മാ​ർ ഈ​വാ​നി​യോ​സിന്‍റെ പ്രാ​ർ​ഥ​നാ​മ​ന്ത്ര​ങ്ങ​ളാൽ മു​ഖ​രി​ത​മായി ഭക്തിസാന്ദ്രമായ മെ​ഴു​കു​തി​രി ​പ്ര​ദ​ക്ഷി​ണം ::Syro Malabar News Updates മാ​ർ ഈ​വാ​നി​യോ​സിന്‍റെ പ്രാ​ർ​ഥ​നാ​മ​ന്ത്ര​ങ്ങ​ളാൽ മു​ഖ​രി​ത​മായി ഭക്തിസാന്ദ്രമായ മെ​ഴു​കു​തി​രി ​പ്ര​ദ​ക്ഷി​ണം
15-July,2017

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ദൈ​​​​വ​​​​ദാ​​​​സ​​​​ൻ മാ​​​​ർ ഈ​​​​വാ​​​​നി​​​​യോ​​​​സി​​​​ന്‍റെ ഓ​​​​ർ​​​​മ​​​​പ്പെ​​​​രു​​​​നാ​​​​ളി​​​​നോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ചു പ​​​​ട്ടം സെ​​​​ന്‍റ് മേ​​​​രീ​​​​സ് ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ൽ ന​​​​ട​​​​ന്ന മെ​​​​ഴു​​​​കു​​​​തി​​​​രി പ്ര​​​​ദ​​​​ക്ഷി​​​​ണം ഭ​​​​ക്തിസാ​​​​ന്ദ്ര​​​​മാ​​​​യി. ക​​​​ർ​​​​ദി​​​​നാ​​​​ൾ​​​​മാ​​​​രാ​​​​യ മാ​​​​ർ ബ​​​​സേ​​​​ലി​​​​യോ​​​​സ് ക്ലീ​​​​മി​​​​സ് കാ​​​​തോ​​​​ലി​​​​ക്കാ ബാ​​​​വ, മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി എ​​​​ന്നി​​​​വ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന പ്ര​​​​ദ​​​​ക്ഷി​​​​ണ​​​​ത്തി​​​​ൽ മ​​​​റ്റു മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്താ​​​​മാ​​​​രും ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു വി​​​​ശ്വാ​​​​സി​​​​ക​​​​ളും പ​​​​ങ്കെ​​​​ടു​​​​ത്തു. നാ​​​​ടി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നു​​​​ള്ള പ​​​​ദ​​​​യാ​​​​ത്ര​​​​ക​​​​ൾ പ​​​​ട്ടം സെ​​​​ന്‍റ് മേ​​​​രീ​​​​സ് ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ലെ മാ​​​​ർ ഈ​​​​വാ​​​​നി​​​​യോ​​​​സി​​​​ന്‍റെ ക​​​​ബ​​​​റി​​​​ട​​​​ത്തി​​​​ൽ സം​​​​ഗ​​​​മി​​​​ച്ച ശേ​​​​ഷ​​​​മാ​​​​യി​​​​രു​​​​ന്നു മെ​​​​ഴു​​​​കു​​​​തി​​​​രി പ്ര​​​​ദ​​​​ക്ഷി​​​​ണം.
 
സ്വാ​​​​ർ​​​​ഥ​​​​​മാ​​​​യ ചി​​​​ന്ത​​​​ക​​​​ൾ അ​​​​ശേ​​​​ഷം വെ​​​​ടി​​​​യാ​​​​ൻ ഞ​​​​ങ്ങ​​​​ളെ ശ​​​​ക്ത​​​​രാ​​​​ക്ക​​​​ണ​​​മേ എ​​​​ന്ന മാ​​​​ർ ഈ​​​​വാ​​​​നി​​​​യോ​​​​സി​​​​ന്‍റെ പ്രാ​​​​ർ​​​​ഥ​​​​നാ മ​​​​ന്ത്രം ചൊ​​​​ല്ലി​​​​യാ​​​​യി​​​​രു​​​​ന്നു പ്ര​​​​ദ​​​​ക്ഷി​​​​ണം.
 
പ്ര​​​​ദ​​​​ക്ഷി​​​​ണ​​​​ത്തി​​​​ന്‍റെ ഏ​​​​റ്റ​​​​വും മു​​​​ന്നി​​​​ൽ മ​​​​ല​​​​ങ്ക​​​​ര ക​​​​ത്തോ​​​​ലി​​​​ക്കാ​​​​സ​​​​ഭാ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ക്ലീ​​​​മി​​​​സ് കാ​​​​തോ​​​​ലി​​​​ക്കാ​​​​ബാ​​​​വ​​​​യും സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സ​​​​ഭാ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി​​​​യും സ​​​​ഭ​​​​യി​​​​ലെ മ​​​​റ്റു മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്താ​​​​മാ​​​​രും അ​​​​ണി​​​​നി​​​​ര​​​​ന്നു. ക​​​​ത്തി​​​​ച്ചു​​​​പി​​​​ടി​​​​ച്ച മെ​​​​ഴു​​​​കു​​​​തി​​​​രി​​​​യു​​​​മാ​​​​യി വൈ​​​​ദി​​​​ക​​​​രും ക​​​​ന്യാ​​​​സ്ത്രീ​​​​ക​​​​ളും തൊ​​​​ട്ടു​​​​പി​​​​ന്നി​​​​ൽ. ഇ​​​​വ​​​​ർ​​​​ക്കു പി​​​​ന്നി​​​​ലാ​​​​യി അ​​​​ല്മാ​​​​യ​​​​രും മെ​​​​ഴു​​​​കു​​​​തി​​​​രി പ്ര​​​​ദ​​​​ക്ഷി​​​​ണ​​​​ത്തി​​​​ൽ പ​​​​ങ്കാ​​​​ളി​​​​ക​​​​ളാ​​​​യി. 
 
റാ​​​​ന്നി പെ​​​​രു​​​​ന്നാ​​​​ട്, മാ​​​​വേ​​​​ലി​​​​ക്ക​​​​ര, മാ​​​​ർ​​​​ത്താ​​​​ണ്ഡം എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്ന് ആ​​​​രം​​​​ഭി​​​​ച്ച തീ​​​​ർ​​​​ഥാ​​​​ട​​​​ന പ​​​​ദ​​​​യാ​​​​ത്ര​​​​ക​​​​ൾ ഇ​​​​ന്ന​​​​ലെ വൈ​​​​കി​​​​ട്ട് അ​​​​ഞ്ചോ​​​ടു കൂ​​​​ടി ക​​​​ബ​​​​റി​​​​ട​​​​ത്തി​​​​ൽ എ​​​​ത്തി​​​​ച്ചേ​​​​ർ​​​​ന്നു. പെ​​​​രു​​​​ന്നാ​​​​ട്ടി​​​​ൽ നി​​​​ന്നു​​​​ള്ള പ​​​​ദ​​​​യാ​​​​ത്ര​​​​യി​​​​ൽ ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ബ​​​​സേ​​​​ലി​​​​യോ​​​​സ് ക്ലീ​​​​മി​​​​സ് കാ​​​​തോ​​​​ലി​​​​ക്കാ ബാ​​​​വ ആ​​​​ദ്യ​​​​ാവ​​​​സാ​​​​നം പ​​​​ങ്കെ​​​​ടു​​​​ത്തു. ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് തോ​​​​മ​​​​സ് മാ​​​​ർ കൂ​​​​റി​​​​ലോ​​​​സ്, ബി​​​​ഷ​​​​പ് തോ​​​​മ​​​​സ് മാ​​​​ർ അ​​​​ന്തോ​​​​ണി​​​​യോ​​​​സ് എ​​​​ന്നി​​​​വ​​​​രും ബാ​​​​വാ​​​​യോ​​​​ടൊ​​​​പ്പം പ​​​​ദ​​​​യാ​​​​ത്ര​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു. 
 
തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​ർ ക​​​​ബ​​​​റി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ച​​​​തി​​​​നു ശേ​​​​ഷം ക​​​​ത്തീ​​​​ഡ്ര​​​​ൽ ദൈ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ൽ സ​​​​ന്ധ്യാ പ്രാ​​​​ർ​​​​ഥ​​​​ന ന​​​​ട​​​​ന്നു. തു​​​​ട​​​​ർ​​​​ന്നു ന​​​​ട​​​​ന്ന പ്ര​​​​ദ​​​​ക്ഷി​​​​ണ​​​​ത്തി​​​​ൽ ക​​​​ത്തി​​​​ച്ച മെ​​​​ഴു​​​​കു​​​​തി​​​​രി​​​​ക​​​​ളു​​​​മാ​​​​യി ആ​​​​യി​​​​ര​​​​ങ്ങ​​​​ൾ പ​​​​ങ്കെ​​​​ടു​​​​ത്തു. ദേ​​​വാ​​​​ല​​​​യ​​​​ത്തി​​​​ൽ നി​​​​ന്നു പു​​​​റ​​​​പ്പെ​​​​ട്ട പ്ര​​​​ദ​​​​ക്ഷി​​​​ണം കാ​​​​തോ​​​​ലി​​​​ക്കേ​​​​റ്റ് സെ​​​​ന്‍റ​​​​ർ, സെ​​​​ന്‍റ് മേ​​​​രീ​​​​സ് സ്കൂ​​​​ൾ വ​​​​ഴി മെ​​​​യി​​​​ൻ റോ​​​​ഡി​​​​ലൂ​​​​ടെ ക​​​​ത്തീ​​​​ഡ്ര​​​​ൽ ഗേ​​​​റ്റ് വ​​​​ഴി ക​​​​ബ​​​​റി​​​​ട​​​​ത്തി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ചു. അ​​​​നു​​​​സ്മ​​​​ര​​​​ണ പ്രാ​​​​ർ​​​​ഥ​​​​ന​​​​യ്ക്കു ശേ​​​​ഷം മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്താ​​​​മാ​​​​ർ ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ന്‍റെ ബാ​​​​ൽ​​​​ക്ക​​​​ണി​​​​യി​​​​ൽ നി​​​​ന്നു തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​ർ​​​​ക്കു ശ്ലൈ​​​​ഹി​​​ക ആ​​​​ശീ​​​​ർ​​​​വാ​​​​ദം ന​​​​ൽ​​​​കി. ഈ ​​​​വ​​​​ർ​​​​ഷ​​​​ത്തെ മു​​​​ഖ്യാ​​​​തി​​​​ഥി സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​​​​യു​​​​ടെ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി, ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ബ​​​​സേ​​​​ലി​​​​യോ​​​​സ് ക്ലീ​​​​മി​​​​സ് കാ​​​​തോ​​​​ലി​​​​ക്കാ ബാ​​​​വ സ​​​​ഭ​​​​യി​​​​ലെ മ​​​​റ്റു മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്താ​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.
 
ഇ​​​ന്നു രാ​​​​വി​​​​ലെ എ​​​​ട്ടി​​​​നു ക​​​​ത്തീ​​​​ഡ്ര​​​​ൽ ക​​​​വാ​​​​ട​​​​ത്തി​​​​ൽ ക​​​ർ​​​ദി​​​നാ​​​ൾ മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി​​​​ക്ക് ഔ​​​​ദ്യോ​​​​ഗി​​​​ക സ്വീ​​​​ക​​​​ര​​​​ണം ന​​​​ൽ​​​​കും. തു​​​​ട​​​​ർ​​​​ന്ന് ക​​​​ബ​​​​റി​​​​ൽ നി​​​​ന്നു ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ലേ​​​​ക്ക് ബി​​​​ഷ​​​​പ്പു​​​​മാ​​​​രും അ​​​​ഞ്ഞൂ​​​​റോ​​​​ളം വൈ​​​​ദി​​​​ക​​​​രും പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന പ്ര​​​​ദ​​​​ക്ഷി​​​​ണം ന​​​​ട​​​​ക്കും. 
 
സ​​​​മൂ​​​​ഹ ബ​​​​ലി​​​​ക്ക് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ബ​​​​സേ​​​​ലി​​​​യോ​​​​സ് ക്ലീ​​​​മി​​​​സ് കാ​​​​തോ​​​​ലി​​​​ക്കാ ബാ​​​​വ മു​​​​ഖ്യ കാ​​​​ർ​​​​മി​​​​ക​​​​നാ​​​​യി​​​​രി​​​​ക്കും. ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി മു​​​​ഖ്യ സ​​​​ന്ദേ​​​​ശം ന​​​​ല്കും. തു​​​​ട​​​​ർ​​​​ന്ന് അ​​​​നു​​​​സ്മ​​​​ര​​​​ണ ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ളും നേ​​​​ർ​​​​ച്ച വി​​​​ത​​​​ര​​​​ണ​​​​വും ന​​​​ട​​​​ക്കും. 

Source: deepika.com

Attachments




Back to Top

Syro Malabar Live