മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം: ഔദ്യോഗിക സ്ഥിരീകരണമായില്ല::Syro Malabar News Updates മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം: ഔദ്യോഗിക സ്ഥിരീകരണമായില്ല
14-July,2017

ന്യൂ​ഡ​ൽ​ഹി: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ഇ​ന്ത്യ സ​ന്ദ​ർ​ശ​ന​ത്തെ​ക്കു​റി​ച്ച് സ്ഥി​രീ​ക​രി​ക്കു​ക​യും നി​ഷേ​ധി​ക്കു​ക​യും ചെ​യ്യാ​തെ കേ​ന്ദ്ര​സ​ർ​ക്കാ​ർ. മാ​ർ​പാ​പ്പ അ​ടു​ത്ത വ​ർ​ഷം ആ​ദ്യ​മോ, ചി​ല​പ്പോ​ൾ ഈ ​വ​ർ​ഷം അ​വ​സാ​ന​മോ ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ചേ​ക്കു​മെ​ന്ന് ഒ​രു ഇം​ഗ്ലീ​ഷ് പ​ത്ര​ത്തി​ൽ ഇ​ന്ന​ലെ വാ​ർ​ത്ത വ​ന്നി​രു​ന്നു. 
 
എ​ന്നാ​ൽ, സ​ന്ദ​ർ​ശ​നം സം​ബ​ന്ധി​ച്ച് ഒൗ​ദ്യോ​ഗി​ക തീ​രു​മാ​നം ആ​യി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​രി​ലെ​യും വ​ത്തി​ക്കാ​ൻ എം​ബ​സി​യി​ലെ​യും പ്ര​മു​ഖ​ർ സൂ​ചി​പ്പി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ വ​ത്തി​ക്കാ​നും ഇ​ന്ത്യ​ൻ സ​ർ​ക്കാ​രും ചി​ല പ്രാ​രം​ഭ ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്നു. ഇ​ന്ത്യ​യു​ടെ ഒൗ​ദ്യോ​ഗി​ക ക്ഷ​ണം കി​ട്ടി​യ ശേ​ഷ​മാ​കും മാ​ർ​പാ​പ്പ, രാ​ഷ്‌ട്രപ​തി, പ്ര​ധാ​ന​മ​ന്ത്രി എ​ന്നി​വ​ർ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ തീ​യ​തി​ക​ൾ പ​ര​സ്പ​രം ച​ർ​ച്ച ചെ​യ്ത് നി​ശ്ച​യി​ക്കു​ക​യു​ള്ളൂ​വെ​ന്ന് വ​ത്തി​ക്കാ​ൻ സ്ഥാ​ന​പ​തി കാ​ര്യാ​ല​യം സൂ​ച​ന ന​ൽ​കി. ഇ​തു​വ​രെ അ​ത്ത​രം ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യ​താ​യി അ​റി​വി​ല്ല. 

Source: deepika

Attachments
Back to Top

Never miss an update from Syro-Malabar Church