല്ലാ മ​​ത​​സ്ഥ​​രു​​മാ​​യി ന​​ല്ല ബ​​ന്ധം പു​​ല​​ർ​​ത്താ​​നും ശ്ര​​ദ്ധി​​ച്ചി​​രു​​ന്നു. ഇ​​ട​​വ​​ക ഭ​​വ​​ന​​ങ്ങ​​ളി​​ൽ ഒ​​രു ദി​​വ​​സ​​മെ​​ങ്കി​​ലും സ​​ന്ധ്യാ​​പ്രാ​​ർ​​ഥ​​ന​​യി​​ലും അ​​ത്താ​​ഴ​​ത്തി​​ലും പ​​ങ്കു​​ചേ​​ർ​​ന്ന് കു​​ടും​​ബാം​​ഗ​​ങ്ങ​​ളു​​മാ​​യി ന​​ല്ല ബ​​ന്ധം സ്ഥാ​​പി​​ച്ചു​​പോ​​ന്നു.
 
സ​​ഭാ ആ​​സ്ഥാ​​ന​​ത്ത് വൈ​​സ് ചാ​​ൻ​​സ​​ല​​റാ​​യി നി​​യ​​മി​​ത​​നാ​​യ സാ​​ഹ​​ച​​ര്യം? 
 
സീ​​റോ​​മ​​ല​​ബാ​​ർ സ​​ഭ​​യു​​ടെ പ്ര​​വ​​ർ​​ത്ത​​നം ആ​​ഗോ​​ള​​ത​​ല​​ത്തി​​ലേ​​ക്ക് വ​​ള​​ർ​​ന്ന​​തോ​​ടെ സ​​ഭാ ആ​​സ്ഥാ​​ന​​ത്തെ നി​​യ​​മ​​ന​​ങ്ങ​​ൾ എ​​ല്ലാ മേ​​ഖ​​ല​​ക​​ൾ​​ക്കും വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കും പ്രാ​​തി​​നി​​ധ്യം ഉ​​റ​​പ്പാ​​ക്കി​​ക്കൊ​​ണ്ടു​​ള്ള​​താ​​ണ്. ഇ​​ത്ത​​രം മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് വൈ​​സ് ചാ​​ൻ​​സ​​ല​​റാ​​യി കൂ​​രി​​യ​​യി​​ലേ​​ക്ക് 2014 സെ​​പ്റ്റം​​ബ​​ർ 12ന് ​എ​​നി​​ക്കു നി​​യ​​മ​​ന​​മു​​ണ്ടാ​​യ​​ത്. 
 
അ​​ടു​​ത്ത കാ​​ലം വ​​രെ മൊ​​ബൈ​​ൽ ഫോ​ൺ ഇ​ല്ലാ​യി​രു​ന്ന​ല്ലോ? 
 
മു​​ന്നി​​ൽ ഇ​​രി​​ക്കു​​ന്ന​​യാ​​ളും ന​​ട​​ന്നു​​വ​​രു​​ന്ന​​യാ​​ളു​​മാ​​ണ് ആ​​ശ​​യ​​വി​​നി​​മ​​യ​​ത്തി​​ൽ എ​​നി​​ക്കു പ്ര​​ധാ​​ന​​പ്പെ​​ട്ട​​ത്. മൊ​​ബൈ​​ൽ അ​​ത്യാ​​വ​​ശ്യ​​മാ​​ണെ​​ന്നു മു​​ൻ​​പൊ​​ന്നും തോ​​ന്നി​​യി​​ട്ടി​​ല്ല. ഇ​​ക്കാ​​ല​​ത്ത് പ​​ല​​പ്പോ​​ഴും ക​​ളി​​ക്കോ​​പ്പാ​​യി മൈ​​ബൈ​​ലു​​ക​​ൾ മാ​​റി​​യ​​തോ​​ടെ വ്യ​​ക്തി ബ​​ന്ധ​​വും ആ​​ശ​​യ​​വി​​നി​​മ​​യ​​വും കു​​റ​​ഞ്ഞു. ആ​​ധു​​നി​​ക മാ​​ധ്യ​​മ ഉ​​പാ​​ധി​​ക​​ൾ വ​​രു​​ന്ന​​തി​​നേ​​ക്കാ​​ൾ ഉൗ​​ഷ്മ​​ള​​മാ​​യ ബ​​ന്ധം ഇ​​വ​​യൊ​​ക്കെ വ​​രു​​ന്ന​​തി​​നു മു​​ന്പ് വ്യ​​ക്തി​​ക​​ൾ ത​​മ്മി​​ലു​​ണ്ടാ​​യി​​രു​​ന്നു. വൈ​​സ് ചാ​​ൻ​​സ​​ല​​റാ​​യി സ​​ഭാ കാ​​ര്യാ​​ല​​യ​​ത്തി​​ൽ നി​​യ​​മി​​ത​​നാ​​യ​​പ്പോ​​ൾ സാ​​ഹ​​ച​​ര്യ​​ത്തി​​ന്‍റെ സ​​മ്മ​​ർ​​ദ​​ത്തി​​ൽ ഞാ​​ൻ മൊബൈ​​ൽ ഫോ​​ണ്‍ ഉ​​പ​​യോ​​ഗി​​ച്ചു​​തു​​ട​​ങ്ങി. മൊ​​ബൈ​​ലി​​നു ന​​ല്ല വ​​ശ​​ങ്ങ​​ൾ ഉ​​ണ്ടെ​​ന്ന​​തു നി​​ഷേ​​ധി​​ക്കു​​ന്നി​​ല്ല. എ​​ന്നാ​​ൽ, ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളു​​ടെ സ​​ഹാ​​യ​​മി​​ല്ലാ​​തെ നേ​​രി​​ട്ടു​​ള്ള ഹൃ​​ദ്യ​​മാ​​യ സം​​സാ​​ര​​മാ​​ണു കൂ​​ടു​​ത​​ൽ ന​​ല്ല​​തെ​​ന്നു ക​​രു​​തു​​ന്നു. ന​​വീ​​ന സാ​​ങ്കേ​​തി​​ക ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ തി​​ര​​ക്കു കു​​റ​​യ്ക്കു​​ക​​യ​​ല്ല, കൂ​​ട്ടു​​ക​​യാ​​ണെ​​ന്നു തോ​​ന്നു​​ന്നു. 
 
പ​​രാ​​തി​​ക​​ളും പ​​രി​​ഭ​​വ​​ങ്ങ​​ളു​​മാ​​യി എ​​ത്തു​​ന്ന​​വ​ർ? 
 
സ​​ഭാ ആ​​സ്ഥാ​​ന കാ​​ര്യാ​​ല​​യ​​ത്തി​​ൽ നേ​​രി​​ട്ടും ക​​ത്തു​​ക​​ളി​​ലൂ​​ടെ​​യു​​മൊ​​ക്കെ ഒ​​ട്ടേ​​റെ​​പ്പേ​​ർ പ​​രാ​​തി​​ക​​ളും പ​​രി​​ഭ​​വ​​ങ്ങ​​ളും ദു​​ഃഖ​​ങ്ങ​​ളു​​മൊ​​ക്കെ അ​​റി​​യി​​ക്കാ​​റു​​ണ്ട്. വി​​മ​​ർ​​ശ​​ന​​ങ്ങ​​ളി​​ലെ​​ല്ലാം കു​​റെ​​യെ​​ങ്കി​​ലും ക​​ഴ​​ന്പും സ​​ത്യ​​മു​​ണ്ടെ​​ന്ന മ​​നോ​​ഭാ​​വ​​മാ​​ണ് മേ​​ജ​​ർ ആ​​ർ​​ച്ച് ബി​​ഷ​​പ്പും ഞാ​​നും പു​​ല​​ർ​​ത്തു​​ന്ന​​ത്. സ​​ഭ​​യോ​​ടു​​ള്ള സ്നേ​​ഹ​​ത്തെ​​പ്ര​​തി​​യാ​​ണ് പ​​ല​​രും പ്ര​​തി​​ക​​രി​​ക്കാ​​നെ​​ത്തു​​ന്ന​​ത്. ക്ഷ​​മ​​യോ​​ടെ കേ​​ൾ​​ക്കു​​ക എ​​ന്ന​​ത് ബി​​ഷ​​പ്പി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​മാ​​ണ്. ഏ​​റെ​​പ്പേ​​രു​​ടെ​​യും ഇ​​ത്ത​​രം നി​​ർ​​ദേ​​ശ​​ങ്ങ​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ആ​​ർ​​ഭാ​​ട​​ങ്ങ​​ൾ കു​​റ​​യ്ക്കു​​ന്ന ജീ​​വി​​ത​​ശൈ​​ലി സ​​ഭ​​യി​​ലും സ​​മൂ​​ഹ​​ത്തി​​ലും കു​​ടും​​ബ​​ങ്ങ​​ളി​​ലും ഉ​​ണ്ടാ​​ക​​ണ​​മെ​​ന്ന് മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് പ്ര​​ബോ​​ധ​​ന​​ങ്ങ​​ൾ ന​​ൽ​​കു​​ന്ന​​ത്. ഒ​​പ്പം സ്വ​​ന്തം ജീ​​വി​​ത​​ത്തി​​ൽ അ​​തു പാ​​ലി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ക​​യും ചെ​​യ്യു​​ന്നു. എ​​ന്‍റെ മെ​​ത്രാ​​ഭി​​ഷേ​​ക​​വും ഇ​​ത്ത​​ര​​ത്തി​​ൽ ല​​ളി​​ത​​മാ​​യി​​രി​​ക്ക​​ണ​​മെ​​ന്ന് ഞാ​​നും ആ​​ഗ്ര​​ഹി​​ക്കു​​ന്നു. മു​​ൻ​​പ് വി​​കാ​​രി​​യാ​​യി​​രു​​ന്ന ഇ​​ട​​വ​​ക​​ളി​​ൽ മെ​​ത്രാ​​ഭി​​ഷേ​​ക​​ത്തി​​നു നേ​​രി​​ട്ടു​​പോ​​യി ക്ഷ​​ണി​​ച്ചി​​ല്ല. എ​​ന്നാ​​ൽ പി​​ന്നീ​​ട് ഒ​​രു വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കാ​​ൻ അ​​വി​​ടെ ചെ​​ല്ലു​​മെ​​ന്ന് അ​​റി​​യി​​ട്ടു​​ണ്ട്. എ​​ന്നാ​​ൽ, സ​​ന്ദ​​ർ​​ശ​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് സ്വീ​​ക​​ര​​ണ​​വും ആ​​ഘോ​​ഷ​​വും പാ​​ടി​​ല്ലെ​​ന്നു നി​​ർ​​ദേ​​ശി​​ച്ചി​​ട്ടു​​ണ്ട്. മെ​​ത്രാ​​ൻ ശു​​ശ്രൂ​​ഷ​​യ്ക്കാ​​യി നി​​യോ​​ഗി​​ക്ക​​പ്പെ​​ട്ട​​വ​​നാ​​ണ്. അ​​തൊ​​രു സാ​​ക്ഷ്യ​​മാ​​ണെ​​ന്നു ക​​രു​​തു​​ന്നു.
 
വി​​മ​​ർ​​ശ​​ന​​ങ്ങ​​ളെ സ​​ഭ എ​​ങ്ങ​​നെ ഉ​​ൾ​​ക്കൊ​​ള്ളു​​ന്നു
 
ഏ​​വ​​രേയും സ​​ഹി​​ഷ്ണു​​ത​​യോ​​ടെ കേ​​ൾ​​ക്കാ​​ൻ ത​​യാ​​റാ​​കു​​ന്പോ​​ൾ പ്ര​​ശ്ന​​ങ്ങ​​ൾ​​ക്കു പ​​കു​​തി പ​​രി​​ഹാ​​ര​​മാ​​കും. വി​​മ​​ർ​​ശ​​ന വാ​​ക്കു​​ക​​ളി​​ലും സ​​ത്യ​​ത്തി​​ന്‍റെ ത​​ല​​ങ്ങ​​ളു​​ണ്ടാ​​കും. ഏ​​റെ തി​​ര​​ക്കു​​ക​​ൾ​​ക്കി​​ട​​യി​​ലും സം​​സാ​​രി​​ക്കാ​​ൻ വ​​രു​​ന്ന​​വ​​രെ​​യെ​​ല്ലാം ക്ഷ​​മ​​യോ​​ടെ കേ​​ൾ​​ക്കു​​ക എ​​ന്ന​​ത് ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി പി​​താ​​വി​​ൽ​​നി​​ന്ന് ഞാ​​ൻ ന​​ന്നാ​​യി പ​​ഠി​​ച്ചി​​ട്ടു​​ണ്ട്. എ​​തി​​ർ​​ത്തു സം​​സാ​​രി​​ക്കു​​ന്ന​​യാ​​ൾ​​ക്കും ന​​മ്മോ​​ട് ഒ​​രു സ​​ന്ദേ​​ശം ന​​ൽ​​കാ​​നു​​ണ്ടാ​​കും. ന​​ല്ല അ​​ധ്യാ​​പ​​ക​​നെ​​പ്പോ​​ലെ​​യാ​​ണ് വി​​മ​​ർ​​ശ​​ക​​രെ കാ​​ണു​​ന്ന​​ത്. എ​​ല്ലാ​​വ​​രി​​ൽ​​നി​​ന്നും എ​​ന്തെ​​ങ്കി​​ലു​​മൊ​​ക്കെ പ​​ഠി​​ക്കാ​​നു​​ണ്ടെ​​ന്ന​​താ​​ണ് എ​​ന്‍റെ കാ​​ഴ്ച​​പ്പാ​​ട്.

Source: deepika.com

Attachments




Back to Top

Syro Malabar Live