കു​ടും​ബ​ങ്ങ​ൾ​ക്കാ​യു​ള്ള ശു​ശ്രൂ​ഷ​ക​ൾ സ​ഭ​യു​ടെ പ്ര​ധാ​നദൗ​ത്യം: മാ​ർ ആ​ല​ഞ്ചേ​രി ::Syro Malabar News Updates കു​ടും​ബ​ങ്ങ​ൾ​ക്കാ​യു​ള്ള ശു​ശ്രൂ​ഷ​ക​ൾ സ​ഭ​യു​ടെ പ്ര​ധാ​നദൗ​ത്യം: മാ​ർ ആ​ല​ഞ്ചേ​രി
07-June,2017

കൊ​​​ച്ചി: കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കാ​​​യു​​​ള്ള ശു​​​ശ്രൂ​​​ഷ​​​ക​​​ൾ സ​​​ഭ​​​യു​​​ടെ പ്ര​​​ധാ​​​ന ദൗ​​​ത്യ​​​മാ​​​ണെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി. 
സ​​​ഭ​​​യു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കും അ​​​ല്മാ​​​യ​​​ർ​​​ക്കും ജീ​​​വ​​​നും വേ​​​ണ്ടി​​​യു​​​ള്ള ക​​​മ്മീ​​​ഷ​​​ന്‍റെ ഓ​​​ഫീ​​​സ് കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ആ​​​ശീ​​​ർ​​​വ​​​ദി​​​ച്ചു സ​​​ന്ദേ​​​ശം ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. 

കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ കു​​​ടും​​​ബ​​​മാ​​​ണു സ​​​ഭ. കു​​​ടും​​​ബ​​​ങ്ങ​​​ളെ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു​​​ള്ള ശു​​​ശ്രൂ​​​ഷ​​​ക​​​ളി​​​ലൂ​​​ടെ സ​​​ഭ​​​യേ​​​യും സ​​​മൂ​​​ഹ​​​ത്തേ​​​യും കൂ​​​ടു​​​ത​​​ൽ ചൈ​​​ത​​​ന്യ​​​വ​​​ത്താ​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​മെ​​​ന്നും മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഓ​​​ർ​​​മി​​​പ്പി​​​ച്ചു. 

കൂ​​​രി​​​യ ചാ​​​ൻ​​​സ​​​ല​​​ർ റ​​​വ.​ ഡോ. ​​ആ​​​ന്‍റ​​​ണി കൊ​​​ള്ള​​​ന്നൂ​​​ർ, വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഫാ. ​​​പോ​​​ൾ റോ​​​ബി​​​ൻ തെ​​​ക്ക​​​ത്ത്, ക​​​മ്മീ​​​ഷ​​​ൻ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി റ​​​വ.​ ഡോ. ​​ജോ​​​ബി മൂ​​​ല​​​യി​​​ൽ, ഫാ​​​മി​​​ലി അ​​​പ്പ​​​സ്തോ​​​ലേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജോ​​​സ​​​ഫ് കൊ​​​ച്ചു​​​കൊ​​​ന്പി​​​ൽ, ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജി​​​യോ ക​​​ട​​​വി, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം, പ്രോ​​​ലൈ​​​ഫ് അ​​​പ്പ​​​സ്തോ​​​ലേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി സാ​​​ബു ജോ​​​സ്, അ​​​ല്മാ​​​യ ഫോ​​​റ​​​ങ്ങ​​​ളു​​​ടെ സെ​​​ക്ര​​​ട്ട​​​റി ജോ​​​സ് വി​​​ത​​​യ​​​ത്തി​​​ൽ, മാ​​​തൃ​​​വേ​​​ദി സെ​​​ക്ര​​​ട്ട​​​റി ജി​​​ജി ജേ​​​ക്ക​​​ബ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.


Source: deepika.com

Attachments




Back to Top

Syro Malabar Live