അഞ്ച് പുതിയ കർദിനാൾമാരെ നിയമിക്കുന്നു::Syro Malabar News Updates അഞ്ച് പുതിയ കർദിനാൾമാരെ നിയമിക്കുന്നു
22-May,2017

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: അ​​​ഞ്ച് പേ​​രെ ക​​ർ​​ദി​​നാ​​ൾ​​മാ​​രു​​ടെ ഗ​​ണ​​ത്തി​​ലേ​​ക്ക് ഉ​​യ​​ർ​​ത്തു​​ന്ന​​തി​​നു​​ള്ള ക​​ൺ​​സി​​സ്റ്റ​​റി (ക​​ർ​​ദി​​നാ​​ൾ​​മാ​​രു​​ടെ സ​​ന്പൂ​​ർ​​ണ​​സ​​മ്മേ​​ള​​നം) ജൂ​​ൺ 28നു ​​വ​​ത്തി​​ക്കാ​​നി​​ൽ ചേ​​രു​​മെ​​ന്നു ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ അ​​റി​​യി​​ച്ചു. പി​​റ്റേ​​ന്നു പു​​തി​​യ ക​​ർ​​ദി​​നാ​​ൾ​​മാ​​രോ​​ടൊ​​പ്പം മാ​​ർ​​പാ​​പ്പ ദി​​വ്യ​​ബ​​ലി അ​​ർ​​പ്പി​​ക്കും. 

ബി​​​ഷ​​​പ് ഗ്രി​​ഗോ​​​റി​​​യോ റോ​​​സ ഷാ​​​വേ​​​സ് (എ​​​ൽ സാ​​​ൽ​​​വ​​​ദോ​​​ർ) ,ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ജീ​​​ൻ സെ​​​ർ​​​ബോ (മാ​​​ലി), ബി​​​ഷ​​​പ് ആ​​​ൻ​​​ഡേ​​​ഴ്സ് അ​​ർ​​​ബോ​​​റി​​​ല്യ​​​സ് (സ്വീ​​​ഡ​​​ൻ), ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഹു​​വാ​​ൻ ഹൊ​​സെ ഒ​​​മെ​​​ല്ല (​സ്പെ​​​യി​​​ൻ), ബി​​​ഷ​​​പ് ലൂ​​​യി​ മാ​​​രി ലി​​​ങ് മാം​​​ഗ​​​അ​​​നീ​​​ക്കോ​​​ൻ (ലാ​​​വോ​​​സ് ) എ​​​ന്നി​​​വ​​​രെ​​യാ​​ണു ക​​ർ​​ദി​​നാ​​ൾ പ​​ദ​​വി​​യി​​ലേ​​ക്ക് ഉ​​യ​​ർ​​ത്തു​​ന്ന​​ത്. 

മാ​​​ലി, സ്വീ​​​ഡ​​​ൻ, ലാ​​​വോ​​​സ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് ആ​​​ദ്യ​​​മാ​​​യാ​​​ണ് സ​​​ഭ​​​യ്ക്ക് ക​​​ർ​​​ദി​​​നാ​​​ൾ​​​മാ​​​രെ ല​​​ഭി​​​ക്കു​​​ന്ന​​​ത്.​ പു​​തു​​താ​​യി പ്ര​​ഖ്യാ​​പി​​ക്ക​​പ്പെ​​ട്ട അ​​ഞ്ചു ക​​ർ​​ദി​​നാ​​ൾ​​മാ​​രും 80വ​​യ​​സി​​ൽ താ​​ഴെ പ്രാ​​യ​​മു​​ള്ള​​വ​​രാ​​ണ്. അ​​തി​​നാ​​ൽ ഇ​​വ​​ർ​​ക്കെ​​ല്ലാ​​വ​​ർ​​ക്കും മാ​​ർ​​പാ​​പ്പ​​യെ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന കോ​​ൺ​​ക്ലേ​​വി​​ൽ വോ​​ട്ട​​വ​​കാ​​ശ​​മു​​ണ്ട്.
 


Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church