സി​സ്റ്റ​ർ റാ​ണി മ​രി​യ​യു​ടെ വാ​ഴ്ത്ത​പ്പെ​ട്ട പ​ദ​വി പ്രഖ്യാപനത്തിന് ഇ​നി ഒ​രുമാ​സം::Syro Malabar News Updates സി​സ്റ്റ​ർ റാ​ണി മ​രി​യ​യു​ടെ വാ​ഴ്ത്ത​പ്പെ​ട്ട പ​ദ​വി പ്രഖ്യാപനത്തിന് ഇ​നി ഒ​രുമാ​സം
04-October,2017

കൊ​​​ച്ചി: സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ​​​യെ വാ​​​ഴ്ത്ത​​​പ്പെ​​​ട്ട ര​​​ക്ത​​​സാ​​​ക്ഷി​​​യാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ന് ഇ​​​നി ഒ​​​രു മാ​​​സം. ന​​വം​​ബ​​ർ നാ​​​ലി​​​നു മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഇ​​​ൻ​​​ഡോ​​​ർ ബി​​​ഷ​​​പ്സ് ഹൗ​​​സി​​​ന​​ടു​​​ത്തു​​​ള്ള സെ​​​ന്‍റ് പോ​​​ൾ​​​സ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​ൾ മൈ​​​താ​​​ന​​​ത്താ​​​ണു വാ​​​ഴ്ത്ത​​​പ്പെ​​​ട്ട പ​​​ദ​​​വി പ്ര​​​ഖ്യാ​​​പ​​​നം. 
 
വ​​​ത്തി​​​ക്കാ​​​നി​​​ലെ നാ​​​മ​​​ക​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള തി​​​രു​​​സം​​​ഘ​​​ത്തി​​​ന്‍റെ പ്രീ​​​ഫെ​​​ക്ട് ക​​​ർ​​​ദി​​​നാ​​​ൾ ആ​​​ഞ്ജ​​​ലോ അ​​​മാ​​​ത്തോ​​​യാ​​​ണു സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ​​​യെ വാ​​​ഴ്ത്ത​​​പ്പെ​​​ട്ട ര​​​ക്ത​​​സാ​​​ക്ഷി​​​യാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​ത്. ഇ​​​ന്ത്യ​​​യി​​​ലെ വ​​​ത്തി​​​ക്കാ​​​ൻ സ്ഥാ​​​ന​​​പ​​​തി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ജാം​​​ബ​​​ത്തി​​​സ്ത ദി​​​ക്വാ​​​ത്രോ, ഇ​​​ന്ത്യ​​​യി​​​ലെ നാ​​​ലു ക​​​ർ​​​ദി​​​നാ​​​ൾ​​​മാ​​​ർ ഉ​​​ൾ​​​പ്പെ​​ടെ നൂ​​​റോ​​​ളം മെ​​​ത്രാ​​ൻ​​മാ​​ർ, സി​​​സ്റ്റ​​​റി​​​ന്‍റെ നാ​​​മ​​​ക​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ പോ​​​സ്റ്റു​​​ലേ​​​റ്റ​​​റും ഒ​​​എ​​​ഫ്എം കോ​​​ണ്‍​ഗ്രി​​​ഗേ​​​ഷ​​​ൻ അം​​​ഗ​​​വു​​​മാ​​​യ ഫാ. ​​​ജു​​​വാ​​​ൻ ജി​​​സ​​​പ്പേ കാ​​​ലി​​​ഫി​​​നോ, രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള വൈ​​​ദി​​​ക​​​ർ, സ​​​ന്യ​​​സ്ത​​​ർ, അ​​​ല്മാ​​​യ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ച​​​ട​​​ങ്ങു​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. 
ഇ​​​ൻ​​​ഡോ​​​ർ ബി​​​ഷ​​​പ് ഡോ. ​​​ചാ​​​ക്കോ തോ​​​ട്ടു​​​മാ​​​രി​​​ക്ക​​​ലി​​​ന്‍റെ​​​യും എ​​​ഫ്സി​​​സി സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്ര​​​ഖ്യാ​​​പ​​​ന ച​​​ട​​​ങ്ങു​​​ക​​​ൾ​​​ക്കു​​​ള്ള ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ അ​​​ന്തി​​​മ​​​ഘ​​​ട്ട​​​ത്തി​​​ലാ​​​ണ്. സി​​​സ്റ്റ​​​റി​​​ന്‍റെ ക​​​ബ​​​റി​​​ടം സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന ഉ​​​ദ​​​യ്ന​​​ഗ​​​ർ സേ​​​ക്ര​​ഡ് ഹാ​​​ർ​​​ട്ട് പ​​​ള്ളി​​​യി​​​ൽ ന​​​വം​​​ബ​​​ർ മൂ​​​ന്നി​​​ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞും അ​​​ഞ്ചി​​​നു രാ​​​വി​​​ലെ പ​​​ത്തി​​​നും പ്രാ​​​ർ​​​ഥ​​​നാ​​​ശു​​​ശ്രൂ​​​ഷ​​​ക​​​ൾ ഉ​​​ണ്ടാ​​​കും. 
 
 
രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു 20000 ത്തോ​​​ളം പേ​​​ർ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​താ​​​യി മീ​​​ഡി​​​യ ക​​​മ്മി​​​റ്റി​​​യു​​​ടെ ചു​​​മ​​​ത​​​ല വ​​​ഹി​​​ക്കു​​​ന്ന ഫാ. ​​​ആ​​​ന​​​ന്ദ് ദീ​​​പി​​​ക​​​യോ​​​ടു പ​​​റ​​​ഞ്ഞു.
 
ന​​​വം​​​ബ​​​ർ 11ന് ​​​എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ​​​യും എ​​​ഫ്സി​​​സി സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ​​​യും സം​​​യു​​​ക്താ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ കേ​​​ര​​​ള​​​സ​​​ഭാ​​​ത​​​ല ആ​​​ഘോ​​​ഷ പ​​​രി​​​പാ​​​ടി​​​ക​​​ൾ എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് മേ​​​രീ​​​സ് ക​​​ത്തീ​​​ഡ്ര​​​ൽ ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ ന​​ട​​ത്തും . ഇ​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ഇ​​​ൻ​​​ഡോ​​​റി​​​ൽ നി​​​ന്നു​​​ള്ള സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ​​​യു​​​ടെ തി​​​രു​​​ശേ​​​ഷി​​​പ്പ് എ​​​റ​​​ണാ​​​കു​​​ളം മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്സ് ഹൗ​​​സി​​​ലും പി​​​ന്നീ​​​ട് പു​​​ല്ലു​​​വ​​​ഴി സെ​​​ന്‍റ് തോ​​​മ​​​സ് പ​​​ള്ളി​​​യി​​​ലും എ​​​ത്തി​​​ക്കും.19നു ​​​പു​​​ല്ലു​​​വ​​​ഴി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന കൃ​​​ത​​​ജ്ഞ​​​താ​​​ബ​​​ലി​​​യി​​​ലും പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലും മ​​​ത, സാ​​​മൂ​​​ഹ്യ​​രം​​​ഗ​​​ങ്ങ​​​ളി​​​ലെ പ്ര​​​മു​​​ഖ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. 
 
1995 ഫെ​​​ബ്രു​​​വ​​​രി 25നാ​​​ണു സി​​​സ്റ്റ​​​റി​​​ന്‍റെ ര​​​ക്ത​​​സാ​​​ക്ഷി​​​ത്വം. പ്രേ​​​ഷി​​​ത​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ ഉ​​​ദ​​​യ്ന​​​ഗ​​​റി​​​ലെ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ​​​ക്കു​​​ണ്ടാ​​​യ പു​​​രോ​​​ഗ​​​തി​​​യി​​​ൽ രോ​​​ഷാ​​​കു​​​ല​​​രാ​​​യ ജ​​ൻ​​മി​​​മാ​​​ർ​​​ക്കു​​​വേ​​​ണ്ടി സ​​​മ​​​ന്ദ​​​ർ​​​സിം​​​ഗ് എ​​​ന്ന വാ​​​ട​​​ക​​​ക്കൊ​​​ല​​​യാ​​​ളി സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ​​​യെ ബ​​​സ് യാ​​​ത്ര​​​യ്ക്കി​​​ടെ കു​​​ത്തിക്കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

Source: deepika.com

Attachments




Back to Top

Syro Malabar Live