ഹൃ​ദ​യ​ ശ​സ്ത്ര​ക്രി​യ​‍യ്ക്കു വി​ധേ​യ​രാ​യ കു​രു​ന്നു​കൾ ഹൃ​ദ​യസം​ഗ​മത്തിനെത്തി ::Syro Malabar News Updates ഹൃ​ദ​യ​ ശ​സ്ത്ര​ക്രി​യ​‍യ്ക്കു വി​ധേ​യ​രാ​യ കു​രു​ന്നു​കൾ ഹൃ​ദ​യസം​ഗ​മത്തിനെത്തി
19-June,2017

കൊ​​​ച്ചി: പു​​​തു​​​ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്കു കൈ​​​പി​​​ടി​​​ച്ച് ഉ​​​യ​​​ർ​​​ത്തി​​​യ ആ​​​തു​​​രാ​​​ല​​​യ​​​ത്തി​​​ൽ കു​​​രു​​​ന്നു​​​ക​​​ൾ ഒ​​​ന്നി​​​ച്ചു​​കൂ​​​ടി. ജീ​​​വ​​​ൻ തി​​​രി​​​ച്ചു ന​​​ല്കാ​​​ൻ പ്ര​​​യ​​​ത്നി​​​ച്ച ഡോ​​​ക്ട​​​ർ​​​മാ​​​ർ​​​ക്കും കാ​​​രു​​​ണ്യ​​​ത്തി​​​ന്‍റെ സ്നേ​​​ഹം പ​​​ക​​​ർ​​​ന്നു ന​​​ല്കി​​​യ​​​വ​​​ർ​​​ക്കും ചെ​​​റു​​​പു​​​ഞ്ചി​​​രി ന​​​ൽ​​​കി അ​​​വ​​​ർ ന​​​ന്ദി പ​​​റ​​​ഞ്ഞു. എ​​​റ​​​ണാ​​​കു​​​ളം ലി​​​സി ആ​​​ശു​​​പ​​​ത്രി​​​യാ​​​ണ് ഈ ​​​സ്നേ​​ഹ​​ക്കൂ​​​ട്ടാ​​​യ്മ​​​യ്ക്കു വേ​​​ദി​​​യാ​​​യ​​​ത്. എ​​​റ​​​ണാ​​​കു​​​ളം ലി​​​സി ആ​​​ശു​​​പ​​​ത്രി​​​യും ഡോ.​ ​​വ​​​ർ​​​ഗീ​​​സ് മൂ​​​ല​​​ൻ ഫൗ​​​ണ്ടേ​​​ഷ​​​നും സം​​​യു​​​ക്ത​​​മാ​​​യാ​​​ണ് "ഹൃ​​​ദ​​​യ​​​സം​​​ഗ​​​മം' സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്. 
 
സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി ച​​​ട​​​ങ്ങി​​​ൽ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രു​​​ന്നു. ദൈ​​​വം ന​​​ല്കി​​​യ ജീ​​​വ​​​ൻ സം​​​ര​​​ക്ഷി​​​ക്കാ​​​ൻ മ​​​നു​​​ഷ്യ​​​ർ​​​ക്കും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മു​​​ണ്ട്. ഹൃ​​​ദ​​​യ ശ​​​സ്ത്ര​​​ക്രി​​​യ​​യ്​​​ക്ക് നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന ലി​​​സി ആ​​​ശു​​​പ​​​ത്രി ഹൃ​​​ദ്രോ​​​ഗ വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്കും പ്ര​​​ചോ​​​ദ​​​ന​​​മാ​​​ക​​​ട്ടെ​​​യെ​​​ന്നും മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി ആ​​​ശം​​​സി​​​ച്ചു. 
 
ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഹൃ​​​ദ​​​യ​​​ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു വി​​​ധേ​​​യ​​​രാ​​​യ കു​​​രു​​​ന്നു​​​ക​​​ൾ​​​ക്കു ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി കേ​​​ക്ക് മു​​​റി​​​ച്ചു മ​​​ധു​​​രം പ​​​ക​​​ർ​​​ന്നു. ലി​​​സി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ 200 കു​​​ട്ടി​​​ക​​​ളു​​​ടെ ഹൃ​​​ദ​​​യ ശ​​​സ്ത്ര​​​ക്രി​​​യ​​യ്ക്കു ചെ​​ല​​​വ് വ​​​ഹി​​​ച്ച ഡോ. ​​​വ​​​ർ​​​ഗീ​​​സ് മൂ​​​ല​​​നെ ച​​​ട​​​ങ്ങി​​​ൽ ആ​​​ദ​​​രി​​​ച്ചു. 
 
കാ​​​രു​​​ണ്യം ജീ​​​വി​​​ത​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ക്കി മാ​​​റ്റി​​​യ വ്യ​​​ക്തി​​​യാ​​​ണ് ഡോ. ​​​വ​​​ർ​​​ഗീ​​​സ് മൂ​​​ല​​​നെ​​​ന്ന് മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി പ​​​റ​​​ഞ്ഞു. ദൈ​​​വം ന​​​ല്കി​​​യ അ​​​ഞ്ച് താ​​​ല​​​ന്തു​​​ക​​​ൾ പ​​​ത്താ​​​ക്കി മാ​​​റ്റി​​​യ ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ കു​​​രു​​​ന്നു​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള കാ​​​രു​​​ണ്യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ദൈ​​​വാ​​​നു​​​ഗ്ര​​​ഹ​​​ത്തി​​​നി​​​ട​​​യാ​​​ക​​​ട്ടെ​​​യെ​​​ന്നും ഈ ​​​കാ​​​രു​​​ണ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ തു​​​ട​​​ർ​​​ന്ന് കൊ​​​ണ്ടു​​​പോ​​​കാ​​​ൻ സാ​​​ധി​​​ക്ക​​​ട്ടെ​​​യെ​​​ന്നും ക​​​ർ​​​ദി​​​നാ​​​ൾ ആ​​​ശം​​​സി​​​ച്ചു. 
 
ചെ​​​ന്നൈ അ​​​പ്പോ​​​ളോ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ 60 കു​​​ട്ടി​​​കളുടെയും അ​​​മൃ​​​ത ആ​​ശു​​​പ​​​ത്രി​​​യി​​​ൽ 60 കു​​​ട്ടി​​​ക​​​ളുടെയും, ലി​​​സി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ 80 കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും ഹൃ​​​ദ​​​യ​​​ശ​​​സ്ത്ര​​​ക്രി​​​യ​​​ക​​​ളു​​​ടെ ചെ​​​ല​​​വു​​​ക​​​ളാ​​​ണു ഡോ. ​​​വ​​​ർ​​​ഗീ​​​സ് മൂ​​​ല​​​ൻ വ​​​ഹി​​​ച്ച​​​ത്. 
 
ഇ​​​രു​​​ന്നൂ​​​റോ​​​ളം കു​​​ട്ടി​​​ക​​​ളെ ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്ക് തി​​​രി​​​ച്ചു​​കൊ​​​ണ്ടു​​​വ​​​രു​​​ന്ന കാ​​​രു​​​ണ്യ പ്ര​​​വ​​​ർ​​​ത്ത​​​ന പ​​​ദ്ധ​​​തി​​ തു​​​ട​​​ർ​​​ന്നുകൊ​​​ണ്ടു​​​പോ​​​കാ​​​നാ​​​ണ് ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​തെ​​​ന്നും ഇ​​​തി​​​നാ​​​യി എ​​​ല്ലാ സ​​​ഹാ​​​യ​​​ങ്ങ​​​ളും ന​​​ല്കു​​​ന്ന​​​വ​​​ർ​​​ക്കു ന​​​ന്ദി പ​​​റ​​​യു​​​ന്ന​​​താ​​​യും മ​​​റു​​​പ​​​ടി പ്ര​​​സം​​​ഗ​​​ത്തി​​​ൽ ഡോ. ​​​വ​​​ർ​​​ഗീ​​​സ് മൂ​​​ല​​​ൻ പ​​​റ​​​ഞ്ഞു. ച​​​ട​​​ങ്ങി​​​ൽ ഡോ. ​​​വ​​​ർ​​​ഗീ​​​സ് മൂ​​​ല​​​നെ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യും ലി​​​സി ആ​​​ശു​​​പ​​​ത്രി ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​ ​​തോ​​​മ​​​സ് വൈ​​​ക്ക​​​ത്തു​​​പ​​​റ​​​ന്പി​​​ലും ചേ​​​ർ​​​ന്ന് ഉ​​​പ​​​ഹാ​​​രം ന​​​ല്കി ആ​​​ദ​​​രി​​​ച്ചു. ലി​​​സി ആ​​​ശു​​​പ​​​ത്രി കാ​​​ർ​​​ഡി​​​യോ​​​ള​​​ജി വി​​​ഭാ​​​ഗം ത​​​ല​​​വ​​​ൻ ഡോ.​ ​​റോ​​​ണി മാ​​​ത്യു ക​​​ട​​​വി​​​ൽ പൊ​​​ന്നാ​​​ട അ​​​ണി​​​യി​​​ച്ചു. ച​​​ട​​​ങ്ങി​​​ൽ ഡോ.​ ​​തോ​​​മ​​​സ് മാ​​​ത്യു, ഡോ. ​​​എ​​​ഡ്‌​​വി​​​ൻ ഫ്രാ​​​ൻ​​​സി​​​സ്, ഫാ.​ ​​അ​​​ജോ മൂ​​​ത്തേ​​​ട​​​ൻ, രാ​​​ജേ​​​ഷ് വ​​​ര്യ​​​ത്ത് എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു. 

Source: deepika.com

Attachments




Back to Top

Syro Malabar Live