മാർ കുന്നശേരിയുടെ വേർപാട് തീരാനഷ്ടം: മാര്‍ സ്രാമ്പിക്കല്‍ ::Syro Malabar News Updates മാർ കുന്നശേരിയുടെ വേർപാട് തീരാനഷ്ടം: മാര്‍ സ്രാമ്പിക്കല്‍
16-June,2017

പ്രെ​​​സ്റ്റ​​​ന്‍: കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത മു​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ന്‍ മാ​​​ര്‍ കു​​​ര്യാ​​​ക്കോ​​​സ് കു​​​ന്ന​​​ശേ​​​രി​​യു​​ടെ വി​​​യോ​​​ഗം സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​യ്​​​ക്ക് പ്ര​​​ത്യേ​​​കി​​​ച്ച് ക്‌​​​നാ​​​നാ​​​യ സ​​​മു​​​ദാ​​​യ​​​ത്തി​​​നു തീ​​​രാ ന​​​ഷ്ട​​​മാ​​​ണെ​​​ന്ന് ഗ്രേ​​റ്റ് ബ്രി​​​ട്ട​​​ന്‍ രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ന്‍ മാ​​​ര്‍ ജോ​​​സ​​​ഫ് സ്രാ​​​മ്പി​​​ക്ക​​​ല്‍. 
 
ക്‌​​​നാ​​​നാ​​​യ സ​​​മു​​​ദാ​​​യ​​​ത്തി​​​ന്‍റെ ഇ​​​ന്ന​​​ത്തെ വ​​​ള​​​ര്‍ച്ച​​​ക്കും, കൂ​​​ട്ടാ​​​യ്മ​​​ക്കും നി​​​സ്തു​​​ല സം​​​ഭാ​​​വ​​​ന​​​ക​​​ള്‍ ന​​​ല്‍കി​​​യ പി​​​താ​​​വ് കേ​​​ര​​​ള​​​ത്തി​​​നും ഇ​​​ന്ത്യ​​​ക്കും വെ​​​ളി​​​യി​​​ലു​​ള്ള സ​​​ഭാ മ​​​ക്ക​​​ളു​​​ടെ അ​​​ജ​​​പാ​​​ല​​​ന കാ​​​ര്യ​​​ങ്ങ​​​ള്‍ ഏ​​​റെ ശ്ര​​​ദ്ധ​​​യോ​​​ടെ​​​യാ​​​ണ് കൈ​​​കാ​​​ര്യം ചെ​​​യ്ത​​​ത്.വി​​​വി​​​ധ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലേ​​​ക്ക് വൈ​​​ദി​​​ക​​​രെ അ​​​യ​​​ക്കു​​​വാ​​​നും കൂ​​​ട്ടാ​​​യ്മ​​​ക​​​ള്‍ ശ​​​ക്തിപ്പെടു​​ത്താ​​​നും ഏ​​​റെ യ​​ത്നി​​ച്ചു. 
ആ​​​തു​​​ര ശു​​​ശ്രൂ​​​ഷാ രം​​​ഗ​​​ത്തും സാ​​​മൂ​​​ഹ്യ ക്ഷേ​​​മ പ്ര​​​വ​​​ര്‍ത്ത​​​ന​​​ന​​​ങ്ങ​​​ളി​​​ലും വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ലും പി​​​താ​​​വ് ന​​​ല്‍കി​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ള്‍ നി​​​സ്തു​​​ല​​​മാ​​​ണ്. കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ പ്ര​​​ഥ​​​മ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത എ​​​ന്ന നി​​​ല​​​യി​​​ല്‍ വിവിധരം​​​ഗ​​​ങ്ങ​​​ളി​​​ല്‍ പി​​​താ​​​വ് ന​​​ല്‍കി​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ള്‍ എ​​​ന്നും സ്മ​​​രി​​​ക്ക​​​പ്പെ​​​ടു​​മെ​​ന്നും മാ​​ർ ജോ​​സ​​ഫ് സ്രാ​​ന്പി​​ക്ക​​ൽ അ​​നു​​ശോ​​ച​​ന സ​​ന്ദേ​​ശ​​ത്തി​​ൽ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. 

Source: deepika

Attachments




Back to Top

Syro Malabar Live