മാ​ർ ഈ​വാ​നി​യോ​സ് വി​ശു​ദ്ധി നി​റ​ഞ്ഞ ക​ർ​മ​യോ​ഗി: മാ​ർ ആ​ല​ഞ്ചേ​രി ::Syro Malabar News Updates മാ​ർ ഈ​വാ​നി​യോ​സ് വി​ശു​ദ്ധി നി​റ​ഞ്ഞ ക​ർ​മ​യോ​ഗി: മാ​ർ ആ​ല​ഞ്ചേ​രി
16-July,2017

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​ങ്ക​​​ര പു​​​ന​​​രൈ​​​ക്യ​​​ത്തി​​​ന്‍റെ ശി​​​ൽ​​​പ്പി ദൈ​​​വ​​​ദാ​​​സ​​​ൻ മാ​​​ർ ഈ​​​വാ​​​നി​​​യോ​​​സ് വി​​​ശു​​​ദ്ധി നി​​​റ​​​ഞ്ഞ ക​​​ർ​​​മ​​​യോ​​​ഗി​​​യാ​​​ണെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ്പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി പ്ര​​​സ്താ​​​വി​​​ച്ചു. 
 
മ​​​ല​​​ങ്ക​​​ര​​​യി​​​ലെ പ്രാ​​​ദേ​​​ശി​​​ക സ​​​ഭ അ​​​തി​​​ൽ അ​​​ന്ത​​​ർ​​​ലീ​​​ന​​​മാ​​​യ സാ​​​ർ​​​വ​​​ത്രി​​​ക സ്വ​​​ഭാ​​​വ​​​ത്തി​​​ൽ വ​​​ള​​​രു​​​ന്ന​​​തി​​​നു​​​ള്ള വ​​​ഴി​​​തെ​​​ളി​​​ച്ച ക​​​ർ​​​മ​​​യോ​​​ഗി ആ​​​യി​​​രു​​​ന്നു മാ​​​ർ ഈ​​​വാ​​​നി​​​യോ​​​സ്. സ​​​ന്യാ​​​സ​​​ത്തി​​​ൽ അ​​​ഗ​​​തി​​​ക​​​ളെ പ​​​രി​​​ര​​​ക്ഷി​​​ക്കു​​​ക എ​​​ന്ന ചി​​​ന്താ​​​ധാ​​​ര​​​യ്ക്കു പ്രാ​​​മു​​​ഖ്യം ന​​​ൽ​​​കി​​​യ ആ​​​ചാ​​​ര്യ​​​നാ​​​യി​​​രു​​​ന്നു മാ​​​ർ ഈ​​​വാ​​​നി​​​യോ​​​സ്. ബ​​​ഥ​​​നി​​​യു​​​ടെ സ്ഥാ​​​പ​​​ന​​​ത്തി​​​ലൂ​​​ടെ അ​​​ദ്ദേ​​​ഹം അ​​​തു സാ​​​ധി​​​ച്ചു. 64-ാമ​​​ത് മാ​​​ർ ഈ​​​വാ​​​നി​​​യോ​​​സ് ഓ​​​ർ​​​മ​​​പ്പെ​​​രു​​​ന്നാ​​​ളി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു പ​​​ട്ടം സെ​​​ന്‍റ് മേ​​​രീ​​​സ് ക​​​ത്തീ​​​ഡ്ര​​​ലിൽ ന​​​ട​​​ന്ന സ​​​മൂ​​​ഹ ബ​​​ലി​​​മ​​​ധ്യേ വ​​​ച​​​ന​​​സ​​​ന്ദേ​​​ശം ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു ക​​​ർ​​​ദി​​​നാ​​​ൾ. 
രാ​​​വി​​​ലെ എ​​​ട്ടി​​​നു ക​​​ത്തീ​​​ഡ്ര​​​ൽ ക​​​വാ​​​ട​​​ത്തി​​​ൽ ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ, ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യെ സ്വീ​​​ക​​​രി​​​ച്ചു. തു​​​ട​​​ർ​​​ന്ന് ക​​​ബ​​​ർ ചാ​​​പ്പ​​​ലി​​​ൽ​​നി​​​ന്നു സ​​​മൂ​​​ഹ​​​ബ​​​ലി​​​ക്കാ​​​യി വൈ​​​ദി​​​ക​​​രും ബി​​​ഷ​​​പ്പു​​​മാ​​​രും പ്ര​​​ദ​​​ക്ഷി​​​ണ​​​മാ​​​യി നീ​​​ങ്ങി. സ​​​മൂ​​​ഹ​​​ബ​​​ലി​​​ക്കു ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ മു​​​ഖ്യ കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ച്ചു. 
 
ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പ് തോ​​​മ​​​സ് മാ​​​ർ കൂ​​​റി​​​ലോ​​​സ് ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ യൂ​​​ഹാ​​​നോ​​​ൻ മാ​​​ർ ക്രി​​​സോ​​​സ്റ്റം, ജോ​​​ഷ്വാ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ്, ഏ​​​ബ്ര​​​ഹാം മാ​​​ർ യൂ​​​ലി​​​യോ​​​സ്, ജോ​​​സ​​​ഫ് മാ​​​ർ തോ​​​മ​​​സ്, വി​​​ൻ​​​സ​​​ന്‍റ് മാ​​​ർ പൗ​​​ലോ​​​സ്, ജേ​​​ക്ക​​​ബ് മാ​​​ർ ബ​​​ർ​​​ണ​​​ബാ​​​സ്, തോ​​​മ​​​സ് മാ​​​ർ യൗ​​​സേ​​​ബി​​​യോ​​​സ്, തോ​​​മ​​​സ് മാ​​​ർ അ​​​ന്തോ​​​ണി​​​യോ​​​സ്, സാ​​​മു​​​വേ​​​ൽ മാ​​​ർ ഐ​​​റേ​​​നി​​​യോ​​​സ്, ബ​​​ഥ​​​നി ആ​​​ശ്ര​​​മ സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ൽ റ​​​വ.​​​ഡോ.​​​ജോ​​​സ് കു​​​രു​​​വി​​​ള ഒഎസി, റോ​​​മി​​​ലെ മാ​​​ർ ഈ​​​വാ​​​നി​​​യോ​​​സ് നാ​​​മ​​​ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ളു​​​ടെ പോ​​​സ്റ്റു​​​ലേ​​​റ്റ​​​ർ റ​​​വ.​​​ഡോ.​​ചെ​​​റി​​​യാ​​​ൻ തു​​​ണ്ടു​​​പ​​​റ​​​ന്പി​​​ൽ സിഎംഐ, വി​​​വി​​​ധ ഭ​​​ദ്രാ​​​സ​​​ന​​​ങ്ങ​​​ളി​​​ലെ വി​​​കാ​​​രി ജ​​​ന​​​റ​​​ൽ​​​മാ​​​ർ വൈ​​​ദി​​​ക​​​ർ എ​​​ന്നി​​​വ​​​ർ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​യി​​​രു​​​ന്നു.
 
ക​​​ബ​​​റി​​​ൽ ന​​​ട​​​ന്ന ധൂ​​​പ​​പ്രാ​​​ർ​​​ഥ​​​ന​​​യി​​​ൽ ആ​​​യി​​​ര​​​ങ്ങ​​​ൾ പ​​​ങ്കെ​​​ടു​​​ത്തു. ഒ​​​റീ​​​സ, പ​​​ഞ്ചാ​​​ബ്, ആ​​​സാം, അ​​​രു​​​ണാ​​​ച​​​ൽ പ്ര​​​ദേ​​​ശ് തു​​​ട​​​ങ്ങി​​​യ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു ത​​​ദ്ദേ​​​ശീ​​​യ​​​രാ​​​യ വി​​​ശ്വാ​​​സി​​​ക​​​ൾ ഈ ​​​വ​​​ർ​​​ഷ​​​ത്തെ പ​​​ദ​​​യാ​​​ത്ര​​​യി​​​ലും ഓ​​​ർ​​​മ​​​പ്പെ​​​രു​​​ന്നാ​​​ൾ ആ​​​ഘോ​​​ഷ​​​ങ്ങ​​​ളി​​​ലും സം​​​ബ​​​ന്ധി​​​ച്ചു. ജൂ​​​ലൈ ഒ​​​ന്നു മു​​​ത​​​ൽ പ​​​തി​​​ന​​​ഞ്ചു വ​​​രെ ന​​​ട​​​ന്ന ഓ​​​ർ​​​മ​​​പ്പെ​​​രു​​​ന്നാ​​​ൾ ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ സ​​​മാ​​​പി​​​ച്ചു. 

Source: deepika.com

Attachments




Back to Top

Syro Malabar Live