‘മ​നഃ​സാ​ക്ഷി​യു​ള്ള സാ​ക്ഷി’ ജ​ന​പ്രി​യ നാ​ട​കം ::Syro Malabar News Updates ‘മ​നഃ​സാ​ക്ഷി​യു​ള്ള സാ​ക്ഷി’ ജ​ന​പ്രി​യ നാ​ട​കം
03-October,2017

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: കെ​​സി​​ബി​​സി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ ന​​ട​​ത്തി​​യ അ​​ഖി​​ല കേ​​ര​​ള പ്ര​​ഫ​​ഷ​​ണ​​ല്‍ നാ​​ട​​ക​​മ​​ത്സ​​ര​​ത്തി​​ല്‍ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി അ​​മ​​ല ക​​മ്യൂ​​ണി​​ക്കേ​​ഷ​​ന്‍​സി​​ന്‍റെ ‘‘മ​​നഃ​​സാ​​ക്ഷി​​യു​​ള്ള സാ​​ക്ഷി’’ ജ​​ന​​പ്രി​​യ നാ​​ട​​ക​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. 
 
കേ​​ര​​ള​​ത്തി​​ലെ പ്ര​​ഗ​​ത്ഭ​​രാ​​യ നാ​​ട​​ക സ​​മി​​തി​​ക​​ള്‍ അ​​വ​​ത​​രി​​പ്പി​​ച്ച 12 നാ​​ട​​ക​​ങ്ങ​​ളി​​ല്‍നി​​ന്നാ​​ണ് മ​​നഃ​​സാ​​ക്ഷി​​യു​​ള്ള സാ​​ക്ഷി​​യെ ജ​​ന​​പ്രി​​യ നാ​​ട​​ക​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്. ആ​​നു​​കാ​​ലി​​ക പ്രാ​​ധാ​​ന്യ​​മു​​ള്ള ശ​​ക്ത​​മാ​​യ പ്ര​​മേ​​യം അ​​വ​​ത​​രി​​പ്പി​​ച്ചു​​കൊ​​ണ്ട് ആ​​ധു​​നി​​ക ത​​ല​​മു​​റ​​യു​​ടെ തെ​​റ്റാ​​യ ചി​​ല പ്ര​​വ​​ണ​​ത​​ക​​ള്‍​ക്കെ​​തി​​രേ ശ​​ബ്ദ​​മു​​യ​​ര്‍​ത്തു​​ക​​യാ​​ണ് ഈ ​​നാ​​ട​​ക​​ത്തി​​ലൂ​​ടെ. നി​​ര്‍​ദോ​​ഷ​​മെ​​ന്നു നാം ​​ക​​രു​​തു​​ന്ന പ​​ല​​തും ദു​​ര​​ന്ത​​ങ്ങ​​ളാ​​യി മാ​​റു​​ന്ന​​തു നി​​സ​​ഹാ​​യ​​രാ​​യി നോ​​ക്കി നി​​ല്‍​ക്കാ​​നേ ന​​മു​​ക്കു ക​​ഴി​​യു​​ന്നു​​ള്ളൂ. പ​​രി​​ശു​​ദ്ധ​​വും പ​​രി​​പാ​​വ​​ന​​വു​​മാ​​യ ക​​ര്‍​മ​​ങ്ങ​​ളെ വെ​​റും കോ​​മാ​​ളി​​ത്ത​​ര​​ങ്ങ​​ളാ​​ക്കി​​ക്കൊ​​ണ്ട് ആ​​ഘോ​​ഷ​​ങ്ങ​​ളെ അ​​വ​​ഹേ​​ള​​ന​​ങ്ങ​​ളാ​​ക്കി മാ​​റ്റു​​ന്ന ആ​​ധു​​നി​​ക ത​​ല​​മു​​റ​​യ്ക്കു​​ള്ള താ​​ക്കീ​​താ​​ണ് ഈ ​​നാ​​ട​​കം. 
 
 
തെ​​റ്റു​​പ​​റ്റു​​ക എ​​ന്ന​​ത് മ​​നു​​ഷ്യ​​സ​​ഹ​​ജം. എ​​ന്നാ​​ല്‍, അ​​തു തി​​രു​​ത്തു​​ക എ​​ന്ന​​താ​​ണ് ദൈ​​വി​ക​​ത. മ​​നഃ​​സാ​​ക്ഷി​​യു​​ടെ കോ​​ട​​തി​​ക്കു​​മു​​മ്പി​​ലാ​​ണ് കു​​റ്റ​​ങ്ങ​​ള്‍​ക്കു മാ​​പ്പു​​ല​​ഭി​​ക്കേ​​ണ്ട​​ത്. മാ​​നു​​ഷി​​ക ധാ​​ര്‍​മി​​ക മൂ​​ല്യ​​ങ്ങ​​ളെ ഉ​​യ​​ര്‍​ത്തി​​ക്കാ​​ട്ടു​​ന്ന മി​​ക​​ച്ച നാ​​ട​​ക​​മാ​​ണി​​തെ​​ന്ന് ജൂ​​റി​​യം​​ഗ​​ങ്ങ​​ള്‍ വി​​ല​​യി​​രു​​ത്തി. നാ​​ട​​ക​​ത്തി​​ലെ മി​​ക​​ച്ച അ​​ഭി​​ന​​യ​​ത്തി​നു പ്ര​​ദീ​​പ് ജി., ​​പ്ര​​മോ​​ദ് വെ​​ളി​​യ​​നാ​​ട് എ​​ന്നി​​വ​​ര്‍​ക്ക് പ്ര​​ത്യേ​​ക ജൂ​​റി പു​​ര​​സ്‌​​കാ​​ര​​വും ല​​ഭി​​ച്ചു. 

Source: deepika

Attachments
Back to Top

Never miss an update from Syro-Malabar Church