സീ​റോ മ​ല​ബാ​ര്‍ പ്ര​വാ​സി യു​വ​ജ​ന സം​ഗ​മം-2017 ഇ​ന്നാ​രം​ഭി​ക്കും ::Syro Malabar News Updates സീ​റോ മ​ല​ബാ​ര്‍ പ്ര​വാ​സി യു​വ​ജ​ന സം​ഗ​മം-2017 ഇ​ന്നാ​രം​ഭി​ക്കും
17-May,2017

കൊ​​​​ച്ചി: സീ​​​​റോ മ​​​​ല​​​​ബാ​​​​ര്‍ സ​​​​ഭ​​​​യി​​​​ലെ പ്ര​​​​വാ​​​​സി​​​​ക​​​​ളാ​​​​യ യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ള്‍​ക്കാ​​​​യു​​​​ള്ള പ്ര​​​​ഥ​​​​മ സം​​​​ഗ​​​​മം സാ​​​​ന്തോം മി​​​​ഷ​​​​ന്‍ ഇ​​​​ന്ത്യ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ ഇ​​​​ന്ന് ആ​​​​രം​​​​ഭി​​​​ക്കും. കാ​​​​ക്ക​​​​നാ​​​​ട് മൗ​​​​ണ്ട് സെ​​​​ന്‍റ് തോ​​​​മ​​​​സി​​​​ല്‍ രാ​​​​വി​​​​ലെ 10ന് ​​​​ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന ത്രി​​​​ദി​​​​ന സം​​​​ഗ​​​​മം സീ​​​​റോ മ​​​​ല​​​​ബാ​​​​ര്‍ യു​​​​വ​​​​ജ​​​​ന ക​​​​മ്മീ​​​​ഷ​​​​ന്‍ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ബി​​​​ഷ​​​​പ് മാ​​​​ര്‍ ജോ​​​​സ​​​​ഫ് പ​​​​ണ്ടാ​​​​ര​​​​ശേ​​​​രി​​​​ല്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. 
 
ഭാ​​​​ര​​​​ത​​​​ത്തി​​​​ന്‍റെ അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക വി​​​​സി​​​​റ്റ​​​​ര്‍ ബി​​​​ഷ​​​​പ് മാ​​​​ര്‍ റാ​​​​ഫേ​​​​ല്‍ ത​​​​ട്ടി​​​​ല്‍ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും. സി​​​​നി​​​​മാ സം​​​​വി​​​​ധാ​​​​യ​​​​ക​​​​നും ന​​​​ട​​​​നു​​​​മാ​​​​യ സി​​​​ജോ​​​​യ് വ​​​​ര്‍​ഗീ​​​​സ് വി​​​​ശി​​​​ഷ്ടാ​​​​തി​​​​ഥി​​​​യാ​​​​കും. സീ​​​​റോ മ​​​​ല​​​​ബാ​​​​ര്‍ യു​​​​വ​​​​ജ​​​​ന ക​​​​മ്മീ​​​​ഷ​​​​ന്‍ സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ കൈ​​​​പ്പ​​​​ന്‍​പ്ലാ​​​​ക്ക​​​​ല്‍, യു​​​​വ​​​​ജ​​​​ന പ്ര​​​​സ്ഥാ​​​​നം പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​രു​​​​ണ്‍ ക​​​​ല്ലേ​​​​ലി, വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ഞ്ജ​​​​ന, ലി​​​​ജോ ആ​​​​ന്‍റോ എ​​​​ന്നി​​​​വ​​​​ര്‍ സ​​​​ന്നി​​​​ഹി​​​​ത​​​​രാ​​​​യി​​​​രി​​​​ക്കും. 
 
സാ​​​​ന്തോം മി​​​​ഷ​​​​ന്‍ യു​​​​വ​​​​ജ​​​​ന ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ. ​​​​ആ​​​​ന്‍​സി​​​​ലോ ഇ​​​​ല​​​​ഞ്ഞി​​​​പ്പ​​​​റ​​​​മ്പി​​​​ല്‍ സ്വാ​​​​ഗ​​​​ത​​​​വും അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക വി​​​​സി​​​​റ്റേ​​​​ഷ​​​​ന്‍ സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​ജോ​​​​സ​​​​ഫ് പു​​​​ല​​​​വേ​​​​ലി​​​​ല്‍ ന​​​​ന്ദി​​​​യും പ​​​​റ​​​​യും. ക്രി​​​​സ്തു​​​​വി​​​​നും സ​​​​ഭ​​​​യ്ക്കും വേ​​​​ണ്ടി നി​​​​ല​​​​നി​​​​ല്ക്കു​​​​ന്ന യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ള്‍ അ​​​​റി​​​​യു​​​​ക, ആ​​​​സ്വ​​​​ദി​​​​ക്കു​​​​ക, ആ​​​​ഘോ​​​​ഷി​​​​ക്കു​​​​ക എ​​​​ന്നീ ആ​​​​ശ​​​​യ​​​​ങ്ങ​​​​ളി​​​​ലൂ​​​​ന്നി​​​​യാ​​​​ണ് സം​​​​ഗ​​​​മം മൂ​​​​ന്നു​​​​ദി​​​​വ​​​​സ​​​​വും ന​​​​യി​​​​ക്ക​​​​പ്പെ​​​​ടു​​​​ക. സീ​​​​റോ മ​​​​ല​​​​ബാ​​​​ര്‍ സ​​​​ഭ മേ​​​​ജ​​​​ര്‍ ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് ക​​​​ര്‍​ദി​​​​നാ​​​​ള്‍ മാ​​​​ര്‍ ജോ​​​​ര്‍​ജ് ആ​​​​ല​​​​ഞ്ചേ​​​​രി, ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട രൂ​​​​പ​​​​താ​​​​ധ്യ​​​​ക്ഷ​​​​ന്‍ മാ​​​​ര്‍ പോ​​​​ളി ക​​​​ണ്ണൂ​​​​ക്കാ​​​​ട​​​​ന്‍ എ​​​​ന്നി​​​​വ​​​​ര്‍ ദി​​​​വ്യ​​​​ബ​​​​ലി​​​​യ​​​​ര്‍​പ്പി​​​​ക്കും. ക്രി​​​​സ്തീ​​​​യ ജീ​​​​വി​​​​തം (ജ​​​​സ്റ്റീ​​​​സ് കു​​​​ര്യ​​​​ന്‍ ജോ​​​​സ​​​​ഫ്), ആ​​​​ധു​​​​നി​​​​ക പ്ര​​​​വ​​​​ണ​​​​ത​​​​ക​​​​ള്‍ (റ​​​​വ.​ ഡോ. ​​​ജോ​​​​സ​​​​ഫ് പാം​​​​ബ്ലാ​​​​നി), വി​​​​ശു​​​​ദ്ധ കു​​​​ര്‍​ബാ​​​​ന പ​​​​ഠ​​​​നം (റ​​​​വ.​​​​ഡോ. സി​​​​ബി പു​​​​ളി​​​​ക്ക​​​​ല്‍), സ​​​​ഭാ ഉ​​​​റ​​​​വി​​​​ട​​​​ങ്ങ​​​​ള്‍ (റ​​​​വ. ​ഡോ. ​​​പീ​​​​റ്റ​​​​ര്‍ ക​​​​ണ്ണ​​​​മ്പു​​​​ഴ), സീ​​​​റോ മ​​​​ല​​​​ബാ​​​​ര്‍ യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ അ​​​​ന​​​​ന്യ​​​​ത (ബി​​​​ജു ഡൊ​​​​മി​​​​നി​​​​ക്) എ​​​​ന്നീ പ്ര​​​​ബ​​​​ന്ധ​​​​ങ്ങ​​​​ള്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കും. ഇ​​​​ന്ത്യ​​​​യു​​​​ടെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നു നൂ​​​​റോ​​​​ളം പേ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന യു​​​​വ​​​​ജ​​​​ന സം​​​​ഗ​​​​മം 21നു ​​​​മാ​​​​ര്‍​തോ​​​​മാ ശ്ലീ​​​​ഹാ​​​​യു​​​​ടെ തീ​​​​ര്‍​ഥാ​​​​ട​​​​ന കേ​​​​ന്ദ്ര​​​​ങ്ങ​​​​ളാ​​​​യ പ​​​​റ​​​​വൂ​​​​ര്‍, കൊ​​​​ടു​​​​ങ്ങ​​​​ല്ലൂ​​​​ര്‍ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യു​​​​ള്ള തീ​​​​ര്‍​ഥാ​​​​ട​​​​ന​​​​ത്തോ​​​​ടെ സ​​​​മാ​​​​പി​​​​ക്കു​​​​മെ​​​​ന്ന് അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക വി​​​​സി​​​​റ്റേ​​​​ഷ​​​​ന്‍ സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​ജോ​​​​സ​​​​ഫ് പു​​​​ല​​​​വേ​​​​ലി​​​​ല്‍ അ​​​​റി​​​​യി​​​​ച്ചു. 

Source: deepika

Attachments
Back to Top

Never miss an update from Syro-Malabar Church