വ്യ​ത്യ​സ്ത​തക​ൾ സ​ഭ​യു​ടെ വ​ള​ർ​ച്ച​യു​ടെ ല​ക്ഷ​ണം: മാ​ർ ആ​ല​ഞ്ചേ​രി::Syro Malabar News Updates വ്യ​ത്യ​സ്ത​തക​ൾ സ​ഭ​യു​ടെ വ​ള​ർ​ച്ച​യു​ടെ ല​ക്ഷ​ണം: മാ​ർ ആ​ല​ഞ്ചേ​രി
07-July,2017

ബം​​ഗ​​ളൂ​രു: അ​​ഭി​​പ്രാ​​യാ​​ന്ത​​ര​​ങ്ങ​​ളും വീ​​ക്ഷ​​ണ​​ങ്ങ​​ളി​​ലെ വ്യ​​ത്യ​​സ്ത​​തക​​ളും സ​ഭ​യു​ടെ വ​​ള​​ർ​​ച്ച​​യു​​ടെ ല​​ക്ഷ​​ണ​​ങ്ങ​​ളാ​​യാ​​ണ് വി​​ല​​യി​​രു​​ത്ത​​പ്പെ​​ടേ​​ണ്ട​​തെ​ന്നു സീ​റോമ​ല​ബാ​ർസ​ഭ മേ​ജ​ർആ​ർ​ച്ച്ബി​ഷ​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി. സി​ബി​സി​ഐ​യു​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ലു​​ള്ള പ​​ത്തൊ​​ന്പ​​താം ദൈ​​വ​​ശാ​​സ്ത്ര സ​​മ്മേ​​ള​​നം ബാം​​ഗ​ളൂരു എ​​ൻ​​ബി​​സി​​എ​​ൽ​​സി ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​ദ്ദേ​ഹം. 
 
വ​​ത്തി​​ക്കാ​​നി​​ലെ വി​​ശ്വാ​​സതി​​രു​​സം​​ഘം പു​​റ​​പ്പെ​​ടു​​വി​​ച്ച “യു​​വ​​നേ​​ഷി​​ത് എ​​ക്ലേ​​സി​​യ” എ​​ന്ന പ്ര​​ബോ​​ധ​​നരേ​​ഖ​​യി​​ലെ പ്ര​​മേ​​യ​​ങ്ങ​​ൾ ഏ​​റെ പ്ര​​സ​​ക്ത​​മാ​​ണെ​​ന്ന് ക​​ർ​​ദി​​നാ​​ൾ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. സ​​ഭ​​യി​​ലെ അ​​ധി​​കാ​​ര​​സ്ഥാ​​ന​​ങ്ങ​​ൾ ശു​​ശ്രൂ​​ഷ​​യ്ക്കു​​ള്ള ദൈ​​വ​​വി​​ളി​​യാ​​ണെ​​ന്നു ഗ്ര​​ഹി​​ക്കാ​​ൻ ക​​ഴി​​യാ​​തെ പോ​​കു​​ന്ന​​ത് അ​​പ​​ക​​ട​​ക​​ര​​മാ​​ണ്. വ്യ​​ത്യ​​സ്ത​​മാ​​യ ശു​​ശ്രൂ​​ഷ​​ക​​ൾ ചെ​​യ്യാ​​ൻ ദൈ​​വാ​​രൂ​​പി​​യു​​ടെ നി​​യോ​​ഗം ല​​ഭി​​ച്ച​​വ​​ർ സ​​മാ​​ന​​മാ​​യ നി​​യോ​​ഗം ല​​ഭി​​ച്ച ശ്ലൈ​​ഹി​​ക പി​​ന്തു​​ട​​ർ​​ച്ച​​യോ​​ടു ചേ​​ർ​​ന്നു പ്ര​​വ​​ർ​​ത്തി​​ക്ക​​ണ​​മെ​​ന്നും ക​​ർ​​ദി​​നാ​​ൾ ചൂ​​ണ്ടി​​ക്കാ​​ട്ടി. 
 
സി​​ബി​​സി​​ഐ ദൈ​​വ​​ശാ​​സ്ത്ര ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ ബിഷപ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പ​​രി​​ശു​​ദ്ധാ​​ത്മാ​​വി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന​​മി​​ല്ലെ​​ങ്കി​​ൽ സ​​ഭ കേ​​വ​​ലം ഒ​​രു സം​​ഘ​​ട​​ന​​യും സ​​ഭാ​​ധി​​കാ​​രം ഏ​​കാ​​ധി​​പ​​ത്യ​​വും വി​​ശു​​ദ്ധ​​ഗ്ര​​ന്ഥം കേ​​വ​​ല​​മൊ​​രു പു​​സ്ത​​ക​​വും ആ​​രാ​​ധ​​നാ​​ക്ര​​മം ആ​​ചാ​​ര​​വു​​മാ​​യി അ​​ധഃ​പ​​തി​​ക്കു​​മെ​​ന്ന് മാ​​ർ ക​​ല്ല​​റ​​ങ്ങാ​​ട്ട് ഓ​​ർ​​മി​​പ്പി​​ച്ചു.
സ​​ഭ​​യി​​ലെ അ​​ധി​​കാ​​ര​​സ്ഥാ​​ന​​ത്തേ​​ക്ക് വ്യ​​ക്തി​​ക​​ളെ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന പ​​രി​​ശു​​ദ്ധാ​​ത്മാ​​വു ത​​ന്നെ​​യാ​​ണ് കാ​​ലാ​​കാ​​ല​​ങ്ങ​​ളി​​ൽ വ്യ​​ത്യ​​സ്ത വ്യ​​ക്തി​​ക​​ളി​​ലൂ​​ടെ​​യും പ്ര​​സ്ഥാ​​ന​​ങ്ങ​​ളി​​ലൂ​​ടെ​​യും സ​​ഭ​​യ്ക്കു ദി​​ശാ​​ബോ​​ധം ന​​ൽ​​കു​​ന്ന​​തെ​​ന്നും അദ്ദേഹം ചൂ​​ണ്ടി​​ക്കാ​​ട്ടി. ദൈ​​വ​​ശാ​​സ്ത്ര ക​​മ്മീ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി റ​​വ.​​ഡോ. ജോ​​സ​​ഫ് പാം​​പ്ലാ​​നി ആ​​മു​​ഖ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ദിവംഗതരായ ക​​ർ​​ദി​​നാ​​ൾ​​മാ​​രാ​​യ ഐ​​വാ​​ൻ ഡ​​യ​​സ്, ജൊ​​വാ​​ഹി മൈ​​സ്ന​​ർ എ​​ന്നി​​വ​​ർ​​ക്ക് സ​​മ്മേ​​ള​​നം ആ​​ദ​​രാ​​ഞ്ജ​​ലി​​ക​​ള​​ർ​​പ്പി​​ച്ചു. 
 
സ​​മ്മേ​​ള​​ന​​ത്തി​​ൽ വി​​ശാ​​ഖ​​പ​​ട്ട​​ണം ആ​​ർ​​ച്ച്ബി​​ഷ​​പ് പ്ര​​കാ​​ശ് മ​​ല്ല​​വ​​ര​​പ്പ്, പൂ​​നാ ബി​​ഷ​​പ് തോ​​മ​​സ് ദാ​​ബ്രെ, മൂ​​വാ​​റ്റു​​പു​​ഴ ബി​​ഷ​​പ് ഏ​​ബ്ര​​ഹാം മാ​​ർ ജൂ​​ലി​​യോ​​സ്, മ​​ല്പാ​​ൻ റ​​വ. ഡോ. ​​മാ​​ത്യു വെ​​ള്ളാ​​നി​​ക്ക​​ൽ, റ​​വ.​​ഡോ. സ്റ്റീ​​ഫ​​ൻ ഫെ​​ർ​​ണാ​​ണ്ട​​സ്, റ​​വ.​​ഡോ. ജോ​​സ​​ഫ് വ​​ല്ലി​​യാ​​ട്ട്, റ​​വ.​​ഡോ. ഫ്രാ​​ൻ​​സി​​സ് ഗോ​​ണ്‍​സാ​​ൽ​​വ​​സ്, റ​​വ.​​ഡോ. ജോ​​സ​​ഫ് ലോ​​ബോ, റ​​വ.​​ഡോ. പോ​​ളി മ​​ണി​​യാ​​ട്ട് എ​​ന്നി​​വ​​ർ വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ളെ ആ​​ധാ​​ര​​മാ​​ക്കി പ്ര​​ബ​​ന്ധ​​ങ്ങ​​ൾ അ​​വ​​ത​​രി​​പ്പി​​ച്ചു. ച​​ർ​​ച്ച​​ക​​ൾ​​ക്ക് നാ​​ഗ​​പ്പൂ​​ർ ആ​​ർ​​ച്ച​​ബി​​ഷ​​പ് ഏ​​ബ്ര​​ഹാം വി​​രു​​ത്ത​ക്കു​ള​​ങ്ങ​​ര, ഹൈ​​ദ​​രാ​​ബാ​​ദ് ആ​​ർ​​ച്ചു​​ബി​​ഷ​​പ് തു​​മ്മാ​​ബാ​​ലാ, ധ​​ർ​​മ്മ​​പു​​രി ബി​​ഷ​​പ് ലോ​​റ​​ൻ​​സ് പ​​യ​​സ്, ബി​​ഷ​​പ്പു​​മാ​​രാ​​യ ശ​​ര​​ദ്ച​​ന്ദ്ര നാ​​യി​​ക്, അ​​ന്തോ​​ണി സാ​​മി, സു​​ന്ദ​​ർ​​രാ​​ജ് തു​​ട​​ങ്ങി​​യ​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി. ബം​​ഗ​​ളൂ​രു: അ​​ഭി​​പ്രാ​​യാ​​ന്ത​​ര​​ങ്ങ​​ളും വീ​​ക്ഷ​​ണ​​ങ്ങ​​ളി​​ലെ വ്യ​​ത്യ​​സ്ത​​തക​​ളും സ​ഭ​യു​ടെ വ​​ള​​ർ​​ച്ച​​യു​​ടെ ല​​ക്ഷ​​ണ​​ങ്ങ​​ളാ​​യാ​​ണ് വി​​ല​​യി​​രു​​ത്ത​​പ്പെ​​ടേ​​ണ്ട​​തെ​ന്നു സീ​റോമ​ല​ബാ​ർസ​ഭ മേ​ജ​ർആ​ർ​ച്ച്ബി​ഷ​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി. സി​ബി​സി​ഐ​യു​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ലു​​ള്ള പ​​ത്തൊ​​ന്പ​​താം ദൈ​​വ​​ശാ​​സ്ത്ര സ​​മ്മേ​​ള​​നം ബാം​​ഗ​ളൂരു എ​​ൻ​​ബി​​സി​​എ​​ൽ​​സി ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​ദ്ദേ​ഹം. വ​​ത്തി​​ക്കാ​​നി​​ലെ വി​​ശ്വാ​​സതി​​രു​​സം​​ഘം പു​​റ​​പ്പെ​​ടു​​വി​​ച്ച “യു​​വ​​നേ​​ഷി​​ത് എ​​ക്ലേ​​സി​​യ” എ​​ന്ന പ്ര​​ബോ​​ധ​​നരേ​​ഖ​​യി​​ലെ പ്ര​​മേ​​യ​​ങ്ങ​​ൾ ഏ​​റെ പ്ര​​സ​​ക്ത​​മാ​​ണെ​​ന്ന് ക​​ർ​​ദി​​നാ​​ൾ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. സ​​ഭ​​യി​​ലെ അ​​ധി​​കാ​​ര​​സ്ഥാ​​ന​​ങ്ങ​​ൾ ശു​​ശ്രൂ​​ഷ​​യ്ക്കു​​ള്ള ദൈ​​വ​​വി​​ളി​​യാ​​ണെ​​ന്നു ഗ്ര​​ഹി​​ക്കാ​​ൻ ക​​ഴി​​യാ​​തെ പോ​​കു​​ന്ന​​ത് അ​​പ​​ക​​ട​​ക​​ര​​മാ​​ണ്. വ്യ​​ത്യ​​സ്ത​​മാ​​യ ശു​​ശ്രൂ​​ഷ​​ക​​ൾ ചെ​​യ്യാ​​ൻ ദൈ​​വാ​​രൂ​​പി​​യു​​ടെ നി​​യോ​​ഗം ല​​ഭി​​ച്ച​​വ​​ർ സ​​മാ​​ന​​മാ​​യ നി​​യോ​​ഗം ല​​ഭി​​ച്ച ശ്ലൈ​​ഹി​​ക പി​​ന്തു​​ട​​ർ​​ച്ച​​യോ​​ടു ചേ​​ർ​​ന്നു പ്ര​​വ​​ർ​​ത്തി​​ക്ക​​ണ​​മെ​​ന്നും ക​​ർ​​ദി​​നാ​​ൾ ചൂ​​ണ്ടി​​ക്കാ​​ട്ടി. സി​​ബി​​സി​​ഐ ദൈ​​വ​​ശാ​​സ്ത്ര ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ ബിഷപ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പ​​രി​​ശു​​ദ്ധാ​​ത്മാ​​വി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന​​മി​​ല്ലെ​​ങ്കി​​ൽ സ​​ഭ കേ​​വ​​ലം ഒ​​രു സം​​ഘ​​ട​​ന​​യും സ​​ഭാ​​ധി​​കാ​​രം ഏ​​കാ​​ധി​​പ​​ത്യ​​വും വി​​ശു​​ദ്ധ​​ഗ്ര​​ന്ഥം കേ​​വ​​ല​​മൊ​​രു പു​​സ്ത​​ക​​വും ആ​​രാ​​ധ​​നാ​​ക്ര​​മം ആ​​ചാ​​ര​​വു​​മാ​​യി അ​​ധഃ​പ​​തി​​ക്കു​​മെ​​ന്ന് മാ​​ർ ക​​ല്ല​​റ​​ങ്ങാ​​ട്ട് ഓ​​ർ​​മി​​പ്പി​​ച്ചു. സ​​ഭ​​യി​​ലെ അ​​ധി​​കാ​​ര​​സ്ഥാ​​ന​​ത്തേ​​ക്ക് വ്യ​​ക്തി​​ക​​ളെ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന പ​​രി​​ശു​​ദ്ധാ​​ത്മാ​​വു ത​​ന്നെ​​യാ​​ണ് കാ​​ലാ​​കാ​​ല​​ങ്ങ​​ളി​​ൽ വ്യ​​ത്യ​​സ്ത വ്യ​​ക്തി​​ക​​ളി​​ലൂ​​ടെ​​യും പ്ര​​സ്ഥാ​​ന​​ങ്ങ​​ളി​​ലൂ​​ടെ​​യും സ​​ഭ​​യ്ക്കു ദി​​ശാ​​ബോ​​ധം ന​​ൽ​​കു​​ന്ന​​തെ​​ന്നും അദ്ദേഹം ചൂ​​ണ്ടി​​ക്കാ​​ട്ടി. ദൈ​​വ​​ശാ​​സ്ത്ര ക​​മ്മീ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി റ​​വ.​​ഡോ. ജോ​​സ​​ഫ് പാം​​പ്ലാ​​നി ആ​​മു​​ഖ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ദിവംഗതരായ ക​​ർ​​ദി​​നാ​​ൾ​​മാ​​രാ​​യ ഐ​​വാ​​ൻ ഡ​​യ​​സ്, ജൊ​​വാ​​ഹി മൈ​​സ്ന​​ർ എ​​ന്നി​​വ​​ർ​​ക്ക് സ​​മ്മേ​​ള​​നം ആ​​ദ​​രാ​​ഞ്ജ​​ലി​​ക​​ള​​ർ​​പ്പി​​ച്ചു. സ​​മ്മേ​​ള​​ന​​ത്തി​​ൽ വി​​ശാ​​ഖ​​പ​​ട്ട​​ണം ആ​​ർ​​ച്ച്ബി​​ഷ​​പ് പ്ര​​കാ​​ശ് മ​​ല്ല​​വ​​ര​​പ്പ്, പൂ​​നാ ബി​​ഷ​​പ് തോ​​മ​​സ് ദാ​​ബ്രെ, മൂ​​വാ​​റ്റു​​പു​​ഴ ബി​​ഷ​​പ് ഏ​​ബ്ര​​ഹാം മാ​​ർ ജൂ​​ലി​​യോ​​സ്, മ​​ല്പാ​​ൻ റ​​വ. ഡോ. ​​മാ​​ത്യു വെ​​ള്ളാ​​നി​​ക്ക​​ൽ, റ​​വ.​​ഡോ. സ്റ്റീ​​ഫ​​ൻ ഫെ​​ർ​​ണാ​​ണ്ട​​സ്, റ​​വ.​​ഡോ. ജോ​​സ​​ഫ് വ​​ല്ലി​​യാ​​ട്ട്, റ​​വ.​​ഡോ. ഫ്രാ​​ൻ​​സി​​സ് ഗോ​​ണ്‍​സാ​​ൽ​​വ​​സ്, റ​​വ.​​ഡോ. ജോ​​സ​​ഫ് ലോ​​ബോ, റ​​വ.​​ഡോ. പോ​​ളി മ​​ണി​​യാ​​ട്ട് എ​​ന്നി​​വ​​ർ വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ളെ ആ​​ധാ​​ര​​മാ​​ക്കി പ്ര​​ബ​​ന്ധ​​ങ്ങ​​ൾ അ​​വ​​ത​​രി​​പ്പി​​ച്ചു. ച​​ർ​​ച്ച​​ക​​ൾ​​ക്ക് നാ​​ഗ​​പ്പൂ​​ർ ആ​​ർ​​ച്ച​​ബി​​ഷ​​പ് ഏ​​ബ്ര​​ഹാം വി​​രു​​ത്ത​ക്കു​ള​​ങ്ങ​​ര, ഹൈ​​ദ​​രാ​​ബാ​​ദ് ആ​​ർ​​ച്ചു​​ബി​​ഷ​​പ് തു​​മ്മാ​​ബാ​​ലാ, ധ​​ർ​​മ്മ​​പു​​രി ബി​​ഷ​​പ് ലോ​​റ​​ൻ​​സ് പ​​യ​​സ്, ബി​​ഷ​​പ്പു​​മാ​​രാ​​യ ശ​​ര​​ദ്ച​​ന്ദ്ര നാ​​യി​​ക്, അ​​ന്തോ​​ണി സാ​​മി, സു​​ന്ദ​​ർ​​രാ​​ജ് തു​​ട​​ങ്ങി​​യ​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.

Source: deepika

Attachments




Back to Top

Syro Malabar Live