മാർ കുന്നശേരി സമുദായത്തെ പുരോഗതിയിലേക്ക് നയിച്ചു: കർദിനാൾ മാർ ആലഞ്ചേരി ::Syro Malabar News Updates മാർ കുന്നശേരി സമുദായത്തെ പുരോഗതിയിലേക്ക് നയിച്ചു: കർദിനാൾ മാർ ആലഞ്ചേരി
18-June,2017

കോട്ടയം: മാ​​ർ കു​​ര്യാ​​ക്കോ​​സ് കു​​ന്ന​​ശേ​​രി​​യു​​ടെ മൃതസംസ്കാര ചടങ്ങുകളുടെ സ​​മാ​​പ​​ന ശു​​ശ്രൂ​​ഷ​​യി​​ൽ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു. ക്നാ​​നാ​​യ സ​​മു​​ദാ​​യ​​ത്തി​​ന്‍റെ പു​​രോ​​ഗ​​തി​​യി​​ലേ​​ക്കു ന​​യി​​ക്കു​​ക​​യും ലോ​​ക​​മെ​​ന്പാ​​ടു​​മു​​ള്ള സ​​ഭാ​​മ​​ക്ക​​ളെ ഒ​​ന്നി​​ച്ചു കൊ​​ണ്ടു​​പോ​​കു​​ക​​യും ചെ​​യ്ത അ​​ഗ്ര​​ഗ​​ണ്യ​​നാ​​യ വൈ​​ദി​​ക മേ​​ല​​ധ്യ​​ക്ഷ​​നാ​​യി​​രു​​ന്നു മാ​​ർ കു​​ര്യാ​​ക്കോ​​സ് കു​​ന്ന​​ശേ​​രി​​യെ​​ന്നും അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ശു​​ശ്രൂ​​ഷ സ​​ഭാ​ച​​രി​​ത്ര​​ത്തി​​ൽ ത​​ങ്ക​​ലി​​പി​​ക​​ളാ​​ൽ രേ​​ഖ​​പ്പെ​​ടു​​ത്തു​​മെ​​ന്നും മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി അ​​നു​​സ്മ​​ര​​ണ സ​​ന്ദേ​​ശ​​ത്തി​​ൽ പ​​റ​​ഞ്ഞു. 
 
വി​​ശു​​ദ്ധ കു​​ർ​​ബാ​​ന മ​​ധ്യേ തൃ​​ശൂ​​ർ അ​​തി​​രൂ​​പ​​ത മു​​ൻ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജേ​​ക്ക​​ബ് തൂ​​ങ്കു​​ഴി​​യും കെ​​സി​​ബി​​സി പ്ര​​സി​​ഡ​​ന്‍റ് ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ.​ സൂ​​സ​പാ​​ക്യ​​വും അ​​നു​​സ്മ​​ര​​ണ​ സ​​ന്ദേ​​ശം ന​​ൽ​​കി. 
 
ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ​​യു​​ടെ സ​​ന്ദേ​​ശം സീ​​റോ മ​​ല​​ബാ​​ർ സ​​ഭാ കൂ​​രി​​യ വൈ​​സ് ചാ​​ൻ​​സ​​ല​​ർ റ​​വ.​​ഡോ. സെ​​ബാ​​സ്റ്റ്യ​​ൻ വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ലും പൗ​​ര​​സ്ത്യ തി​​രു​​സം​​ഘ​​ത്തി​​ന്‍റെ അ​​ധ്യ​​ക്ഷ​​ൻ ക​​ർ​​ദി​​നാ​​ൾ ലി​​യാ​​നാ​​ർ​​ഡോ സാ​​ന്ദ്രി​​യു​​ടെ അ​​നു​​ശോ​​ച​​ന സന്ദേശം രൂ​​പ​​താ ചാ​​ൻ​​സ​​ല​​ർ റ​​വ. ഡോ. ​​തോ​​മ​​സ് കോ​​ട്ടൂ​​രും അ​​പ്പ​​സ്തോ​​ലി​​ക് ന്യൂ​​ണ്‍​ഷ്യോ ആ​​ർ​​ച്ച്ബി​​ഷ​​പ് ജാം​​ബാ​​ത്തി​​സ്ത ദി​​ക്കാ​​ത്രോ​​യു​​ടെ അ​​നു​​ശോ​​ച​​നം ക​​ത്തീ​​ഡ്ര​​ൽ വി​​കാ​​രി ഫാ. ​​ജോ​​ണ്‍ ചേ​​ന്നാം​​കു​​ഴി​​യും വാ​​യി​​ച്ചു.
 
ശുശ്രൂഷകൾക്കിടയിൽ മേ​​ൽ​​പ്പ​​ട്ട​​ക്കാ​​ര​​ൻ തി​​രു​​വ​​ച​​ന​​ത്തി​​ന്‍റെ പ്ര​​ഘോ​​ഷ​​ക​​നാ​​ണെ​​ന്ന​​തി​​ന് അ​​ട​​യാ​​ള​​മാ​​യി ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് വി​​ശു​​ദ്ധ ഗ്ര​​ന്ഥം ശി​​ര​​സി​​ൽ തൊ​ടു​വി​ക്കു​ക​യും ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി പു​​ഷ്പ​​മു​​ടി അ​​ണി​​യി​​ക്കു​​ക​​യും ചെ​​യ്തു. സ​​ഹാ​​യ മെ​​ത്രാ​​ൻ മാ​​ർ ജോ​​സ​​ഫ് പ​​ണ്ടാ​​ര​​ശേ​​രി​​യും രൂ​​പ​​താ വൈ​​ദി​​ക​​രും വ​​ലി​​യ പി​​താ​​വി​​ന്‍റെ ഭൗ​​തി​​ക ശ​​രീ​​ര​​ത്തി​​ൽ പു​​ഷ്പ​​ദ​​ള​​ങ്ങ​​ളും കു​​ന്തി​​രി​​ക്ക​​വും അ​​ർ​​പ്പി​​ച്ചു.
ക​​ബ​​റ​​ട​​ക്ക ശു​​ശ്രൂ​​ഷ​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ത്ത​​വ​​ർ​​ക്ക് ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് കൃ​​ത​​ജ്ഞ​​ത രേ​​ഖ​​പ്പെ​​ടു​​ത്തി.
 
വി​​കാ​​ര​​വാ​​യ്പോ​​ടെ മാ​​ർ ആ​​ല​​ഞ്ചേ​​രി
 
കോ​​ട്ട​​യം: ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ കു​​ര്യാ​​ക്കോ​​സ് കു​​ന്ന​​ശേ​​രി​​യെ അ​​നു​​സ്മ​​രി​​ച്ച​​പ്പോ​​ൾ സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച് ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി വി​​കാ​​ര​​ഭ​​രി​​ത​​നാ​​യി. അ​​നു​​സ്മ​​ര​​ണ പ്ര​​ഭാ​​ഷ​​ണം ന​​ട​ത്ത​വേ​യാ​ണ് മാ​​ർ ആ​​ല​​ഞ്ചേ​​രി വി​​കാ​​ര​​ഭ​​രി​​ത​​നാ​​യ​​ത്. 
താ​​ൻ ത​​ക്ക​​ല രൂ​​പ​​ത​​യു​​ടെ ബി​​ഷ​​പ്പാ​​യി നി​​യ​​മി​​ത​​നാ​​യി​ക്ക​​ഴി​​ഞ്ഞു സ​​ഭ​​യി​​ലെ മു​​തി​​ർ​​ന്ന ബി​​ഷ​​പ്പെ​​ന്ന നി​​ല​​യി​​ൽ ആ​​ർ​​ച്ച്ബി​​ഷ​​പ് കു​​ര്യാ​​ക്കോ​​സ് കു​​ന്ന​​ശേ​​രി​​യെ സ​​ന്ദ​​ർ​​ശി​​ക്കാ​​നെ​​ത്തി​​യ​​പ്പോ​​ൾ ത​​ന്‍റെ മേ​​ൽ​​പ്പ​​ട്ട ശു​​ശ്രൂ​​ഷ​​യ്ക്ക് എ​​ല്ലാ ആ​​ശം​​സ​​ക​​ളും പ്രാ​​ർ​​ഥ​​ന​​ക​​ളും നി​​ർ​​ദേ​​ശ​​ങ്ങ​​ളും ന​​ൽ​​കി​​യ​​തി​​നു​ ശേ​​ഷം ത​​ക്ക​​ല രൂ​​പ​​ത​​യ്ക്കാ​​യി ആ​​ദ്യ ധ​​ന​​സ​​ഹാ​​യ​​മെ​​ന്ന പേ​​രി​​ൽ ഒ​​രു ചെ​​ക്ക് ത​​ന്നു. ഇ​​ക്കാ​​ര്യം പ​​റ​​ഞ്ഞ​​പ്പോ​​ഴാ​​ണ് ക​​ർ​​ദി​​നാ​​ൾ വി​​കാ​​ര​​ഭ​​രി​​ത​​നാ​​യ​​ത്. ജീ​​വി​​ത​​ത്തി​​ൽ ഒ​​രി​​ക്ക​​ലും മ​​റ​​ക്കാ​​ൻ പ​​റ്റാ​​ത്ത സം​​ഭ​​വ​​മാ​​ണി​​തെ​​ന്നും അ​ദ്ദേ​ഹം പ​​റ​​ഞ്ഞു. ത​​നി​​ക്കു ല​​ഭി​​ച്ച അ​​ജ​​ഗ​​ണ​​ത്തെ​​യും മേ​​ച്ചി​​ൽ​​പു​​റ​​ത്തെ​​യും ഒ​​രേ​​പോ​​ലെ സം​​ര​​ക്ഷി​​ക്കാ​​ൻ മാ​​ർ കു​​ര്യാ​​ക്കോ​​സ് കു​​ന്ന​​ശേ​​രി​​ക്കു ക​​ഴി​​ഞ്ഞെ​​ന്നും അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ മേ​​ൽ​​പ​​ട്ട ശു​​ശ്രൂ​​ഷാ സേ​​വ​​നം സീ​​റോ മ​​ല​​ബാ​​ർ​ സ​​ഭാ ച​​രി​​ത്ര​​ത്തി​​ൽ എ​​ക്കാ​​ല​​ത്തും ശ്ര​​ദ്ധി​​ക്ക​​പ്പെ​​ടു​​മെ​​ന്നും ക​​ർ​​ദി​​നാ​​ൾ പ​​റ​​ഞ്ഞു. 

Source: deepika.com

Attachments




Back to Top

Syro Malabar Live