മാർപാപ്പയുടെ ബംഗ്ലാദേശ്, മ്യാൻമർ സന്ദർശനം: ലോഗോ ആയി::Syro Malabar News Updates മാർപാപ്പയുടെ ബംഗ്ലാദേശ്, മ്യാൻമർ സന്ദർശനം: ലോഗോ ആയി
31-August,2017

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ന​​​വം​​​ബ​​​ർ 27 മു​​​ത​​​ൽ ഡി​​​സം​​​ബ​​​ർ ര​​​ണ്ടു​​​വ​​​രെ ന​​​ട​​​ക്കു​​​ന്ന ബം​​​ഗ്ലാ​​​ദേ​​​ശ്, മ്യാ​​​ൻ​​​മ​​​ർ സ​​​ന്ദ​​​ർ​​​ശ​​​ന​​​ങ്ങ​​​ളു​​​ടെ ഒൗ​​​ദ്യോ​​​ഗി​​​ക ലോ​​​ഗോ പു​​​റ​​​ത്തി​​​റ​​​ങ്ങി.
 
​​​ന​​​വം​​​ബ​​​ർ 27 മു​​​ത​​​ൽ 30വ​​​രെ​​​യാ​​​ണ് മാ​​​ർ​​​പാ​​​പ്പ മ്യാ​​​ൻ​​​മ​​​ർ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.​​​ന​​​വം​​​ബ​​​ർ 30 മു​​​ത​​​ൽ ഡി​​​സം​​​ബ​​​ർ 2വ​​​രെ​​​യാ​​​ണ് ബം​​​ഗ്ലാ​​​ദേ​​​ശ് സ​​​ന്ദ​​​ർ​​​ശ​​​നം.
 
ബം​​​ഗ്ലാ​​​ദേ​​​ശ് ലോ​​​ഗോ
 
പ്രാ​​​വി​​​ന്‍റെ ആ​​​കൃ​​​തി​​​യി​​​ലു​​​ള്ള​​​താ​​​ണ് ബം​​​ഗ്ളാ​​​ദേ​​​ശ് ലോ​​​ഗോ. ബം​​​ഗ്ലാ​​​ദേ​​​ശി​​​ലെ ദേ​​​ശീ​​​യ പു​​​ഷ്പ​​​മാ​​​യ ലി​​​ല്ലി​​​യി​​​ൽ നാ​​​ട്ടി​​​യി​​​രി​​​ക്കു​​​ന്ന കു​​​രി​​​ശും ലോ​​​ഗോ​​​യി​​​ൽ കാ​​​ണാം. ലോ​​​ഗോ​​​യു​​​ടെ മു​​​ക​​​ളി​​​ലാ​​​യി യാ​​​ത്ര​​​യു​​​ടെ ആ​​​പ്ത​​​വാ​​​ക്യം ഐ​​​ക്യ​​​വും സ​​​മാ​​​ധാ​​​ന​​​വും ചു​​​വ​​​ന്ന അ​​​ക്ഷ​​​ര​​​ത്തി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്നു.
 
 
മ്യാ​​​ൻ​​​മ​​​ർ ലോ​​​ഗോ
 
മ്യാ​​​ൻ​​​മ​​​ർ ദേ​​​ശീ​​​യ പ​​​താ​​​ക​​​യി​​​ലെ മ​​​ഞ്ഞ, പ​​​ച്ച, ചു​​​വ​​​പ്പ് നി​​റ​​ങ്ങ​​ളി​​ൽ വ​​​ര​​ച്ച ഹൃ​​​ദ​​​യ​​​രൂ​​​പ​​​ത്തി​​​നു​​​ള്ളി​​​ൽ മാ​​​ർ​​​പാ​​​പ്പ ഒ​​​രു വെ​​​ള്ള പ്രാ​​​വി​​​നെ പ​​​റ​​​ത്തി​​​വി​​​ടു​​​ന്ന ചി​​​ത്ര​​​വും മ്യാ​​​ൻ​​​മ​​​റി​​​ന്‍റെ ഭൂ​​​പ​​​ട മാ​​​തൃ​​​ക​​​യും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് മ്യാ​​​ൻ​​​മ​​​ർ ലോ​​​ഗോ.
സ്നേ​​​ഹ​​​വും സ​​​മാ​​​ധാ​​​ന​​​വും എ​​​ന്ന ആ​​​പ്ത​​​വാ​​​ക്യ​​​വും ലോ​​​ഗോ​​​യി​​​ൽ ഉ​​​ണ്ട്. 

Source: deepika

Attachments
Back to Top

Never miss an update from Syro-Malabar Church