ദലിത് കത്തോലിക്കർക്ക് ഓസാനം ഭവനനിർമാണ സഹായപദ്ധതി::Syro Malabar News Updates ദലിത് കത്തോലിക്കർക്ക് ഓസാനം ഭവനനിർമാണ സഹായപദ്ധതി
07-August,2017

കോ​ട്ട​യം: ഭ​വ​ന​ര​ഹി​ത​രും വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത ഭ​വ​ന​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​രു​മാ​യ ദ​ലി​ത് ക​ത്തോ​ലി​ക്ക​ർ​ക്ക് ഭ​വ​ന​നി​ർ​മാ​ണ സ​ഹാ​യ​ത്തി​ന് കെ​സി​ബി​സി എ​സ്‌​സി-​എ​സ്ടി-​ബി​സി ക​മ്മീ​ഷ​ന്‍റെ പ​ദ്ധ​തി​ക​ളോ​ടു സ​ഹ​ക​രി​ച്ച് വി​ൻ​സ​ന്‍റ് ഡി ​പോ​ൾ കേ​ര​ള ഘ​ട​കം ഓ​സാ​നം ഭ​വ​ന​നി​ർ​മാ​ണ സ​ഹാ​യ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു. 2017-18 വ​ർ​ഷ​ത്തി​ൽ 50 ഭ​വ​ന​ങ്ങ​ൾ​ക്ക് ഒ​ന്നേ​മു​ക്കാ​ൽ ല​ക്ഷം രൂ​പ​വീതവും 50 ഭ​വ​ന​ങ്ങ​ൾ​ക്ക് ഒ​രു​ല​ക്ഷം രൂ​പ​വീതവും സ​ഹാ​യ​മാ​യി ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണി​ത്.
 
കേ​ര​ള​ത്തി​ലെ ല​ത്തീ​ൻ, സീ​റോ മ​ല​ങ്ക​ര, സീ​റോ​മ​ല​ബാ​ർ രൂ​പ​ത​ക​ളി​ലെ ദ​ലി​ത് ക​ത്തോ​ലി​ക്ക​ർ​ക്ക് പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കും. കെ​സി​ബി​സി, എ​സ്‌‌​സി, എ​സ്ടി, ബി​സി ക​മ്മീ​ഷ​ൻ നി​ശ്ച​യി​ച്ചു ന​ൽ​കി​യി​ട്ടു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​രം രൂ​പ​താ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന ലി​സ്റ്റി​ൽ​നി​ന്നാ​യി​രി​ക്കും സ​ഹാ​യ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന കു​ടും​ബ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.
 
 
തൊ​ടു​പു​ഴ ഓ​സാ​നം സെ​ന്‍റ​റി​ൽ ന​ട​ന്ന വി​ൻ​സ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി സം​സ്ഥാ​ന​സ​മി​തി​യാ​ണ് പ​ദ്ധ​തി അം​ഗീ​ക​രി​ച്ച​ത്.ഇ​തോ​ടൊ​പ്പം എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ല​ഭി​ച്ച ദ​ലി​ത് ക​ത്തോ​ലി​ക്ക കു​ട്ടി​ക​ൾ​ക്ക് തു​ട​ർ​പ​ഠ​ന​ത്തി​നു​ള്ള കോ​ഴ്സ് ഫീ ​സ്കോ​ള​ർ​ഷി​പ്പാ​യി ന​ൽ​കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു. ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​ഫ. ജോ​ൺ​സ​ൺ വ​ർ​ഗീ​സ്, മൈ​ക്കി​ൾ ഡി​ക്രൂ​സ്, ഡി. ​ഫ്രാ​ൻ​സി​സ്, ജി​നോ ജോ​സ്, ബാ​ബു ജോ​സ​ഫ്, ബി​നു കു​ര്യാ​ക്കോ​സ്, സ​നി​ൽ ബോ​സ്, കെ.​കെ.​ജോ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 

Source: deepika

Attachments




Back to Top

Syro Malabar Live