മാർ കുര്യാക്കോസ് കുന്നശേരി കാലം ചെയ്തു::Syro Malabar News Updates മാർ കുര്യാക്കോസ് കുന്നശേരി കാലം ചെയ്തു
16-June,2017

കോ​ട്ട​യം: കോ​ട്ട​യം അ​തി​രൂ​പ​ത പ്ര​ഥ​മ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ കു​ര്യാ​ക്കോ​സ് കു​ന്ന​ശേ​രി​യു​ടെ ക​ബ​റ​ട​ക്കം നാ​ളെ ന​ട​ക്കും. കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ൽ​നി​ന്നു ഭൗ​തി​ക​ശ​രീ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​രു​മ​ണി​യോ​ടെ വി​ലാ​പ​യാ​ത്ര​യാ​യി കോ​ട്ട​യം ക്രി​സ്തു​രാ​ജ ക​ത്തീ​ഡ്ര​ലി​ൽ എ​ത്തി​ച്ച് അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കു​ന്ന​തി​നാ​യി വ​യ്ക്കും. 
 
നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ടി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ അ​ർ​പ്പി​ക്ക​പ്പെ​ടു​ന്ന ദി​വ്യ​ബ​ലി​യോ​ടെ സം​സ്കാ​ര​ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ക്കും. 
മെ​ത്രാ​ന്മാ​രും വൈ​ദി​ക​രും സ​ഹ​കാ​ർ​മി​ക​രാ​യി പ​ങ്കെ​ടു​ക്കും. ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് തൂ​ങ്കു​ഴി വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. കെ​സി​ബി​സി പ്ര​സി​ഡ​ന്‍റ് ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​സൂ​സൈ​പാ​ക്യം അ​നു​സ്മ​ര​ണ സ​ന്ദേ​ശം ന​ൽ​കും. സ​മാ​പ​ന ശു​ശ്രൂ​ഷ​യി​ൽ സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ന​ഗ​രി​കാ​ണി​ക്ക​ലി​നെ​ത്തു​ട​ർ​ന്ന് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തോ​ട​നു​ബ​ന്ധി​ച്ച് ത​യാ​റാ​ക്കി​യ ക​ബ​റി​ട​ത്തി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കും. കോട്ടയം അ​തി​രൂ​പ​ത​യി​ലെ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നാ​ളെ അ​വ​ധി​യാ​യി​രി​ക്കും.
 
മാർ കുന്നശേരി മാനവികതയുടെ പ്രവാചകൻ: ചെന്നിത്തല 
 
കോ​ട്ട​യം: ക്രി​സ്തു​വി​ന്‍റെ മാ​ർ​ഗ​ത്തി​ൽ സ​ന്പൂ​ർ​ണ​മാ​യി സ​മ​ർ​പ്പി​ക്കു​ക​യും അ​തു​വ​ഴി മ​നു​ഷ്യ​ന​ന്മ മാ​ത്രം മു​ൻ​നി​ർ​ത്തി പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്ത മ​ഹത് ജീ​വി​ത​മാ​യി​രു​ന്നു കാ​ലം ചെ​യ്ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ കു​ര്യാ​ക്കോ​സ് കു​ന്ന​ശേ​രി​യെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഭാ​ര​ത ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ നൂ​റ്റാ​ണ്ടു​ക​ൾ നീ​ളു​ന്ന മ​ഹ​ത്താ​യ പാ​ര​ന്പ​ര്യ​ത്തി​ലെ ഉ​ജ്വ​ല​മാ​യ ക​ണ്ണി​യാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്നു ചെ​ന്ന​ിത്ത​ല ചൂ​ണ്ടി​ക്കാ​ട്ടി.
 
മ​ത-സാ​മു​ദാ​യി​ക ചി​ന്ത​ക​ൾ​ക്ക​പ്പു​റം ത​ന്‍റെ കാ​ഴ്ച​പ്പാ​ടു​ക​ളെ വി​ക​സി​പ്പി​ക്കാ​നും ക്രൈ​സ്ത​വ ദ​ർ​ശ​ന​മെ​ന്നാ​ൽ മാ​ന​വി​ക ദ​ർ​ശ​നം ത​ന്നെ​യാ​ണെ​ന്നും എ​ല്ലാ മ​നു​ഷ്യ​രോ​ടു​മു​ള്ള സ​മ​ഭാ​വ​ന​യാ​ണ് അ​തി​ന്‍റെ അ​ന്ത​ഃസ​ത്ത​യെ​ന്നും സ്വ​ജീ​വി​തം കൊ​ണ്ട് അ​ദ്ദേ​ഹം ന​മു​ക്കു കാ​ണി​ച്ചു ത​ന്നു. എ​ല്ലാ പ്ര​തി​സ​ന്ധി​ക​ളി​ലും താ​ങ്ങാ​യി നി​ന്നി​രു​ന്ന വ​ലി​യൊ​രു ആ​ത്മീ​യ സാ​ന്നി​ധ്യ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗ​ത്തി​ലൂ​ടെ ന​മു​ക്ക് ന​ഷ്ട​മാ​യി​രി​ക്കു​ന്ന​ത്.
 
മ​തേ​തര​ത്വ​ത്തി​ന്‍റെ​യും സമു​ദാ​യ സൗ​ഹാ​ർ​ദ​ത്തി​ന്‍റെ​യും എ​ക്കാ​ല​ത്തെ​യും വ​ലി​യ പ്ര​വാ​ച​ക​രി​ലൊ​രാ​ളാ​യി​രു​ന്നു അ​ദ്ദേ​ഹം. ക്നാ​നാ​യ സ​ഭ​യ്ക്കും ഇ​ത​ര ക്രൈ​സ്ത​വ​സ​ഭ​ക​ൾ​ക്കും മാ​ത്ര​മ​ല്ല, ഏ​തു സ​മു​ദാ​യ​ത്തി​ൽപെ​ട്ട​വ​ർ​ക്കും വി​ശ്വാ​സികൾ ക്കും അ​ത്താ​ണി​യുംവ​ഴി​കാ​ട്ടി​യു​മാ​യി​രു​ന്നു കു​ന്ന​ശേ​രി പി​താ​വ്. ആ​ർ​ക്കും എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും എ​ന്തു കാ​ര്യ​ത്തി​ലും അ​ദ്ദേ​ഹ​ത്തെ സ​മീ​പി​ക്കാ​മാ​യി​രു​ന്നു. ആ​രെ​യും നി​രാ​ശ​പ്പെ​ടു​ത്താ​ൻ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഭാ​ര​ത ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ച​രി​ത്ര ദൗ​ത്യ​ത്തെ​ക്കു​റി​ച്ച് എ​ന്നും ബോ​ധ​വാ​നാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​പ്പ​സ്തോ​ല​ന്മാ​രു​ടെ കാ​ല​ത്തോ​ളം പ​ഴ​ക്ക​മു​ള്ള ഭാ​ര​ത സ​ഭ​യു​ടെ ചി​ന്ത​ക​ളി​ലും ദ​ർ​ശ​ന​ങ്ങ​ളി​ലും കാ​ഴ്ച​പ്പാ​ടു​ക​ളി​ലും അ​ടി​യു​റ​ച്ചുനി​ന്നു കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം സ​മൂ​ഹ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത​ത്.
 
കോ​ട്ട​യം അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യും ക്നാ​നാ​യ സ​മൂ​ഹ​ത്തി​ന്‍റെ ത​ല​വ​നാ​യുംഅ​ദ്ദേ​ഹം ശു​ശ്രൂ​ഷ ചെ​യ്ത കാ​ലം കേ​ര​ള​ത്തി​ലെ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ലെ സു​വ​ർ​ണ കാ​ല​മാ​യി​രു​ന്നു. നൂ​റ്റാ​ണ്ടു​ക​ൾ​ക്കി​ട​യി​ൽ എ​പ്പോ​ഴെ​ങ്കി​ലു​മേ ഇ​തു​പോ​ലൊ​രു ധ​ന്യ​ജീ​വി​തം സ​മൂ​ഹ​ത്തെ മു​ന്നോ​ട്ടു​ന​യി​ക്കാ​ൻ നി​യോ​ഗി​ക്ക​പ്പെ​ടു​ക​യു​ള്ളു​വെ​ന്നു ചെ​ന്നി​ത്ത​ല ചൂ​ണ്ടി​ക്കാ​ട്ടി. 

Source: deepika

Attachments




Back to Top

Syro Malabar Live