സിറോ മലബാർ സഭയ്ക്ക് പുതിയ മൂന്ന് ഇടയന്മാ൪::Syro Malabar News Updates സിറോ മലബാർ സഭയ്ക്ക് പുതിയ മൂന്ന് ഇടയന്മാ൪
01-September,2017

സിറോ മലബാർ സഭയുടെ ഇരുപത്തഞ്ചാം സിനഡിന്റെ സമാപനദിനത്തിൽ പുതിയ മൂന്ന് മെത്രാന്മാർക്ക് നിയമനമായി.സിറോമലബാർ സഭയുടെ കൂരിയ മെത്രാനായി കാഞ്ഞിരപ്പള്ളി രുപതാംഗവുംഇപ്പോൾ സിറോമലബാർ സഭയുടെ കൂരിയ വൈസ് ചാൻസലറുമായ സെബാസ്റ്റ്യൻ വാണിയംപുരക്കൽ അച്ഛനെയും , തൃശ്ശൂർ അതിരൂപത സഹായമെത്രാനായി തൃശ്ശൂർ അതിരൂപത അംഗവും ഇപ്പോൾ തൃശ്ശൂർ അതിരൂപതയുടെ കീഴിലുള്ള സെമിനാരി റെക്ടറുമായ ടോണി നീലങ്കാവിൽ അച്ഛനെയും , തലശ്ശേരി അതിരൂപത സഹായമെത്രാനായി തലശ്ശേരി അതിരൂപത  അംഗവും  അതിരൂപത  വികാരി ജനറലും ,ആൽഫ ബൈബിൾ ഇൻസ്റ്റിറ്റിയൂട്ടിന്റെ ഡിറ്റക്ടറുമായ മോൻ.ജോസഫ് പാംബ്ലാനി അച്ഛനെയുമാണ് നിയമിച്ചത്.


Source: smcim

Attachments
Back to Top

Never miss an update from Syro-Malabar Church