കർദിനാൾ കാർലോ കഫാര അന്തരിച്ചു::Syro Malabar News Updates കർദിനാൾ കാർലോ കഫാര അന്തരിച്ചു
08-September,2017

റോം: ​ബൊ​ളോ​ഞ്ഞ​യി​ലെ മു​ൻ ആ​ർ​ച്ച് ബി​ഷ​പ്പും പ്ര​ഗ​ല്ഭ ദൈ​വ​ശാ​സ്ത്ര​ജ്ഞ​നു​മാ​യ ക​ർ​ദി​നാ​ൾ കാ​ർ​ലോ ക​ഫാ​ര(79) അ​ന്ത​രി​ച്ചു. 
 
വി​വാ​ഹ​ത്തി​നും കു​ടും​ബ​ത്തി​നു​മാ​യു​ള്ള ജോ​ൺ​പോ​ൾ ര​ണ്ടാ​മ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റാ​ണ്. വി​ശ്വാ​സ തി​രു​സം​ഘ​ത്തി​ന്‍റെ ക​ൺ​സ​ൾ​ട്ട​ന്‍റ്, വി​ശു​ദ്ധ​​രു​ടെ നാ​മ​ക​ര​ണ​കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള പൊ​ന്തി​ഫി​ക്ക​ൽ സം​ഘം, അ​പ്പ​സ്തോ​ലി​ക് സിഞ്ഞാത്തുരയുടെ സു​പ്രീം ട്രൈ​ബ്യൂ​ണ​ൽ അം​ഗം തു​ട​ങ്ങി​യ പ​ദ​വി​ക​ളും വ​ഹി​ച്ചു. 1974-ൽ ​അ​ന്ത​ാരാ​ഷ്‌​ട്ര തി​യോ​ള​ജി​ക്ക​ൽ ക​മ്മീ​ഷ​നി​ലേ​ക്കു നാ​മ​നി​ർ​ദേ​ശം ചെ​യ്യ​പ്പെ​ട്ട​യാ​ളാ​ണ്. 
 
 
ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ര്യാ​ണ​ത്തോ​ടെ ക​ർ​ദി​നാ​ൾ സം​ഘ​ത്തി​ലെ അം​ഗ​സ​ഖ്യ 221 ആ​യി. മാ​ർ​പാ​പ്പ​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന കോ​ൺ​ക്ലേ​വി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ർ​ഹ​ത​യു​ള്ള (80 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​ർ) 120 പേ​രു​ണ്ട്. 

Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church