മ​ദ്യ​ത്തി​നെ​തി​രേയു​ള്ള പോ​രാ​ട്ടം ശ​ക്ത​മാ​ക്കും: കെ​സി​ബി​സി::Syro Malabar News Updates മ​ദ്യ​ത്തി​നെ​തി​രേയു​ള്ള പോ​രാ​ട്ടം ശ​ക്ത​മാ​ക്കും: കെ​സി​ബി​സി
28-August,2017

കൊ​​​ച്ചി: സ​​​മൂ​​​ഹ​​​ത്തി​​​ൽ മ​​​ദ്യ​​​ത്തി​​​ന്‍റെ ല​​​ഭ്യ​​​ത​​​യും ഉ​​​പ​​​ഭോ​​​ഗ​​​വും കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​നു​​​വേ​​​ണ്ടി​​​യും മ​​​ദ്യ​​​ത്തി​​​ന്‍റെ ഉ​​​പ​​​യോ​​​ഗം ​​​മൂ​​​ലം ദു​​​രി​​​ത​​​മ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ മോ​​​ച​​​ന​​​ത്തി​​​നു​​​വേ​​​ണ്ടി​​​യു​​​മു​​​ള്ള സ​​​ഭ​​​യു​​​ടെ ശ്ര​​​മ​​​ങ്ങ​​​ൾ ശ​​​ക്ത​​​മാ​​​യി തു​​​ട​​​രു​​​മെ​​ന്നു കെ​​​സി​​​ബി​​​സി. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ പൊ​​​തു​​​ന​​ന്മ​​യാ​​​ണു സ​​​ഭ​​​യു​​​ടെ ല​​​ക്ഷ്യം. ഇ​​​തു​​​ സം​​​ബ​​​ന്ധി​​​ച്ച് ഒ​​​രു ദി​​​ന​​​പ​​​ത്ര​​​ത്തി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച വാ​​​ർ​​​ത്ത അ​​​ടി​​​സ്ഥാ​​​ന ര​​​ഹി​​​ത​​​മാ​​​ണെ​​​ന്നും കെ​​​സി​​​ബി​​​സി അ​​​റി​​​യി​​​ച്ചു. 
 
എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മ​​​ദ്യ​​​ന​​​യ​​​ത്തോ​​​ടു കെ​​​സി​​​ബി​​​സി​​​ക്കു മൃ​​​ദു​​​സ​​​മീ​​​പ​​​ന​​​മാ​​​ണു​​​ള്ള​​​തെ​​​ന്നും ഇ​​​തി​​​നു​​​പി​​​ന്നി​​​ൽ, അ​​​ധ്യാ​​​പ​​​ക നി​​​യ​​​മന​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​രു​​​മാ​​​യു​​​ണ്ടാ​​​ക്കി​​​യ ധാ​​​ര​​​ണ​​​യാ​​​ണെ​​​ന്നു​​​മു​​​ള്ള പ്ര​​​ചാ​​ര​​​ണം വാ​​​സ്ത​​​വ​​​വി​​​രു​​​ദ്ധ​​​മാ​​​ണ്. മ​​​ദ്യ​​​ര​​​ഹി​​​ത​​​മാ​​​യ ഒ​​​രു സ​​​മൂ​​​ഹം എ​​​ന്ന ല​​​ക്ഷ്യ​​​മോ പ​​​ടി​​​പ​​​ടി​​​യാ​​​യി മ​​​ദ്യ​​​നി​​​രോ​​​ധ​​​നം ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ക എ​​​ന്ന ന​​​യ​​​മോ പി​​​ന്തു​​​ട​​​രു​​​ന്ന ഒ​​​രു സ​​​ർ​​​ക്കാ​​​ര​​​ല്ല നി​​​ല​​​വി​​​ലു​​​ള്ള​​​ത്. സ​​​ഭ​​​യു​​​ടെ നി​​​ല​​​പാ​​​ട​​​ല്ല, സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മ​​​ദ്യ​​​ന​​​യ​​​മാ​​ണു മാ​​​റി​​​യ​​​ത്. 
 
അ​​​ധി​​​കാ​​​ര​​​വും മൃ​​​ഗീ​​​യ ഭൂ​​​രി​​​പ​​​ക്ഷം ന​​​ൽ​​​കു​​​ന്ന അ​​​മി​​​ത ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​വും കൈ​​​മു​​​ത​​​ലാ​​​യു​​​ള്ള ഒ​​​രു സ​​​ർ​​​ക്കാ​​​രി​​നു മ​​​ദ്യ​​​ലോ​​​ബി​​​യെ എ​​​ല്ലാ വി​​​ധ​​​ത്തി​​​ലും സ​​​ഹാ​​​യി​​​ക്കു​​​ന്ന മ​​​ദ്യ​​​ന​​​യം ആ​​​വി​​​ഷ്്ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നും കെ​​​സി​​​ബി​​​സി ചൂ​​ണ്ടി​​ക്കാ​​ട്ടി. 
 
വി​​​ദ്യാ​​​ഭ്യാ​​​സ​​​രം​​​ഗ​​​ത്ത് ക്രൈ​​​സ്ത​​​വ ന്യൂ​​​ന​​​പ​​​ക്ഷ​​​ത്തി​​​ന് അ​​​ർ​​​ഹ​​​മാ​​​യ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ ആ​​​ർ​​​ക്കും അ​​​ടി​​​യ​​​റവ​​​യ്ക്കാ​​​ൻ സ​​​ഭ ത​​​യാ​​​റാ​​​വു​​​ക​​​യി​​​ല്ല. സ​​​ഭ​​​യു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കും സ​​​ഭാ നേ​​​തൃ​​​ത്വ​​​ത്തി​​​നു​​​മെ​​​തി​​​രേ അ​​​ടി​​​സ്ഥാ​​​ന​​ര​​​ഹി​​​ത​​​മാ​​​യ ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​ത് ദു​​​രൂ​​​ഹ​​​മാ​​​ണ്. അ​​​നാ​​​വ​​​ശ്യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ പി​​​ൻ​​​വ​​​ലി​​​ച്ചു മാ​​​പ്പു​​​പ​​​റ​​​യാ​​​ൻ പ്രസ്തുത ദി​​​ന​​​പ​​​ത്രം ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും കെ​​​സി​​​ബി​​​സി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. 

Source: deepika

Attachments




Back to Top

Syro Malabar Live