ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ർ​ക്ക് ആധ്യാത്മിക ശു​ശ്രൂ​ഷ സ​ഭ​യു​ടെ ക​ട​മ: ക​ർ​ദി​നാ​ൾ മാ​ർ ആ​ല​ഞ്ചേ​രി::Syro Malabar News Updates ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ർ​ക്ക് ആധ്യാത്മിക ശു​ശ്രൂ​ഷ സ​ഭ​യു​ടെ ക​ട​മ: ക​ർ​ദി​നാ​ൾ മാ​ർ ആ​ല​ഞ്ചേ​രി
12-September,2017

കൊ​​​ച്ചി: ഭി​​​ന്ന​​​ശേ​​​ഷി​​​യു​​​ള്ള​​​വ​​​ർ​​​ക്ക് ആ​​​ധ്യാ​​​ത്മി​​​ക ശു​​​ശ്രൂ​​​ഷ ന​​​ൽ​​​കു​​​ക​​​യെ​​​ന്ന​​​തു സ​​​ഭ​​​യു​​​ടെ ക​​​ട​​​മ​​​യാ​​​ണെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി. സ​​​ഭ​​​യു​​​ടെ ആ​​​സ്ഥാ​​​ന​​​മാ​​​യ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ബ​​​ധി​​​ര​​​രു​​​ടെ സം​​​ഗ​​​മ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് അ​​​ർ​​​പ്പി​​​ച്ച ദി​​​വ്യ​​​ബ​​​ലി​​​യി​​​ൽ സ​​​ന്ദേ​​​ശം ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. 
 
വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ബ​​​ധി​​​ര​​​ർ​​​ക്കും മൂ​​​ക​​​ർ​​​ക്കു​​​മാ​​​യു​​​ള്ള ശു​​​ശ്രൂ​​​ഷ​​​ക​​​ൾ സ​​​ഭ ന​​​ൽ​​​കു​​​ന്നു​​​ണ്ട്. ഇ​​​വി​​​ടെ ഇ​​​തി​​​നാ​​​യി പ​​​രി​​​ശീ​​​ല​​​നം നേ​​​ടി​​​യ​​​വ​​​രു​​​ടെ സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഈ ​​​രം​​​ഗ​​​ത്തു സ​​​ഭ കൂ​​​ടു​​​ത​​​ൽ പ​​​രി​​​ഗ​​​ണ​​​ന ന​​​ൽ​​​കേ​​​ണ്ട​​​തു​​​ണ്ട്. എ​​​ല്ലാ രൂ​​​പ​​​ത​​​ക​​​ളി​​​ലും ഭി​​​ന്ന​​​ശേ​​​ഷി​​​യു​​​ള്ള​​​രു​​​ടെ കൂ​​​ട്ടാ​​​യ്മ​​​ക​​​ൾ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്ക​​​ണം. 
|
ശാ​​​രീ​​​രി​​​ക, മാ​​​ന​​​സി​​​ക മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ക​​​ഴി​​​വു​​​ക​​​ളു​​​ള്ള​​​വ​​​രും ഇ​​​ല്ലാ​​​ത്ത​​​വ​​​രും ദൈ​​​വ​​​ത്തി​​​നു മു​​​ന്നി​​​ൽ ഒ​​​ന്നാ​​​ണെ​​​ന്ന ചി​​​ന്ത ന​​​മു​​​ക്കു​​​ണ്ടാ​​​വ​​​ണം. പി​​​ന്നി​​​ലാ​​​കു​​​ന്ന​​​വ​​​ർ​​​ക്കു കൈ​​​ത്താ​​​ങ്ങാ​​​കാ​​​നും അ​​​വ​​​രെ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ മു​​​ഖ്യ​​​ധാ​​​ര​​​യി​​​ലേ​​​ക്കു കൈ​​​പി​​​ടി​​​ക്കാ​​​നും കൂ​​​ട്ടാ​​​യ പ​​​രി​​​ശ്ര​​​മ​​​ങ്ങ​​​ൾ ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.ഫാ. ​​​ബി​​​ജു മൂ​​​ല​​​ക്ക​​​ര ദി​​​വ്യ​​​ബ​​​ലി​​​യി​​​ലെ പ്രാ​​​ർ​​​ഥ​​​ന​​​ക​​​ളും ഫാ. ​​​ജോ​​​ർ​​​ജ് ക​​​ള​​​രി​​​മു​​​റി​​​യി​​​ൽ വ​​​ച​​​ന​​​സ​​​ന്ദേ​​​ശ​​​വും ആം​​​ഗ്യ​​​ഭാ​​​ഷ​​​യി​​​ൽ പ്ര​​​തി​​​നി​​​ധി​​​ക​​​ളെ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തി. വ​​​ച​​​ന​​​വാ​​​യ​​​ന, ഗാ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ ആം​​​ഗ്യ​​​ഭാ​​​ഷ​​​യി​​​ൽ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്താ​​​ൻ ബ്ര​​​ദ​​​ർ ബി​​​ജു തേ​​​ർ​​​മ​​​ടം, സി​​​സ്റ്റ​​​ർ അ​​​ഭ​​​യ, സ്റ്റാ​​​ൻ​​​ലി തോ​​​മ​​​സ് എ​​​ന്നി​​​വ​​​രു​​​ണ്ടാ​​​യി​​​രു​​​ന്നു. 
 
 
വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളി​​​ൽ​​നി​​​ന്നും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു​​​മാ​​​യി ഇ​​​രു​​​നൂ​​​റോ​​​ളം പേ​​​ർ സം​​​ഗ​​​മ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. ഏ​​​ഴു മു​​​ത​​​ൽ എ​​​ണ്‍​പ​​​തു വ​​​യ​​​സു വ​​​രെ​​​യു​​​ള്ള​​​വ​​​ർ സ​​​ഭാ ആ​​​സ്ഥാ​​​ന​​​ത്തെ കൂ​​​ട്ടാ​​​യ്മ​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. തു​​​ട​​​ർ​​​ന്നു ന​​​ട​​​ന്ന സ​​​മ്മേ​​​ള​​​നം നി​​​യു​​​ക്ത കൂ​​​രി​​​യ മെ​​​ത്രാ​​​ൻ മോ​​​ണ്‍. സെ​​​ബാ​​​സ്റ്റ്യ​​​ൻ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ബ​​​ധി​​​ര​​​ർ​​​ക്കാ​​​യു​​​ള്ള ശു​​​ശ്രൂ​​​ഷ​​​ക​​​ൾ ന​​​യി​​​ക്കു​​​ന്ന​​​വ​​​രെ അ​​​ദ്ദേ​​​ഹം ആ​​​ദ​​​രി​​​ച്ചു. ഫാ. ​​​ബി​​​ജു മൂ​​​ല​​​ക്ക​​​ര, ഫാ. ​​​ജോ​​​ർ​​​ജ് ക​​​ള​​​രി​​​മു​​​റി​​​യി​​​ൽ, ബ്ര​​​ദ​​​ർ ബി​​​ജു തേ​​​ർ​​​മ​​​ടം, വി​​​വി​​​ധ ബ​​​ധി​​​ര​​​വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​യ സി​​​സ്റ്റ​​​ർ ഫി​​​ൻ​​​സി​​​റ്റ, സി​​​സ്റ്റ​​​ർ അ​​​ന​​​റ്റ്, സി​​​സ്റ്റ​​​ർ ഉ​​​ഷ, സി​​​സ്റ്റ​​​ർ പ്രി​​​ജ, സി​​​സ്റ്റ​​​ർ ദീ​​​പ കൊ​​​ച്ചേ​​​രി​​​ൽ, സി​​​സ്റ്റ​​​ർ ബെ​​​റ്റി ജോ​​​സ്, സി​​​സ്റ്റ​​​ർ അ​​​ഭ​​​യ എ​​​ന്നി​​​വ​​​ർ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ ഏ​​​റ്റു​​​വാ​​​ങ്ങി. 
 
പ​​​ഠ​​​ന​​​ത്തി​​​ൽ മി​​​ക​​​വു പു​​​ല​​​ർ​​​ത്തി​​​യ ബ​​​ധി​​​ര​​​വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ ആ​​​ദ​​​രി​​​ച്ചു. ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​വി. അ​​​ഗ​​​സ്റ്റി​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. പ്രോ​​​ലൈ​​​ഫ് അ​​​പ്പോ​​​സ്ത​​​ലേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി സാ​​​ബു ജോ​​​സ് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മു​​​ഖ്യ​​​വ​​​ക്താ​​​വും വി​​​ശ്വാ​​​സ പ​​​രി​​​ശീ​​​ല​​​ന ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യ റ​​​വ.​ ഡോ. ​​ജി​​​മ്മി പൂ​​​ച്ച​​​ക്കാ​​​ട്ട്, സി​​​സ്റ്റ​​​ർ മേ​​​രി ജോ​​​ർ​​​ജ്, സെ​​​ന്‍റ് തോ​​​മ​​​സ് കാ​​​ത്ത​​​ലി​​​ക് ഡ​​​ഫ് ക​​​മ്യൂ​​​ണി​​​റ്റി കോ ​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ സ്റ്റാ​​​ലി​​​ൻ തേ​​​ർ​​​മ​​​ടം, സെ​​​ക്ര​​​ട്ട​​​റി ലി​​​നി ജോ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. സ​​​ഭ​​​യു​​​ടെ പ്രോ​​​ലൈ​​​ഫ് അ​​​പ്പോ​​​സ്ത​​​ലേ​​​റ്റും എ​​​റ​​​ണാ​​​കു​​​ള​​​ത്തെ സെ​​​ന്‍റ് തോ​​​മ​​​സ് ക​​​ത്തോ​​​ലി​​​ക്ക ബ​​​ധി​​​ര സ​​​മൂ​​​ഹ​​​വും സം​​​യു​​​ക്ത​​​മാ​​​യാ​​​ണു പ​​​രി​​​പാ​​​ടി ഒ​​​രു​​​ക്കി​​​യ​​​ത്. 

Source: deepika.com

Attachments




Back to Top

Syro Malabar Live