മാർപാപ്പ മ്യാ​ൻ​മ​റും ബം​ഗ്ലാ​ദേ​ശും സ​ന്ദ​ർ​ശി​ക്കും; ഇ​ന്ത്യ​യി​ലേ​ക്ക് ഈ വർഷം ഇല്ലെ​ന്നു സൂ​ച​ന::Syro Malabar News Updates മാർപാപ്പ മ്യാ​ൻ​മ​റും ബം​ഗ്ലാ​ദേ​ശും സ​ന്ദ​ർ​ശി​ക്കും; ഇ​ന്ത്യ​യി​ലേ​ക്ക് ഈ വർഷം ഇല്ലെ​ന്നു സൂ​ച​ന
29-August,2017

ന്യൂ​ഡ​ൽ​ഹി: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ന​വം​​ബർ 27 മു​ത​ൽ ഡി​സം​ബ​ർ ര​ണ്ടു വ​രെ മ്യാ​ൻ​മ​റി​ലും ബം​ഗ്ലാ​ദേ​ശി​ലും ഒൗ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നം ന​ട​ത്തും. എ​ന്നാ​ൽ, ക്രൈ​സ്ത​വ​ർ അ​ട​ക്കം കോടിക്ക​ണ​ക്കി​നാ​ളു​ക​ൾ ആ​ഗ്ര​ഹി​ച്ച​ിരുന്ന മാ​ർ​പാ​പ്പ​യു​ടെ ഇ​ന്ത്യ​ൻ സ​ന്ദ​ർ​ശ​നം ഇ​തോ​ടൊ​പ്പം വ​ത്തി​ക്കാ​ൻ പ്ര​ഖ്യാ​പി​ച്ചി​ല്ല. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ തീ​യ​തി​ക​ൾ ല​ഭ്യ​മാ​കാ​ത്ത​തി​നാ​ലാ​ണ് ഇ​ന്ത്യ ഉ​ൾ​പ്പെ​ടാ​തെ പോ​യ​തെ​ന്നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഭാ​ഷ്യം. 
 
ന​വം​ബ​ർ 27 മു​ത​ൽ 30 വ​രെ മ്യാ​ൻ​മറും 30 മു​ത​ൽ ഡി​സം​ബ​ർ ര​ണ്ടു വ​രെ ബം​ഗ്ലാ​ദേ​ശും മാ​ർ​പാ​പ്പ സ​ന്ദ​ർ​ശിക്കുമെന്നു വ​ത്തി​ക്കാ​ൻ അ​റി​യി​ച്ചു. വ​ത്തി​ക്കാ​ൻ പ്ര​സ് ഓ​ഫീ​സ് ഡ​യ​റ​ക്ട​ർ ഗ്രെ​ഗ് ബ​ർ​ക്ക് ആ​ണ് തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്. മ്യാ​ൻ​മ​റി​ലെ വ​ലി​യ ന​ഗ​ര​മാ​യ യാ​ങ്കൂ​ണി​ലും ത​ല​സ്ഥാ​ന​മാ​യ നാ​യി​പി​തോ​യി​ലും ആ​കും സ​ന്ദ​ർ​ശ​നം. ബം​ഗ്ലാ​ദേ​ശി​ൽ ധാ​ക്ക​യി​ലാ​ണ് എ​ത്തു​ക. വി​ശ​ദ​മാ​യ പ​രി​പാ​ടി​ക​ൾ പി​ന്നീ​ട് ത​യാ​റാ​ക്കു​മെ​ന്നും വ​ത്തി​ക്കാ​ൻ അ​റി​യി​ച്ചു. 
 
ബം​ഗ്ലാ​ദേ​ശി​ലെ​യും മ്യാ​ൻ​മ​റി​ലെ​യും രാഷ്‌ട്രത്ത​ല​വ​ന്മാ​രു​ടെ യും ബിഷപ്പുമാരുടെയും ക്ഷ​ണം സ്വീ​ക​രി​ച്ചാ​ണ് മാ​ർ​പാ​പ്പ​യു​ടെ അ​പ്പ​സ്തോ​ലി​ക സ​ന്ദ​ർ​ശ​നം. രാ​ഷ്‌ട്ര​ത്ത​ല​വ​നു ന​ൽ​കു​ന്ന സ​ന്പൂ​ർ​ണ ബ​ഹു​മ​തി​ക​ളോ​ടെ​യും ആ​ദ​ര​വോ​ടെ​യു​മാ​കും ഇ​രു​രാ​ജ്യ​ങ്ങ​ളും ഫ്രാ​ൻ​സി​സ് പാ​പ്പ​യെ വ​ര​വേ​ൽ​ക്കു​ക. 
 
ബു​ദ്ധ​മ​ത വി​ശ്വാ​സി​ക​ൾ കൂ​ടു​ത​ലു​ള്ള മ്യാ​ൻ​മ​റി​ൽ ആ​ദ്യ​മാ​യാ​ണ് ഒരു മാ​ർ​പാ​പ്പ​ എത്തുന്നത്. 1986ലെ ​ഇ​ന്ത്യ സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ ജോ​ണ്‍ പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ മു​സ്‌ലിം ഭൂ​രി​പ​ക്ഷ​മുള്ള ബം​ഗ്ലാ​ദേ​ശി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു. മ്യാ​ൻ​മ​റി​ൽ പീ​ഡ​നം അ​നു​ഭ​വി​ക്കു​ന്ന രോ​ഹി​ംഗ്യ മു​സ്‌ലിം​ക​ളു​ടെ വി​ഷ​യം അ​ന്താരാ​ഷ്‌ട്ര സ​മൂ​ഹ​ത്തി​ലെ​ത്തി​ക്കു​ന്ന​തി​നു ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ സ​ന്ദ​ർ​ശ​നം സ​ഹാ​യ​ക​മാ​കും. ഭൂ​രി​പ​ക്ഷ ബു​ദ്ധ​മ​ത​ക്കാ​രും രോ​ ഹി​ംഗ്യ മു​സ്‌ലിംക​ളും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ൽ രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ​യാ​ണ് ഈ സന്ദർശനം. രോഹിംഗ്യകൾക്കു നീ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ഫ്രാ​ൻ​സി​സ് പാ​പ്പ തു​ട​ർ​ച്ച​യാ​യി ആ​വ​ശ്യ​പ്പെ​ടുന്നു ണ്ട്.മാ​ർ​പാ​പ്പ​യു​ടെ ഇ​ന്ത്യ​ാ സ​ന്ദ​ർ​ശ​നം സം​ബ​ന്ധി​ച്ച് സി​ബി​സി​ഐ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ദി​നാ​ൾ​മാ​രാ​യ പ്ര​സി​ഡ​ന്‍റ് മാ​ർ ബ​സേ​ലി​യോ​സ് ക്ലി​മീ​സ് കാ​തോ​ലി​ക്കാ ബാ​വ, മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി, ഡോ. ​ഓ​സ്വാ​ൾ​ഡ് ഗ്രേ​ഷ്യ​സ് എ​ന്നി​വ​ർ മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് പ്ര​ധാ​ന​മ​ന്ത്രി​യെ ക​ണ്ടു ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. 
 
 
മാ​ർ​പാ​പ്പ​യെ ഇ​ന്ത്യ​യി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​തി​നോ​ട് അ​നു​കൂ​ല പ്ര​തി​ക​ര​ണ​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി മോ​ദി പ്ര​ക​ടി​പ്പി​ച്ച​തെ​ന്നു ക​ർ​ദി​നാ​ൾ​മാ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മ​ദ​ർ തെ​രേ​സ​യെ വി​ശു​ദ്ധ​യാ​യി പ്ര​ഖ്യാ​പി​ച്ച ച​ട​ങ്ങി​ൽ കേ​ന്ദ്ര​സം​ഘ​ത്തെ ന​യി​ച്ച വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ് മാ​ർ​പാ​പ്പ​യെ റോ​മി​ലെ​ത്തി നേ​രി​ൽ​ക​ണ്ട​പ്പോ​ൾ ഇ​ന്ത്യ​യി​ലേ​ക്ക് ക്ഷ​ണി​ച്ചി​രു​ന്നു.
എ​ന്നാ​ൽ, മാ​ർ​പാ​പ്പ​യു​ടെ ഇ​ന്ത്യ സ​ന്ദ​ർ​ശ​നം സ്ഥി​രീ​ക​രി​ക്കാ​നോ നി​ഷേ​ധി​ക്കാ​നോ ഇ​ന്ന​ലെ​യും കേ​ന്ദ്ര​ം ത​യാ​റാ​യി​ല്ല. 
 
ആ​ർ​എ​സ്എ​സ് നേ​തൃത്വ​ത്തി​ന്‍റെ ക്ലി​യ​റ​ൻ​സ് ല​ഭി​ക്കാ​ത്ത തിനാലാണു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ തി​ര​ക്ക് പ​റ​ഞ്ഞ് മാ​ർ​പാ​പ്പ​യു​ടെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​ത്തി​ന് സ​ർ​ക്കാ​ർ ത​ട​യി​ടു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ നേ​ര​ത്തേ ആ​രോ​പി​ച്ചി​രു​ന്നു. മാ​ർ​പാ​പ്പ​യു​ടെ സ​ന്ദ​ർ​ശ​നം സം​ബ​ന്ധി​ച്ചു വ​ത്തി​ക്കാ​നും ഇ​ന്ത്യ​ൻ സ​ർ​ക്കാ​രും ചി​ല പ്രാ​രം​ഭ ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്നു​. മാ​ർ​പാ​പ്പ​യ്ക്കും രാ​ഷ്‌ട്രപ​തി, പ്ര​ധാ​ന​മ​ന്ത്രി എ​ന്നി​വ​ർ​ക്കും സൗ​ക​ര്യ​പ്ര​ദ​മാ​യ തീ​യ​തി​ക​ൾ ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് സൂ​ചി​പ്പി​ച്ച​ത്. 
 
മ​റ്റു രാ​ഷ്‌ട്രത്ത​ല​വ​ന്മാ​രു​ടെ സ​ന്ദ​ർ​ശ​നം അ​ട​ക്ക​മു​ള്ള പ്ര​ധാ​ന​മ​ന്ത്രി​യു​ടെ തി​ര​ക്കു​ക​ൾ കാ​ര​ണം മാ​ർ​പാ​പ്പ​യു​ടെ സ​ന്ദ​ർ​ശ​നം ഈ ​വ​ർ​ഷം ഉ​ണ്ടാ​യേ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ കു​റ​യു​ക​യാ​ണെ​ന്ന് ഫ്രാ​ൻ​സി​സ് പാ​പ്പ​യു​ടെ ഏ​ഷ്യ​യി​ലെ ഉ​പ​ദേ​ശ​ക​നും മും​ബൈ ആ​ർ​ച്ച്ബി​ഷ​പ്പു​മാ​യ ക​ർ​ദി​നാ​ൾ ഡോ. ​ഓ​സ്വാ​ൾ​ഡ് ഗ്രേ​ഷ്യ​സ് ജൂ​ലൈ​യി​ൽ പ​റ​ഞ്ഞി​രു​ന്നു.
 
അ​ട​ൽ ബി​ഹാ​രി വാ​ജ്പേ​യി പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രി​ക്കെ​യാ​ണ് 1999 ന​വം​ബ​റിലാണ് ജോ​ണ്‍ പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ രണ്ടാ മത്തെയും അ​വ​സാ​നത്തെയും ഇ​ന്ത്യ​ാ സന്ദർശനം നടത്തിയത്. 1964ൽ പോൾ ആറാമൻ മാർപാ പ്പ ഇന്ത്യ സന്ദർശിച്ചിരുന്നു.

Source: deepika

Attachments




Back to Top

Syro Malabar Live