ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പ്രഥമ ബൈബിൾ കണ്‍വൻഷൻ ഒക്ടോബർ 22 മുതൽ 29 വരെ ::Syro Malabar News Updates ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പ്രഥമ ബൈബിൾ കണ്‍വൻഷൻ ഒക്ടോബർ 22 മുതൽ 29 വരെ
05-June,2017

പ്ര​​​സ്റ്റ​​​ണ്‍ : ഗ്രേ​​​റ്റ് ബ്രി​​​ട്ട​​​ൻ സീ​​​റോ മ​​​ല​​​ബാ​​​ർ രൂ​​​പ​​​ത​​​യു​​​ടെ പ്ര​​​ഥ​​​മ ബൈ​​​ബി​​​ൾ ക​​​ണ്‍വ​​​ൻ​​​ഷ​​​ൻ ’അ​​​ഭി​​​ഷേ​​​കാ​​​ഗ്നി 2017’ അ​​​ട്ട​​​പ്പാ​​​ടി സെ​​​ഹി​​​യോ​​​ൻ ധ്യാ​​​ന​​​കേ​​​ന്ദ്രം ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​സേ​​​വ്യ​​​ർ ഖാ​​​ൻ വ​​​ട്ടാ​​​യി​​​ൽ ന​​​യി​​​ക്കും. 2017 ഒ​​​ക്ടോ​​​ബ​​​ർ 22ന് ​​​ഗ്ലാ​​​സ്ഗോ റീ​​​ജ​​​ണി​​​ൽ ക​​​ണ്‍വ​​​ൻ​​​ഷ​​​ൻ ആ​​​രം​​​ഭി​​​ക്കും. 23നു ​​​പ്ര​​​സ്റ്റ​​​ണ്‍, 24നു ​​​മാ​​​ഞ്ച​​​സ്റ്റ​​​ർ, 25നു ​​​കേം​​​ബ്രി​​​ജ്, 26നു ​​​ക​​​വ​​​ന്‍റ​​​റി, 27നു ​​​സൗ​​​ത്താം​​​റ്റ​​​ണ്‍, 28ന് ​​​ബ്രി​​​സ്റ്റ​​​ൾ കാ​​​ർ​​​ഡി​​​ഫ്, 29ന് ​​​ല​​​ണ്ട​​​ൻ എ​​​ന്നീ റീ​​​ജ​​​ണു​​​ക​​​ളി​​​ലും ക​​​ൺ​​​വ​​​ൻ​​​ഷ​​​ൻ ന​​​ട​​​ത്തും. 

ഓ​​​രോ ദി​​​വ​​​സ​​​വും രാ​​​വി​​​ലെ പ​​ത്തി​​ന് ആ​​​രം​​​ഭി​​​ച്ച് വൈ​​​കു​​​ന്നേ​​​രം ആ​​റി​​നാ​​​ണു സ​​​മാ​​​പി​​​ക്കു​​​ന്ന​​​ത്. ക​​​ണ്‍വ​​​ൻ​​​ഷ​​​ന് ഒ​​​രു​​​ക്ക​​​മാ​​​യി ഒ​​​ക്ടോ​​​ബ​​​ർ 21 നു ​​രാ​​വി​​ലെ ആ​​റു മു​​​ത​​​ൽ 11:45 വ​​​രെ പ്ര​​​സ്റ്റ​​​ണ്‍ സെ​​​ന്‍റ് അ​​​ൽ​​​ഫോ​​​ൻ​​​സാ ഓ​​​ഫ് ഇ​​​മ്മാ​​​ക്കു​​​ലേ​​​റ്റ് ക​​​ണ്‍സ​​​പ്ഷ​​​ൻ ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ ജാ​​​ഗ​​​ര​​​ണ​​​പ്രാ​​​ർ​​​ഥ​​​ന​​​യും മാ​​ധ്യ​​സ്ഥ്യ പ്രാ​​​ർ​​​ഥ​​​ന​​​യും ന​​​ട​​​ത്തും. 

രൂ​​​പ​​​താ​​​ധ്യ​​ക്ഷ​​​ൻ മാ​​​ർ ജോ​​​സ​​​ഫ് സ്രാ​​​ന്പി​​​ക്ക​​​ൽ ര​​​ക്ഷാ​​​ധി​​​കാ​​​രി​​​യും വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ റ​​​വ. ഡോ. ​​​മാ​​​ത്യു ചൂ​​​ര​​​പ്പൊ​​​യ്ക​​​യി​​​ൽ ജ​​​ന​​​റ​​​ൽ കോ​​​ർ​​​ഡി​​​നേ​​​റ്റ​​​റും ന​​​വ​​​സു​​​വി​​​ശേ​​​ഷ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​നു വേ​​​ണ്ടി​​യു​​​ള്ള ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ഫാ. ​​​സോ​​​ജി ഓ​​​ലി​​​ക്ക​​​ൽ ജ​​​ന​​​റ​​​ൽ ക​​​ണ്‍വീ​​​ന​​​റും വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ​​മാ​​​രാ​​​യ റ​​​വ. ഡോ. ​​​തോ​​​മ​​​സ് പാ​​​റ​​​യ​​​ടി​​​യി​​​ൽ എം​​എ​​സ് ടി, ​​ഫാ. ​സ​​​ജി​​​മോ​​​ൻ മ​​​ല​​​യി​​​ൽ​​​പു​​​ത്ത​​​ൻ​​​പു​​​ര​, ഫാ. ​​​ജോ​​​സ​​​ഫ് വെ​​​ന്പാ​​​ടം​​​ത​​​റ വി​​സി, റ​​​വ. ഡോ. ​​​മാ​​​ത്യു പി​​​ണ​​​ക്കാ​​​ട്ട്, ഫാ. ​​​ജെ​​​യി​​​സ​​​ണ്‍ ക​​​രി​​​പ്പാ​​​യി, ഫാ. ​​​ടെ​​​റി​​​ൻ മു​​​ല്ല​​​ക്ക​​​ര, ഫാ. ​​​ടോ​​​മി ചി​​​റ​​​യ്ക്ക​​​ൽ​​​മ​​​ണ​​​വാ​​​ള​​​ൻ, ഫാ. ​​​പോ​​​ൾ വെ​​​ട്ടി​​​ക്കാ​​​ട്ട് സി​​എ​​​സ്ടി ​എ​​​ന്നി​​​വ​​​ർ റീ​​​ജ​​​ണ​​​ൽ കോ​​​ർ​​​ഡി​​​നേ​​​റ്റേ​​ർ​​​മാ​​​രു​​മാ​​​യു​​​ള്ള ക​​​മ്മി​​റ്റി ക​​​ണ്‍വ​​ൻ​​​ഷ​​​നു നേ​​​തൃ​​​ത്വം ന​​​ല്കും. 

രൂ​​​പ​​​താ ബൈ​​​ബി​​​ൾ ക​​​ണ്‍വ​​​ൻ​​​ഷ​​​ന് ഒ​​​രു​​​ക്ക​​​മാ​​​യി ഫാ. ​​​സോ​​​ജി ഓ​​​ലി​​​ക്ക​​​ൽ, ബ്ര. ​​​റെ​​​ജി കൊ​​​ട്ടാ​​​രം, പീ​​​റ്റ​​​ർ ചേ​​​രാ​​​നെ​​​ല്ലൂ​​​ർ എ​​​ന്നി​​​വ​​​ർ ന​​​യി​​​ക്കു​​​ന്ന എ​​​ക​​​ദി​​​ന റീ​​​ജ​​​ണ​​​ൽ ക​​​ണ്‍വ​​ൻ​​​ഷ​​​നു​​​ക​​​ൾ ജൂ​​​ണ്‍ ആ​​റി​​നു ബ്രി​​​സ്റ്റ​​ൾ സെ​​​ന്‍റ് ജോ​​​സ​​​ഫ് കാ​​​ത്ത​​​ലി​​​ക് ച​​​ർ​​​ച്ചി​​​ൽ ആ​​​രം​​​ഭി​​​ക്കും. ഏ​​ഴി​​നു സെ​​​ന്‍റ് എ​​​ഡ്മ​​​ണ്‍ഡ് ച​​​ർ​​​ച്ച്, എ​​​ഡ്മ​​​ണ്‍ട​​​ണ്‍ ല​​​ണ്ട​​ൻ, എ​​ട്ടി​​നു സെ​​​ന്‍റ് ബാ​​​പ്റ്റി​​​സ്റ്റ് ക​​​ത്തീ​​​ഡ്ര​​​ൽ, നോ​​​റി​​​ച്ച്, 12നു ​​സെ​​​ന്‍റ് ജോ​​​സ​​​ഫ് ച​​​ർ​​​ച്ച്, ലോ​​​ങ്സൈ​​​റ്റ് മാ​​​ഞ്ച​​​സ്റ്റ​​​ർ, 13നു ​​സെ​​​ന്‍റ് ക​​​ത്ബെ​​​ർ​​​ട്ട് ച​​​ർ​​​ച്ച്, ഹാ​​​മി​​​ൾ​​​ട്ട​​​ണ്‍, ഗ്ലാ​​​സ്ഗോ​, 14 നു ​​സെ​​​ന്‍റ് അ​​​ൽ​​​ഫോ​​​ൻ​​​സാ ഓ​​​ഫ് ഇ​​​മ്മാ​​​ക്കു​​​ലേ​​​റ്റ് ക​​​ണ്‍സ​​​പ്ഷ​​​ൻ ക​​​ത്തീ​​​ഡ്ര​​​ൽ പ്ര​​​സ്റ്റ​​​ൺ, 19നു ​​ഹോ​​​ളി​​​ക്രോ​​​സ് ആ​​​ൻ​​ഡ് സെ​​​ന്‍റ് ഫ്രാ​​​ൻ​​​സീ​​​സ് ച​​​ർ​​​ച്ച്, വാം​​​ലി, ബെ​​​ർ​​​മിം​​​ഹാം, 20 ന് ​​ഇ​​​മ്മാ​​​ക്കു​​​ലേ​​​റ്റ് ക​​​ണ്‍സ​​​പ്ഷ​​​ൻ കാ​​​ത്ത​​​ലി​​​ക്ക് ച​​​ർ​​​ച്ച്, സ്റ്റ​​​ബിം​​​ങ്റ്റ​​​ണ്‍, സൗ​​​ത്താം​​​റ്റ​​​ൺ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും റീ​​​ജ​​​ണ​​​ൽ ക​​​ണ്‍വ​​ൻ​​​ഷ​​ൻ ന​​​ട​​​ത്തും. മാ​​​ർ ജോ​​​സ​​​ഫ് സ്രാ​​​ന്പി​​​ക്ക​​​ൽ എ​​​ല്ലാ റീ​​​ജ​​​ണ​​​ൽ ക​​​ണ്‍വ​​ൻ​​​ഷ​​​നി​​​ലും വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന അ​​​ർ​​​പ്പി​​​ച്ച് സു​​​വി​​​ശേ​​​ഷ​​​സ​​​ന്ദേ​​​ശം ന​​​ല്കും.


Source: deepika.com

Attachments




Back to Top

Syro Malabar Live