ആ​ഗോ​ള മ​ല​യാ​ളി ക​രി​സ്മാ​റ്റി​ക് സം​ഗ​മം 12 മു​ത​ൽ ആ​ളൂ​രി​ൽ::Syro Malabar News Updates ആ​ഗോ​ള മ​ല​യാ​ളി ക​രി​സ്മാ​റ്റി​ക് സം​ഗ​മം 12 മു​ത​ൽ ആ​ളൂ​രി​ൽ
10-August,2017

കൊ​​​ച്ചി: ക​​​രി​​​സ്മാ​​​റ്റി​​​ക് ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ സു​​​വ​​​ർ​​​ണ​​​ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ആ​​​ഗോ​​​ള മ​​​ല​​​യാ​​​ളി ക​​​രി​​​സ്മാ​​​റ്റി​​​ക് സം​​​ഗ​​​മം ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത​​​യി​​​ലെ ആ​​​ളൂ​​​ർ ലൂ​​​മെ​​​ൻ യൂ​​​ത്ത് സെ​​​ന്‍റ​​​ർ ഗ്രൗ​​​ണ്ടി​​​ൽ 12ന് ​​​ആ​​​രം​​​ഭി​​​ക്കും. 
 
ഇ​​​ന്ത്യ​​​യി​​​ലെ വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നും ഗ​​​ൾ​​​ഫ്, ഇം​​​ഗ്ല​​​ണ്ട്, ഓ​​​സ്ട്രേ​​​ലി​​​യ, സ്പെ​​​യി​​​ൻ, കാ​​​ന​​​ഡ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു​​മാ​​​യി പ​​​തി​​​നാ​​​യി​​​ര​​​ത്തോ​​​ളം പേ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. 15 വ​​​രെ​​​യാ​​​ണു ക​​​രി​​​സ്മാ​​​റ്റി​​​ക് സം​​​ഗ​​​മം. തൃ​​​ശൂ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.
 
സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി, സീ​​​റോ മ​​​ല​​​ങ്ക​​​ര സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ, കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​ ​​എം. സൂ​​​സ​​​പാ​​​ക്യം, ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ഫ്രാ​​​ൻ​​​സി​​​സ് ക​​​ല്ല​​​റ​​​യ്ക്ക​​​ൽ, ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ മാ​​​ർ ജോ​​​സ് പു​​​ളി​​​ക്ക​​​ൽ, മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ, മാ​​​ർ തോ​​​മ​​​സ് ച​​​ക്യ​​​ത്ത്, ഡോ. ​​​വ​​​ർ​​​ഗീ​​​സ് ച​​​ക്കാ​​​ല​​​യ്ക്ക​​​ൽ, ഡോ. ​​​ജോ​​​സ​​​ഫ് കാ​​​രി​​​ക്ക​​​ശേ​​​രി എ​​​ന്നി​​​വ​​​ർ വി​​​വി​​ധ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ സ​​​ന്ദേ​​​ശം ന​​​ൽ​​​കും. 
 
 
മോ​​​ണ്‍. ജോ​​​ബി പോ​​​ഴോ​​​ലി​​​പ​​​റ​​​ന്പി​​​ൽ, മോ​​​ണ്‍. സെ​​​ബാ​​​സ്റ്റ്യ​​​ൻ പൂ​​​വ​​​ത്തി​​​ങ്ക​​​ൽ, ഫാ. ​​​ഏ​​​ബ്ര​​​ഹാം പ​​​ള്ളി​​​വാ​​​തു​​​ക്ക​​​ൽ, ഫാ. ​​​ജോ​​​സ് പാ​​​ലാ​​​ട്ടി, ഫാ. ​​​മാ​​​ത്യു ഇ​​​ല​​​വു​​​ങ്ക​​​ൽ, ഫാ. ​​​ഡേ​​​വി​​​സ് പ​​​ട്ട​​​ത്ത്, ജ​​​സ്റ്റീ​​​സ് കു​​​ര്യ​​​ൻ ജോ​​​സ​​​ഫ്, വി.​​​വി. അ​​​ഗ​​​സ്റ്റി​​​ൻ, മ​​​നോ​​​ജ് സ​​​ണ്ണി, സി​​​റി​​​ൾ ജോ​​​ണ്‍, കെ​​​സി​​​ബി​​​സി ക​​​രി​​​സ്മാ​​​റ്റി​​​ക് ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​വ​​​ർ​​​ഗീ​​​സ് മു​​​ണ്ട​​​യ്ക്ക​​​ൽ, ഫാ. ​​​നി​​​ക്സ​​​ണ്‍ ചാ​​​ക്കോ​​​ര്യ, ഫാ. ​​​വ​​​ർ​​​ഗീ​​​സ് പെ​​​രേ​​​പ്പാ​​​ട​​​ൻ, ഷാ​​​ജി വൈ​​​ക്ക​​​ത്തു​​​പ​​​റ​​​ന്പി​​​ൽ, സെ​​​ബാ​​​സ്റ്റ്യ​​​ൻ താ​​​ന്നി​​​ക്ക​​​ൽ എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കും.
 
ജീ​​​സ​​​സ് യൂ​​​ത്ത് റെ​​​ക്സ് ബാ​​​ൻ​​​ഡി​​​ന്‍റെ സം​​​ഗീ​​​ത​​​പ​​​രി​​​പാ​​​ടി​​​യു​​​ണ്ടാ​​​കും. 600 വോ​​​ള​​​ണ്ടി​​​യ​​​ർ​​​മാ​​​രും മ​​​റ്റു ക​​​മ്മി​​​റ്റി​​​ക​​​ളും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​ണ്ട്. മു​​​രി​​​ങ്ങൂ​​​ർ ഡി​​​വൈ​​​ൻ, പോ​​​ട്ട ആ​​​ശ്ര​​​മം, സ​​​ഹൃ​​​ദ​​​യ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ​​​ക്കു താ​​​മ​​​സ​​​സൗ​​​ക​​​ര്യം ക്ര​​​മീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. 1967ലാ​​​ണു ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യി​​​ൽ ക​​​രി​​​സ്മാ​​​റ്റി​​​ക് മു​​​ന്നേ​​​റ്റം ആ​​​രം​​​ഭി​​​ച്ച​​​ത്. 

Source: deepika

Attachments




Back to Top

Syro Malabar Live