സ​ഭ​യു​ടെ ആ​ശു​പ​ത്രി​ക​ളി​ൽ ന​ഴ്സു​മാ​ർ​ക്കു ന്യാ​യ​മാ​യ വേ​ത​നം ഉ​റ​പ്പാ​ക്ക​ണം: മാ​ർ ആ​ല​ഞ്ചേ​രി::Syro Malabar News Updates സ​ഭ​യു​ടെ ആ​ശു​പ​ത്രി​ക​ളി​ൽ ന​ഴ്സു​മാ​ർ​ക്കു ന്യാ​യ​മാ​യ വേ​ത​നം ഉ​റ​പ്പാ​ക്ക​ണം: മാ​ർ ആ​ല​ഞ്ചേ​രി
04-July,2017

കൊ​​​ച്ചി: സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ ന​​​ഴ്സു​​​മാ​​​ർ​​​ക്കു സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ നി​​​ശ്ച​​​യി​​​ക്കു​​​ന്ന വേ​​​ത​​​നം ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി. ന​​​ഴ്സു​​​മാ​​​ർ​​​ക്ക് അ​​​ർ​​​ഹ​​​മാ​​​യ വേ​​​ത​​​നം ന​​​ൽ​​​കാ​​​തെ ക​​​ത്തോ​​​ലി​​​ക്കാ ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ കാ​​​രു​​​ണ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി പ​​​ണം ചെ​​​ല​​​വ​​​ഴി​​​ക്കു​​​ന്ന​​​തു പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്നും മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. 
 
സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭാ​​​ദി​​​നാ​​​ഘോ​​​ഷം കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യു​​​ടെ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ന​​​ഴ്സു​​​മാ​​​ർ​​​ക്കു സാ​​​ധി​​​ക്കും വി​​​ധം ന്യാ​​​യ​​​മാ​​​യ വേ​​​ത​​​നം ന​​​ൽ​​​കു​​​ന്നു​​​ണ്ടെ​​​ന്നാ​​​ണു ക​​​രു​​​തു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, ന്യാ​​​യ​​​മാ​​​യ വേ​​​ത​​​നം ല​​​ഭി​​​ക്കാ​​​ത്ത സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​മു​​​ണ്ടെ​​​ന്ന പ​​​രാ​​​തി ഉ​​​യ​​​രു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം പ​​​റ​​​യേ​​​ണ്ടി​​​വ​​​രു​​​ന്ന​​​ത്. സ​​​മൂ​​​ഹ​​​ത്തി​​​ലെ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട ശു​​​ശ്രൂ​​​ഷ ചെ​​​യ്യു​​​ന്ന ന​​​ഴ്സു​​​മാ​​​ർ​​​ക്കു ജീ​​​വി​​​ത​​​ത്തി​​​നാ​​​വ​​​ശ്യ​​​മാ​​​യ ന്യാ​​​യ​​​മാ​​​യ വേ​​​ത​​​നം ല​​​ഭി​​​ക്കേ​​​ണ്ട​​​തു സാ​​​മാ​​​ന്യ​​നീ​​​തി​​​യു​​​ടെ വി​​​ഷ​​​യ​​​മാ​​​യി കാ​​​ണ​​​ണം. 
 
വേ​​​ത​​​ന​​​വ​​​ർ​​​ധ​​​ന​​​യി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട്ട സ​​​മി​​​തി ന​​​ൽ​​​കു​​​ന്ന ശി​​​പാ​​​ർ​​​ശ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വു​​​ണ്ടാ​​​കു​​മ്പോ​​​ൾ ശ​​​മ്പ​​​ള​​​സ്കെ​​​യി​​​ൽ പ​​​രി​​​ഷ്ക​​​രി​​​ക്കാ​​​മെ​​​ന്നു ക​​​ത്തോ​​​ലി​​​ക്കാ ആ​​​ശു​​​പ​​​ത്രി മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ൾ നി​​​ല​​​പാ​​​ടു വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​താ​​​ണ്. കേ​​​ര​​​ള​​​ത്തി​​​ൽ ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന നി​​​ര​​​വ​​​ധി​​​യാ​​​യ ഇ​​​ത​​​ര മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ളും ഇ​​​തേ നി​​​ല​​​പാ​​​ടു സ്വീ​​​ക​​​രി​​​ക്കു​​​മെന്നാണു കരു തുന്നത്.കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ല​​​വി​​​ലെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ന​​​ഴ്സു​​​മാ​​​രു​​​ടെ വേ​​​ത​​​നം സം​​​ബ​​​ന്ധി​​​ച്ച വി​​​ഷ​​​യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ തീ​​​രു​​​മാ​​​നം വേ​​​ഗ​​​ത്തി​​​ൽ ഉ​​​ണ്ടാ​​​വേ​​​ണ്ട​​​തു​​​ണ്ട്. ചെ​​​റി​​​യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളു​​​ടെ ന​​​ട​​​ത്തി​​​പ്പ് സം​​​ബ​​​ന്ധി​​​ച്ചു സ​​​ർ​​​ക്കാ​​​രും ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​രും കൂ​​​ട്ടാ​​​യ ആ​​​ലോ​​​ച​​​ന​​​ക​​​ളി​​​ലൂ​​​ടെ പ​​​രി​​​ഹാ​​​രം തേ​​​ട​​​ണ​​​മെ​​​ന്നും അ​​ദ്ദേ​​ഹം പ​​​റ​​​ഞ്ഞു.

Source: deepika

Attachments




Back to Top

Syro Malabar Live