ഭാ​ര​തീ​യ​രെ വി​വേ​ച​ന​മി​ല്ലാ​തെ സം​ര​ക്ഷി​ക്കണം: മാർ താഴത്ത്::Syro Malabar News Updates ഭാ​ര​തീ​യ​രെ വി​വേ​ച​ന​മി​ല്ലാ​തെ സം​ര​ക്ഷി​ക്കണം: മാർ താഴത്ത്
10-September,2017

തൃ​​​ശൂ​​​ർ: ഭാ​​​ര​​​തീ​​​യ​​​രെ ജാ​​​തി​​​മ​​​ത ഭേ​​​ദ​​​മി​​​ല്ലാ​​​തെ സം​​​ര​​​ക്ഷി​​​ക്കേ​​​ണ്ട​​​തു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യാ​​​ണെ​​​ന്ന് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത്. ഞാ​​​യ​​​റാ​​​ഴ്ച​​​യും അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കു പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി ന​​​ട​​​ത്തു​​​ന്ന കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ നി​​​ല​​​പാ​​​ടു​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്ക് മ​​​റു​​​പ​​​ടി ന​​​ൽ​​​ക​​​വേ​​യാ​​​ണ് സി​​​ബി​​​സി​​​ഐ സീ​​​നി​​​യ​​​ർ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​കൂ​​​ടി​​​യാ​​​യ മാ​​​ർ താ​​​ഴ​​​ത്ത് ഇ​​​ക്കാ​​ര്യം പ​​റ​​ഞ്ഞ​​ത്.

ന്യൂ​​​ന​​​പ​​​ക്ഷ​​​ത്തെ, ഭൂ​​​രി​​​പ​​​ക്ഷ വി​​ഭാ​​ഗം ഇ​​​ല്ലാ​​​യ്മ​​ ചെ​​യ്യാ​​തി​​​രി​​​ക്കാ​​​നാ​​​ണ് ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യി​​​ൽ ചി​​​ല പ്ര​​​ത്യേ​​​ക വ്യ​​​വ​​​സ്ഥ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​ധഃ​​സ്ഥി​​​ത​​​രെ​​​യും ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളെ​​​യും സം​​​ര​​​ക്ഷി​​​ക്കാ​​​ൻ ഭ​​​ര​​​ണ​​​ത്തി​​​ലു​​​ള്ള സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ​​​ക്കു ചു​​​മ​​​ത​​​ല​​​യു​​​ണ്ട്. അ​​​തി​​നു വി​​രു​​ദ്ധ​​മാ​​യ അ​​​വ​​​സ്ഥ​​​യു​​​ണ്ടാ​​​കു​​​മ്പോ​​​ൾ വേ​​​ദ​​​ന​​​യു​​​ണ്ടെ​​​ന്നും ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് പ​​​റ​​​ഞ്ഞു.


ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ൾ​​​ക്കും വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും അ​​​രി​​​കി​​​ൽ മ​​​ദ്യ​​​ശാ​​​ല​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​പ്പി​​​ക്കാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കു​​​ന്ന സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ല​​​പാ​​​ട് അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ല. ദൈ​​​വ​​​ത്തി​​​ന്‍റെ നാ​​​ട് മ​​​ദ്യ​​​ത്തി​​​ന്‍റെ​​​യും പി​​​ശാ​​​ചി​​​ന്‍റെ​​യും നാ​​​ടാ​​​യി മാ​​​റ​​​രു​​​തെ​​​ന്നാ​​​ണ് ആ​​​ഗ്ര​​​ഹ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. 


Source: deepika.com

Attachments




Back to Top

Syro Malabar Live