പാ​ത​ക​ളു​ടെ പ​ദ​വി​മാ​റ്റം സു​പ്രീം​കോ​ട​തി വി​ധി​ക​ളെ അ​പ്ര​സ​ക്ത​മാ​ക്കും: കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി::Syro Malabar News Updates പാ​ത​ക​ളു​ടെ പ​ദ​വി​മാ​റ്റം സു​പ്രീം​കോ​ട​തി വി​ധി​ക​ളെ അ​പ്ര​സ​ക്ത​മാ​ക്കും: കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി
05-August,2017

പാ​​ലാ: രാ​​ജ്യ​​ത്തെ പ​​ര​​മോ​​ന്ന​​ത കോ​​ട​​തി​​യു​​ടെ സു​​പ്ര​​ധാ​​ന വി​​ധി​​ക​​ളെ അ​​പ്ര​​സ​​ക്ത​​മാ​​ക്കു​​ന്ന​​താ​​വും ദേ​​ശീ​​യ​​-സം​​സ്ഥാ​​ന പാ​​ത​​ക​​ളു​​ടെ പ​​ദ​​വി​​മാ​​റ്റ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട സ​​ർ​​ക്കാ​​രി​​ന്‍റെ നീ​​ക്ക​​മെ​​ന്നും ഇ​​തി​​നെ നി​​യ​​മ​​പ​​ര​​മാ​​യി​​ത​​ന്നെ നേ​​രി​​ടേ​​ണ്ട​​താ​​ണെ​​ന്നും കെ​​സി​​ബി​​സി മ​​ദ്യ​​വി​​രു​​ദ്ധ​​സ​​മി​​തി സം​​സ്ഥാ​​ന നേ​​തൃ​​യോ​​ഗം. 
 
ദേ​​ശീ​​യ-​​സം​​സ്ഥാ​​ന പാ​​ത​​യോ​​ര​​ങ്ങ​​ളി​​ലെ മ​​ദ്യ​​ശാ​​ല​​ക​​ൾ നി​​മി​​ത്തം ഓ​​രോ വ​​ർ​​ഷ​​വും കൊ​​ല്ല​​പ്പെ​​ടു​​ന്ന​​തും അ​​പ​​ക​​ട​​പ്പെ​​ടു​​ന്ന​​തു​​മാ​​യ മ​​നു​​ഷ്യ​​ജീ​​വ​​നു​​ക​​ളു​​ടെ ക​​ണ​​ക്കു​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​മാ​​ണ് സു​​പ്രീം​​കോ​​ട​​തി​​യു​​ടെ ര​​ണ്ടു​​വി​​ധി​​ക​​ളി​​ലും അ​​ർ​​ഥ​​ശ​​ങ്ക​​ക്കി​​ട​​യി​​ല്ലാ​​തെ വ്യ​​ക്ത​​മാ​​യ​​ത്. പ​​ദ​​വി​​യോ ബോ​​ർ​​ഡോ മാ​​റ്റി​​യാ​​ൽ ഈ ​​സാ​​ഹ​​ച​​ര്യം മാ​​റു​​ന്നി​​ല്ല. മ​​ദ്യ​​ശാ​​ല​​ക​​ളു​​ടെ ഭാ​​ഗി​​ക നി​​രോ​​ധ​​ന​​ത്താ​​ൽ ക​​ഴി​​ഞ്ഞ ഒ​​രു വ​​ർ​​ഷ​​ക്കാ​​ല​​ത്തി​​ല​​ധി​​ക​​മാ​​യി ഈ ​​സാ​​ഹ​​ച​​ര്യ​​ങ്ങ​​ളോ​​ട് പൂ​​ർ​​ണ​മാ​​യും യോ​​ജി​​ച്ചു​​വ​​ന്ന ഒ​​രു ജ​​ന​​ത​​യു​​ടെ​​മേ​​ൽ മ​​ദ്യ​​ശാ​​ല​​ക​​ൾ അ​​ടി​​ച്ചേ​​ൽ​​പ്പി​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ ന​​ട​​ത്തു​​ന്ന നീ​​ക്കം അ​​തീ​​വ​​ഗൗ​​ര​​വ​​ത്തോ​​ടെ​​യാ​​ണ് പൊ​​തു​​സ​​മൂ​​ഹം നോ​​ക്കി​​ക്കാ​​ണു​​ന്ന​​ത്. 
ടൂ​​റി​​സം മേ​​ഖ​​ല​​യി​​ലെ തി​​രി​​ച്ച​​ടി​​ക്ക് കാ​​ര​​ണം മ​​ദ്യ​​ശാ​​ല​​ക​​ളു​​ടെ നി​​രോ​​ധ​​ന​​മാ​​ണെ​​ന്ന ത​​ത്പ​​ര​​ക​​ക്ഷി​​ക​​ളു​​ടെ പ്ര​​ച​​ര​​ണം ശു​​ദ്ധ അ​​സം​​ബ​​ന്ധ​​മാ​​ണ്. പാ​​തി​​രാ​​വി​​ൽ പ്ര​​ഖ്യാ​​പി​​ക്കു​​ന്ന ഹ​​ർ​​ത്താ​​ലു​​ക​​ളും അ​​തി​​ക്ര​​മ​​ങ്ങ​​ളും സു​​ര​​ക്ഷി​​ത​​മി​​ല്ലാ​​യ്മ​​യു​​മാ​​ണ് കേ​​ര​​ള ടൂ​​റി​​സം മേ​​ഖ​​ല പി​​ന്നോ​​ട്ട​​ടി​​ക്കാ​​ൻ മു​​ഖ്യ​​കാ​​ര​​ണ​​മെ​​ന്ന് മ​​ന​​സി​​ലാ​​വും. യ​​ഥേ​​ഷ്ടം മ​​ദ്യ​​ശാ​​ല​​ക​​ൾ അ​​നു​​വ​​ദി​​ച്ച് മ​​ദ്യ​​വ​​ർ​​ജ​നം പ​​റ​​യു​​ന്ന​​വ​​ർ സ്വ​​യം അ​​വ​​ഹേ​​ളി​​ത​​രാ​​കു​​ക​​യാ​​ണ്. വ​​ർ​​ജ​ന​​മാ​​ണ് ത​​ങ്ങ​​ളു​​ടെ ന​​യ​​മെ​​ന്ന് പ​​റ​​യു​​ന്ന​​തി​​ലെ ര​​ഹ​​സ്യാ​​ത്മ​​ക​​ത​​യാ​​ണ് പാ​​ത​​ക​​ളു​​ടെ പ​​ദ​​വി​​മാ​​റ്റ നീ​​ക്ക​​വും ഓ​​ർ​​ഡി​​ന​​ൻ​​സും. 
 
 
ത​​ദ്ദേ​​ശ​​സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് മ​​ദ്യ​​ശാ​​ല​​ക​​ളി​ലു​ണ്ടാ​​യി​​രു​​ന്ന നി​​യ​​ന്ത്ര​​ണാ​​ധി​​കാ​​രം എ​​ടു​​ത്തു​​ക​​ള​​യു​​ന്ന ബി​​ൽ നി​​യ​​മ​​സ​​ഭ​​യി​​ൽ വ​​രു​​ന്പോ​​ൾ ജ​​ന​​വി​​രു​​ദ്ധ​​ര​​ല്ലാ​​ത്ത ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ എ​​തി​​ർ​​ത്ത് തോ​​ൽ​​പ്പി​​ക്ക​​ണം. പ​​തി​​റ്റാ​​ണ്ടു​​ക​​ളു​​ടെ ശ്ര​​മ​​ഫ​​ല​​മാ​​യി നേ​​ടി​​യെ​​ടു​​ത്ത ദേ​​ശീ​​യ പാ​​താ പ​​ദ​​വി ഫ​​ണ്ടു​​ക​​ളും ആ​​നു​​കൂ​​ല്യ​​ങ്ങ​​ളും പാ​​ത സം​​ര​​ക്ഷ​​ണ​​വു​​മെ​​ല്ലാം മ​​ദ്യ​​ശാ​​ല​​ക​​ൾ​​ക്കു​​വേ​​ണ്ടി ഇ​​ല്ലാ​​താ​​ക്കു​​ന്നു​​ണ്ടെ​​ങ്കി​​ൽ അ​​തി​​ന് പി​​ന്നി​​ൽ ദു​​രൂ​​ഹ​​ത​​യു​​ണ്ട്. ഈ ​​നീ​​ക്ക​​ത്തി​​ൽ നി​​ന്നും സ​​ർ​​ക്കാ​​ർ പി​​ന്മാ​​റ​​ണം. 
 
കെ​​സി​​ബി​​സി മ​​ദ്യ​​വി​​രു​​ദ്ധ ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ ബി​​ഷ​​പ് റെ​​മ​​ജി​​യോസ് ഇ​​ഞ്ച​​നാ​​നി​​യി​​ൽ, ബി​​ഷ​​പ് ജോ​​ഷ്വാ മാ​​ർ ഇ​​ഗ്നാ​​ത്തി​​യോ​​സ്, ബി​​ഷ​​പ് ഡോ. ​​ആ​​ർ. ക്രി​​സ്തു​​ദാ​​സ്, ഫാ. ​​ജേ​​ക്ക​​ബ് വെ​​ള്ള​​മ​​രു​​തു​​ങ്ക​​ൽ, അ​​ഡ്വ. ചാ​​ർ​​ളി പോ​​ൾ, പ്ര​​സാ​​ദ് കു​​രു​​വി​​ള, ഫാ. ​​പോ​​ൾ കാ​​രാ​​ച്ചി​​റ, യോ​​ഹ​​ന്നാ​​ൻ ആ​​ന്‍റ​​ണി, സി​​സ്റ്റ​​ർ ആ​​നീ​​സ് തോ​​ട്ട​​പ്പി​​ള്ളി, രാ​​ജു വ​​ലി​​യാ​​റ, ജോ​​സ് ചെ​​ന്പി​​ശേ​​രി, തോ​​മ​​സു​​കു​​ട്ടി മ​​ണ​​ക്കു​​ന്നേ​​ൽ, ദേ​​വ​​സ്യ കെ. ​​വ​​ർ​​ഗീ​​സ്, ബ​​ന​​ഡി​​ക്ട് ക്രി​​സോ​​സ്റ്റോം, ത​​ങ്ക​​ച്ച​​ൻ വെ​​ളി​​യി​​ൽ, ആ​​ന്‍റ​​ണി ജേ​​ക്ക​​ബ്, ത​​ങ്ക​​ച്ച​​ൻ കൊ​​ല്ല​​ക്കൊ​​ന്പി​​ൽ, ഷി​​ബു കാ​​ച്ച​​പ്പ​​ള്ളി, വൈ. ​​രാ​​ജു എ​​ന്നി​​വ​​ർ സ​​മി​​തി യോ​​ഗ​​ത്തി​​ൽ പ്ര​​സം​​ഗി​​ച്ചു. 

Source: deepika

Attachments




Back to Top

Syro Malabar Live