മാ​ർ കു​ന്ന​ശേ​രിക്കു പ്രാർഥനാനിർഭരമായ യാത്രാമൊഴി::Syro Malabar News Updates മാ​ർ കു​ന്ന​ശേ​രിക്കു പ്രാർഥനാനിർഭരമായ യാത്രാമൊഴി
18-June,2017

കോ​​ട്ട​​യം: കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത​​യു​​ടെ പ്ര​​ഥ​​മ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ കു​​ര്യാ​​ക്കോ​​സ് കു​​ന്ന​​ശേ​​രി​​യു​​ടെ ഭൗ​​തി​​കശ​​രീ​​രം ക്രി​​സ്തു​​രാ​​ജ ക​​ത്തീ​​ഡ്ര​​ലി​​ൽ ത​​യാ​​റാ​​ക്കി​​യ ക​​ബ​​റി​​ട​​ത്തി​​ൽ സം​​സ്ക​​രി​​ച്ചു. 
 
ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു ര​​ണ്ടി​ന് കോ​​ട്ട​​യം ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ടി​​ന്‍റെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ ന​​ട​​ന്ന ക​​ബ​​റ​​ട​​ക്ക​​ ശു​​ശ്രൂ​​ഷ​​യി​​ൽ സ​​ഭാ പി​​താ​​ക്ക​​ന്മാ​​രും രാ​ഷ്‌​ട്രീ​​യ-സാ​​മൂ​​ഹി​​ക പ്ര​​മു​​ഖ​​രും ഉ​​ൾ​​പ്പെ​​ടെ വ​​ൻ​​ ജ​​നാ​​വ​​ലി പ​​ങ്കെ​​ടു​​ത്തു. ക്നാ​​നാ​​യ സ​​മൂ​ഹ​​ത്തി​​നും ക​​ത്തോ​​ലി​​ക്കാ സ​​ഭ​​യ്ക്കും ചൈ​​ത​​ന്യം പ​​ക​​ർ​​ന്ന വ​​ലി​​യപി​​താ​​വി​​ന്‍റെ സ്തു​​ത്യ​​ർ​​ഹ​​മാ​​യ ശു​​ശ്രൂ​​ഷ​​ക​​ളെ​​യും പ്ര​​ബോ​​ധ​​ന​​ങ്ങ​​ളെ​​യും ന​​ന്ദി​​പൂ​​ർ​​വം അ​​നു​​സ്മ​​രി​​ച്ച് അ​​നേ​​കാ​​യി​​ര​​ങ്ങ​​ൾ അ​​ന്തി​​മോ​​പ​​ചാ​​ര​​മ​​ർ​​പ്പി​​ച്ചു. 
 
ക്നാ​​നാ​​യ സ​​മു​​ദാ​​യ​​ത്തെ വ​​ള​​ർ​​ച്ച​​യു​​ടെ പ​​ട​​വു​​ക​​ളി​​ലേ​​ക്കു നാ​​ലു പ​​തി​​റ്റാ​​ണ്ടു ന​​യി​​ച്ച ആ​​ചാ​​ര്യ​​ശ്രേ​​ഷ്ഠ​​നു മ​​ല​​ബാ​​റി​​ലും ഹൈ​​റേ​​ഞ്ചി​​ലും, വി​​ദേ​​ശ​​ങ്ങ​​ളി​​ൽനി​​ന്നു​​വ​​രെ വി​​ശ്വാ​​സി​​ക​​ളെ​​ത്തി കൃ​​ത​​ജ്ഞ​​താ​​മ​​ല​​രു​​ക​​ൾ അ​​ർ​​പ്പി​​ച്ചു. 38 വൈ​​ദി​​ക​​രെ​​യും നി​​ര​​വ​​ധി സ​​ന്യ​​സ്ത​​രെ​​യും സ​​ഭ​​യ്ക്കു സ​​മ​​ർ​​പ്പി​​ച്ച കു​​ന്ന​​ശേ​​രി കു​​ടും​​ബ​​ത്തി​​ന്‍റെ പ്ര​​തി​​നി​​ധി​​ക​​ളാ​​യി സ​​ഹോ​​ദ​​രി​​മാ​​രാ​​യ സി​​സ്റ്റ​​ർ ആ​​ൻ ഗൊ​​രേ​​ത്തി, ആ​​ൻ​​സി സ​​ണ്ണി എ​​ന്നി​​വ​​ർ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​മ​​ധ്യേ ദൈ​​വ​​വ​​ച​​ന വാ​​യ​​ന ന​​ട​​ത്തി. ബ​​ലി​​പീ​​ഠ​​ത്തോ​​ടും സ്വ​​ന്തം ആ​​ല​​യ​​ത്തോ​​ടും യാ​​ത്ര പ​​റ​​യു​​ന്ന​​തി​​ന്‍റെ അ​​ട​​യാ​​ള​​മാ​​യി ഭൗ​​തി​​കശ​​രീ​​രം ക​​ത്തീ​​ഡ്ര​​ൽ അ​​ൾ​​ത്താ​​ര​​യി​​ലും ഇ​​രുവാ​​തി​​ലു​​ക​​ളി​​ലും ആ​​ന​​വാ​​തി​​ലി​​ലും മു​​ട്ടി​​ച്ച ച​​ട​​ങ്ങി​​ൽ സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യി സേ​​വ​​ന​​മ​​നു​​ഷ്ഠി​​ച്ച വൈ​​ദി​​ക​​രാ​ണു മൃ​​ത​​ദേ​​ഹം വ​​ഹി​​ച്ച​​ത്. 

Source: deepika.com

Attachments




Back to Top

Syro Malabar Live