മാ​ർ കു​ണ്ടു​കു​ളം ജ​ന്മ​ശ​താ​ബ്ദി മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും::Syro Malabar News Updates മാ​ർ കു​ണ്ടു​കു​ളം ജ​ന്മ​ശ​താ​ബ്ദി മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും
11-September,2017

തൃ​​​ശൂ​​​ർ: ആ​​​ർ​​​ക്കും വേ​​​ണ്ടാ​​​ത്ത​​​വ​​​രെ സം​​​ര​​​ക്ഷി​​​ക്കാ​​​ൻ അ​​​നേ​​​കം ജീ​​​വ​​​കാ​​​രു​​​ണ്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ച്ച തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ പ്ര​​​ഥ​​​മ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് കു​​​ണ്ടു​​​കു​​​ള​​​ത്തി​​​ന്‍റെ ജ​​​ന്മ​​​ശ​​​താ​​​ബ്ദി 17, 23 തീ​​​യ​​​തി​​​ക​​​ളി​​​ൽ ആ​​​ഘോ​​​ഷി​​​ക്കും.
 
തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഒ​​​രു​​​ക്കു​​​ന്ന ജ​​​ന്മ​​​ശ​​​താ​​​ബ്ദി സ​​​മ്മേ​​​ള​​​നം 23നു ​​​മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം​​ചെ​​​യ്യും. മാ​​​ർ ജോ​​​സ​​​ഫ് കു​​​ണ്ടു​​​കു​​​ളം ഫൗ​​​ണ്ടേ​​​ഷ​​​ൻ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ പ്ര​​​ഥ​​​മ മാ​​​ർ കു​​​ണ്ടു​​​കു​​​ളം അ​​​വാ​​​ർ​​​ഡ് ബി​​​ഹാ​​​റി​​​ലെ ജീ​​​വ​​​കാ​​​രു​​​ണ്യ ശു​​​ശ്രൂ​​​ഷ​​​ക​​​യാ​​​യ പ​​​ദ്മ​​​ശ്രീ സി​​​സ്റ്റ​​​ർ സു​​​ധ വ​​​ർ​​​ഗീ​​​സി​​​നു സ​​​മ്മാ​​​നി​​​ക്കും. 
 
അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള പാ​​​വ​​​ങ്ങ​​​ളെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ക​​​രു​​​ണ​​​യു​​​ടെ ത​​​ണ​​​ലൊ​​​രു​​​ക്കി​​​യാ​​​ണു മാ​​​ർ കു​​​ണ്ടു​​​കു​​​ള​​​ത്തി​​​ന്‍റെ ജ​​​ന്മ​​​ശ​​​താ​​​ബ്ദി ആ​​​ഘോ​​​ഷി​​​ക്കു​​​ന്ന​​​തെ​​ന്നു പ​​​രി​​​പാ​​​ടി​​​ക​​​ൾ വി​​​ശ​​​ദീ​​​ക​​​രി​​​ച്ച വാ​​​ർ​​​ത്താ ​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് പ​​​റ​​​ഞ്ഞു.
 
ജ​​​ന്മ​​​ശ​​​താ​​​ബ്ദി ആ​​​ഘോ​​​ഷ​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി 17ന് ​​​ഉ​​​ച്ച​​​യ്ക്കു ര​​​ണ്ടി​​​നു തൃ​​​ശൂ​​​ർ സെ​​​ന്‍റ് തോ​​​മ​​​സ് കോ​​​ള​​​ജി​​​ലെ മെ​​​ഡ്‌​​​ലി​​​ക്കോ​​​ട്ട് ഹാ​​​ളി​​​ൽ അ​​​നു​​​സ്മ​​​ര​​​ണ സെ​​​മി​​​നാ​​​ർ ന​​​ട​​​ക്കും. തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ നി​​​യു​​​ക്ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ ടോ​​​ണി നീ​​​ല​​​ങ്കാ​​​വി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. "മാ​​​ർ കു​​​ണ്ടു​​​കു​​​ളം സ​​​ഭ​​​യു​​​ടെ കാ​​​രു​​​ണ്യ​​​ത്തി​​​ന്‍റെ മു​​​ഖം’ എ​​​ന്ന വി​​​ഷ​​​യം റ​​​വ.​​​ഡോ. പോ​​​ൾ തേ​​​ല​​​ക്കാ​​​ട്ടും "മാ​​​ർ കു​​​ണ്ടു​​​കു​​​ള​​​ത്തി​​​ന്‍റെ സാ​​​മൂ​​​ഹ്യ​​​ദ​​​ർ​​​ശ​​​നം’ എ​​​ന്ന വി​​​ഷ​​​യം ഡോ. ​​​പി.​​​വി. കൃ​​​ഷ്ണ​​​ൻ നാ​​​യ​​​രും അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. മാ​​​ർ അ​​​പ്രേം മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത സ​​​മാ​​​പ​​​ന സ​​​ന്ദേ​​​ശം ന​​​ൽ​​​കും. 
 
ജ​​​ന്മ​​​ശ​​​താ​​​ബ്ദി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി 23ന് ​​​ഡി​​​ബി​​​സി​​​എ​​​ൽ​​​സി ഹാ​​​ളി​​​ൽ രാ​​​വി​​​ലെ പ​​​ത്തി​​​നു സ​​​മൂ​​​ഹ​​​ബ​​​ലി അ​​​ർ​​​പ്പി​​​ക്കും. ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​നാ​​​കും. ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് എ​​​മ​​​രി​​​റ്റ​​​സ് മാ​​​ർ ജേ​​​ക്ക​​​ബ് തൂ​​​ങ്കു​​​ഴി, മെ​​​ത്രാ​​​ന്മാ​​​രാ​​​യ മാ​​​ർ പോ​​​ൾ ചി​​​റ്റി​​​ല​​​പ്പി​​​ള്ളി, മാ​​​ർ ജോ​​​സ​​​ഫ് പാ​​​സ്റ്റ​​​ർ നീ​​​ല​​​ങ്കാ​​​വി​​​ൽ, ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ, രാ​​​മ​​​നാ​​​ഥ​​​പു​​​രം ബി​​​ഷ​​​പ് മാ​​​ർ പോ​​​ൾ ആ​​​ല​​​പ്പാ​​​ട്ട്, ജ​​​ല​​​ന്ത​​​ർ ബി​​​ഷ​​​പ് ഡോ.​​​ഫ്രാ​​​ങ്കോ മു​​​ള​​​യ്ക്ക​​​ൽ, അ​​​ദി​​​ലാ​​​ബാ​​​ദ് ബി​​​ഷ​​​പ് മാ​​​ർ പ്രി​​​ൻ​​​സ് പാ​​​ണേ​​​ങ്ങാ​​​ട​​​ൻ, സി​​​എം​​​ഐ ദേ​​​വ​​​മാ​​​താ പ്രോ​​​വി​​​ൻ​​​ഷ്യ​​​ൽ ഫാ. ​​​വാ​​​ൾ​​​ട്ട​​​ർ തേ​​​ല​​​പ്പി​​​ള്ളി, വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ണ്‍. ജോ​​​ർ​​​ജ് കോ​​​ന്പാ​​​റ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​കും. 
 
 
തു​​​ട​​​ർ​​​ന്നു 11നു ​​​ജ​​​ന്മ​​​ശ​​​താ​​​ബ്ദി സ​​​മ്മേ​​​ള​​​നം ന​​​ട​​​ക്കും. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം​​ചെ​​​യ്യും. ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് അ​​​ധ്യ​​​ക്ഷ​​​ത​​വ​​​ഹി​​​ക്കും. മെ​​​ത്രാ​​​ന്മാ​​​ർ​​​ക്കു പു​​​റ​​​മേ, മ​​​ന്ത്രി​​​മാ​​​രാ​​​യ എ.​​​സി. മൊ​​​യ്തീ​​​ൻ, വി.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​ർ, സി. ​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ്, സി.​​​എ​​​ൻ. ജ​​​യ​​​ദേ​​​വ​​​ൻ എം​​​പി, കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ എം​​​എ​​​ൽ​​​എ, തൃ​​​ശൂ​​​ർ മേ​​​യ​​​ർ അ​​​ജി​​​ത ജ​​​യ​​​രാ​​​ജ​​​ൻ, തൃ​​​ശൂ​​​ർ ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് ഷീ​​​ല വി​​​ജ​​​യ​​​കു​​​മാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സ​​​ന്ദേ​​​ശം ന​​​ൽ​​​കും. അ​​​നു​​​സ്മ​​​ര​​​ണ വി​​​രു​​​ന്നും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. 
 
വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ണ്‍. തോ​​​മ​​​സ് കാ​​​ക്ക​​​ശേ​​​രി, ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​ർ ഫാ. ​​​ജോ​​​ജു ആ​​​ളൂ​​​ർ, ഫാ. ​​​ജോ​​​സ് കോ​​​നി​​​ക്ക​​​ര, പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ണ്‍​സി​​​ൽ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​മേ​​​രി റെ​​​ജീ​​​ന, ഏ​​​കോ​​​പ​​​ന സ​​​മി​​​തി സെ​​​ക്ര​​​ട്ട​​​റി എ.​​​എ. ആ​​​ന്‍റ​​​ണി, പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ണ്‍​സി​​​ൽ ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ഡെ​​​യ്സ​​​ണ്‍ പാ​​​ണേ​​​ങ്ങാ​​​ട​​​ൻ എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു. 

Source: deepika.com

Attachments




Back to Top

Syro Malabar Live