മ​ദ്യ​വിരുദ്ധന​യം സ​ർ​ക്കാ​രി​ന് അ​ടി​യ​റവ​യ്ക്കി​ല്ല: കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ​സ​മി​തി::Syro Malabar News Updates മ​ദ്യ​വിരുദ്ധന​യം സ​ർ​ക്കാ​രി​ന് അ​ടി​യ​റവ​യ്ക്കി​ല്ല: കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ​സ​മി​തി
29-August,2017

പാ​​ലാ: കെ​​സി​​ബി​​സി മ​​ദ്യ​​വി​​രു​​ദ്ധ​​സ​​മി​​തി തു​​ട​​ർ​​ന്നു​​വ​​രു​​ന്ന മ​​ദ്യ​​വി​​രു​​ദ്ധ​​ന​​യം നി​​യ​​മ​​ത്തി​​ന്‍റെ​​യോ നി​​യ​​മ​​ന​​ത്തി​​ന്‍റെ​​യോ പേ​​രി​​ൽ ഒ​​രു സ​​ർ​​ക്കാ​​രി​​നും അ​​ടി​​യ​​റ വ​​യ്ക്കി​​ല്ലെ​​ന്നും ഇ​​ട​​തു​​സ​​ർ​​ക്കാ​​രി​​ന്‍റെ ജ​​ന​​ദ്രോ​​ഹ മ​​ദ്യ​​ന​​യ​​ത്തി​​നെ​​തി​​രെ ഘ​​ട്ടം​​ഘ​​ട്ട​​മാ​​യ സ​​മ​​ര​​പോ​​രാ​​ട്ട​​ങ്ങ​​ൾ തു​​ട​​രു​​മെ​​ന്നും രാ​​ഷ്ട്രീ​​യ സ​​മ​​ര​​ശൈ​​ലി ഇ​​നി​​യും ഒ​​രു കേ​​ന്ദ്ര​​വും പ്ര​​തീ​​ക്ഷി​​ക്കേ​​ണ്ട​​തി​​ല്ലെ​​ന്നും കെ​​സി​​ബി​​സി മ​​ദ്യ​​വി​​രു​​ദ്ധ സ​​മി​​തി സം​​സ്ഥാ​​ന ക​​മ്മി​​റ്റി. 
 
ഈ ​​സ​​ർ​​ക്കാ​​രി​​ന്‍റെ ജ​​ന​​ദ്രോ​​ഹ മ​​ദ്യ​​ന​​യ​​ത്തി​​നെ​​തി​​രെ എ​​ന്തു ചെ​​യ്യ​​ണ​​മെ​​ന്ന് സ​​മി​​തി​​ക്കു വ്യ​​ക്ത​​മാ​​യ കാ​​ഴ്ച​​പ്പാ​​ടു​​ണ്ട്. ഒ​​ന്നി​​നു പ​​ക​​രം മ​​റ്റൊ​​ന്ന് എ​​ന്ന​​ത​​ല്ല സ​​മി​​തി​​യു​​ടെ മ​​ദ്യ​​വി​​രു​​ദ്ധ​​ന​​യം. മ​​ദ്യ​​ന​​യം ജ​​ന​​വി​​രു​​ദ്ധ​​മാ​​യാ​​ൽ സ​​മ​​രം ന​​ട​​ത്തു​​മെ​​ന്നു സ​​മി​​തി പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്. എ​​ന്നാ​​ൽ ബാ​​റു​​ക​​ൾ​​ക്ക് മു​​ന്പി​​ൽ സ​​മ​​രം ന​​ട​​ത്തു​​മെ​​ന്നു പ​​റ​​ഞ്ഞി​​ട്ടി​​ല്ല. ഇ​​തി​​നി​​ട​​യി​​ൽ സു​​പ്രീം​​കോ​​ട​​തി​​യു​​ടെ വി​​ധി​​യി​​ൽ വ​​ന്ന അ​​വ്യ​​ക്ത​​ത​​ത നി​​ല​​നി​​ൽ​​ക്കു​​ന്ന​​തും 2016 ഡി​​സം​​ബ​​ർ 15 ലെ ​​വി​​ധി​​യെ അ​​പ്ര​​സ​​ക്ത​​മാ​​ക്കു​​ന്ന​​തു​​മാ​​യ ചി​​ല കാ​​ര്യ​​ങ്ങ​​ൾ ചി​​ന്താ​​ക്കു​​ഴ​​പ്പ​​ത്തി​​ലാ​​യി​​ട്ടു​​ണ്ട്. ഇ​​ക്കാ​​ര്യ​​ത്തി​​ൽ സു​​പ്രീം​​കോ​​ട​​തി​​യെ ത​​ന്നെ സ​​മീ​​പി​​ക്കേ​​ണ്ട​​തു​​ണ്ട്. 
 
രോ​​ഗി ഇ​​ച്ഛി​​ച്ച​​തും വൈ​​ദ്യ​​ൻ ക​​ല്പി​​ച്ച​​തും പാ​​ൽ’ എ​​ന്ന​​പോ​​ലെ മ​​ദ്യ​​മൊ​​ഴു​​ക്കാ​​ൻ കാ​​ത്തു​​നി​​ന്ന സ​​ർ​​ക്കാ​​രി​​ന് ല​​ഭി​​ച്ച അ​​വ​​സ​​ര​​മാ​​ണ് വി​​ധി​​യി​​ലെ അ​​വ്യ​​ക്ത​​ത​​ക​​ൾ. പ​​ര​​മോ​​ന്ന​​ത കോ​​ട​​തി​​യു​​ടെ വി​​ധി​​യു​​ടെ അ​​ന്ത​​സ​​ത്ത മ​​ദ്യ​​പാ​​നം മൂ​​ല​​മു​​ണ്ടാ​​കു​​ന്ന പാ​​ത​​ക​​ളി​​ലെ പ​​തി​​നാ​​യി​​ര​​ക്ക​​ണ​​ക്കി​​നു വ​​രു​​ന്ന അ​​പ​​ക​​ട​​ങ്ങ​​ളും മ​​ര​​ണ​​ങ്ങ​​ളു​​മാ​​ണെ​​ങ്കി​​ൽ ഇ​​നി​​യും ഈ ​​മ​​ദ്യ​​ശാ​​ല​​ക​​ൾ​​ക്കു പൂ​​ട്ടു​​വീ​​ഴും. മ​​ദ്യ​​ത്തി​​ന്‍റെ ഇ​​ര​​ക​​ളെ​​യും കു​​ടും​​ബാം​​ഗ​​ങ്ങ​​ളെ​​യും മ​​ദ്യ​​വി​​രു​​ദ്ധ പ്ര​​വ​​ർ​​ത്ത​​ക​​രെ​​യും സ​​മാ​​ന​​ചി​​ന്താ​​ഗ​​തി​​ക്കാ​​രാ​​യ പ്ര​​സ്ഥാ​​ന​​ങ്ങ​​ളെ​​യും സം​​ഘ​​ടി​​പ്പി​​ച്ച് കോ​​ട്ട​​യ​​ത്ത് സ​​മി​​തി അ​​ടി​​യ​​ന്ത​​ര​​മാ​​യി മ​​ഹാ​​സ​​മ്മേ​​ള​​നം സം​​ഘ​​ടി​​പ്പി​​ക്കും. സ​​ർ​​ക്കാ​​രി​​ന്‍റെ ജ​​ന​​വി​​രു​​ദ്ധ മ​​ദ്യ​​ന​​യ​​ത്തെ തു​​റ​​ന്നു​​കാ​​ട്ടു​​ന്ന കോ​​ർ​​ണ​​ർ യോ​​ഗ​​ങ്ങ​​ൾ, പ്ര​​ചാ​​ര​​ണ പ​​രി​​പാ​​ടി​​ക​​ൾ എ​​ന്നി​​വ​​യ്ക്ക് ഉ​​ട​​ൻ തു​​ട​​ക്കം​​കു​​റി​​ക്കും. സെ​​പ്റ്റം​​ബ​​ർ 21, 22 തീ​​യ​​തി​​ക​​ളി​​ൽ കൊ​​ച്ചി​​യി​​ൽ പ്ര​​വ​​ർ​​ത്ത​​ക പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി സം​​ഘ​​ടി​​പ്പി​​ച്ചി​​ട്ടു​​ണ്ട്. ന​​വം​​ബ​​റി​​ൽ കാ​​സ​​ർ​​കോ​​ഡ് മു​​ത​​ൽ തി​​രു​​വ​​ന​​ന്ത​​പു​​രം വ​​രെ സം​​ഘ​​ടി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന മ​​ദ്യ​​ല​​ഹ​​രി​​വി​​രു​​ദ്ധ സ​​ന്ദേ​​ശ യാ​​ത്ര​​യും ന​​ട​​ക്കും. 
 
 
മ​​ദ്യ​​വി​​രു​​ദ്ധ​​ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ ബി​​ഷ​​പ് റെ​​മ​​ജി​​യൂ​​സ് ഇ​​ഞ്ച​​നാ​​നി​​യി​​ൽ, ബി​​ഷ​​പ് ജോ​​ഷ്വാ മാ​​ർ ഇ​​ഗ്നാ​​ത്തി​​യോ​​സ്, ബി​​ഷ​​പ് ഡോ. ​​ആ​​ർ. ക്രി​​സ്തു​​ദാ​​സ്, ഫാ. ​​ജേ​​ക്ക​​ബ് വെ​​ള്ള​​മ​​രു​​തു​​ങ്ക​​ൽ, അ​​ഡ്വ. ചാ​​ർ​​ലി പോ​​ൾ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ശ​​ക്ത​​മാ​​യ പ​​രി​​പാ​​ടി​​ക​​ളാ​​ണ് സ​​മി​​തി ക്ര​​മീ​​ക​​രി​​ച്ചു​​വ​​രു​​ന്ന​​തെ​​ന്നും കേ​​ര​​ള ക​​ത്തോ​​ലി​​ക്കാ സ​​ഭ​​യു​​ടെ 32 അ​​തി​​രൂ​​പ​​ത​​രൂ​​പ​​ത സ​​മി​​തി​​ക​​ളെ ശ​​ക്ത​​മാ​​ക്കു​​ന്ന ക​​ണ്‍​വ​​ൻ​​ഷ​​നു​​ക​​ളും സെ​​പ്റ്റം​​ബ​​ർ​​ഒ​​ക്ടോ​​ബ​​ർ മാ​​സ​​ങ്ങ​​ളി​​ലാ​​യി ന​​ട​​ക്കു​​മെ​​ന്നും പ​​രി​​പാ​​ടി​​ക​​ൾ വി​​ശ​​ദീ​​ക​​രി​​ച്ചു​​കൊ​​ണ്ട് വാ​​ർ​​ത്താ​​ക്കു​​റി​​പ്പി​​ൽ സം​​സ്ഥാ​​ന പ്രോ​​ഗ്രാം സെ​​ക്ര​​ട്ട​​റി പ്ര​​സാ​​ദ് കു​​രു​​വി​​ള അ​​റി​​യി​​ച്ചു. 

Source: deepika

Attachments




Back to Top

Syro Malabar Live