കെ​സി​ബി​സി മ​താ​ധ്യാ​പ​ക അ​വാ​ർ​ഡു​ക​ൾ മൂന്നുപേർക്ക് ::Syro Malabar News Updates കെ​സി​ബി​സി മ​താ​ധ്യാ​പ​ക അ​വാ​ർ​ഡു​ക​ൾ മൂന്നുപേർക്ക്
18-July,2017

കൊ​​​ച്ചി: വി​​​ശ്വാ​​​സ​​​പ​​​രി​​​ശീ​​​ല​​​ന​​​രം​​​ഗ​​​ത്തെ നി​​​സ്തു​​​ല​​​സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്കു കെ​​​സി​​​ബി​​​സി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ 2017-ലെ ​​​മ​​​താ​​​ധ്യാ​​​പ​​​ക അ​​​വാ​​​ർ​​​ഡു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു. പാ​​​ലാ രൂ​​​പ​​​ത​​​യി​​​ലെ ക​​​ട​​​നാ​​​ട് സെ​​​ന്‍റ് അ​​​ഗ​​​സ്റ്റി​​​ൻ ഫൊ​​​റോ​​​ന​​​പ​​​ള്ളി ഇ​​​ട​​​വ​​​കാം​​​ഗം പി.​​​എം. അ​​​ഗ​​​സ്റ്റി​​​ൻ, ക​​​ണ്ണൂ​​​ർ രൂ​​​പ​​​ത​​​യി​​​ലെ പ​​​ഴയ​​​ങ്ങാ​​​ടി സേ​​​ക്ര​​​ഡ് ഹാ​​​ർ​​​ട്ട് പ​​​ള്ളി ഇ​​​ട​​​വ​​​കാം​​​ഗം ടി. ​​​മേ​​​രി, മാ​​​വേ​​​ലി​​​ക്ക​​​ര രൂ​​​പ​​​ത​​​യി​​​ലെ പോ​​​രു​​​വ​​​ഴി സെ​​​ന്‍റ് ജോ​​​ർ​​​ജ് മ​​​ല​​​ങ്ക​​​ര പ​​​ള്ളി ഇ​​​ട​​​വ​​​കാം​​​ഗം വൈ. ​​​സാ​​​മു​​​വ​​​ൽ എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണു പു​​​ര​​​സ്കാ​​​രം. 
 
മ​​​ത​​​ബോ​​​ധ​​​ന​​​രം​​​ഗ​​​ത്ത് സ​​​ജീ​​​വ​​​മാ​​​യി​​​രു​​​ന്ന ഫാ. ​​​മാ​​​ത്യു ന​​​ട​​​യ്ക്ക​​​ലി​​​ന്‍റെ ജ​​ൻ​​മ​​ശ​​​താ​​​ബ്ദി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​യ്ക്ക​​​ൽ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും കെ​​​സി​​​ബി​​​സി​​​യും സം​​​യു​​​ക്ത​​​മാ​​​യി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​ണ് അ​​​വാ​​​ർ​​​ഡു​​​ക​​​ൾ. 
 
ഓ​​​ഗ​​​സ്റ്റ് 26നു ​​​രാ​​​വി​​​ലെ പ​​​ത്തി​​​നു മാ​​​വേ​​​ലി​​​ക്ക​​​ര സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ചു​​​ബി​​​ഷ​​​പ് ഡോ. ​​​സൂ​​​സ​​പാ​​​ക്യം പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കും. മാ​​​വേ​​​ലി​​​ക്ക​​​ര രൂ​​​പ​​​ത ബി​​​ഷ​​​പ് ​ജോ​​​ഷ്വാ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള മ​​​താ​​​ധ്യാ​​​പ​​​ക​​​ർ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. 

Source: deepika

Attachments




Back to Top

Syro Malabar Live