ട്രംപിനെക്കുറിച്ചു മുൻവിധിയില്ല: മാർപാപ്പ::Syro Malabar News Updates ട്രംപിനെക്കുറിച്ചു മുൻവിധിയില്ല: മാർപാപ്പ
16-May,2017

വ​​ത്തി​​ക്കാ​​ൻ​​സി​​റ്റി: യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ് ഈ ​​മാ​​സം 24നു ​​വ​​ത്തി​​ക്കാ​​നി​​ൽ ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ​​യു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തും. ട്രം​​പി​​നെ​​ക്കു​​റി​​ച്ചു മു​​ൻ​​കൂ​​ട്ടി വി​​ധി പ്ര​​സ്താ​​വി​​ക്കാ​​നി​​ല്ലെ​​ന്നും കൂ​​ടി​​ക്കാ​​ഴ്ചാ​​വേ​​ള​​യി​​ൽ അ​​ഭി​​പ്രാ​​യ​​ങ്ങ​​ൾ ഇ​​രു​​കൂ​​ട്ട​​രും തു​​റ​​ന്നു​​പ​​റ​​യു​​മെ​​ന്നും മാ​​ർ​​പാ​​പ്പ പ​​റ​​ഞ്ഞു.
 
ഒ​​രാ​​ൾ​​ക്കു പ​​റ​​യാ​​നു​​ള്ള​​തു കേ​​ൾ​​ക്കു​​ന്ന​​തി​​നു മു​​ന്പ് അ​​യാ​​ളെ​​ക്കു​​റി​​ച്ചു വി​​ധി പ്ര​​സ്താ​​വി​​ക്കു​​ന്ന സ്വ​​ഭാ​​വം ത​​നി​​ക്കി​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി. പോ​​ർ​​ച്ചു​​ഗ​​ലി​​ലെ ഫാ​​ത്തി​​മ​​യി​​ൽ​​നി​​ന്ന് റോ​​മി​​ലേ​​ക്കു​​ള്ള മ​​ട​​ക്ക​​യാ​​ത്ര​​യി​​ൽ വി​​മാ​​ന​​ത്തി​​ൽ പ​​ത്ര​​ലേ​​ഖ​​ക​​രു​​ടെ ചോ​​ദ്യ​​ത്തി​​നു മ​​റു​​പ​​ടി പ​​റ​​യു​​ക​​യാ​​യി​​രു​​ന്നു മാ​​ർ​​പാ​​പ്പ.
 
കു​​ടി​​യേ​​റ്റം,കാ​​ലാ​​വ​​സ്ഥാ വ്യ​​തി​​യാ​​നം തു​​ട​​ങ്ങി​​യ കാ​​ര്യ​​ങ്ങ​​ളി​​ൽ വ്യ​​ത്യ​​സ്ത അ​​ഭി​​പ്രാ​​യ​​മു​​ള്ള ട്രം​​പു​​മാ​​യു​​ള്ള കൂ​​ടി​​ക്കാ​​ഴ്ച​​യി​​ൽ​​നി​​ന്ന് എ​​ന്താ​​ണു പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​തെ​​ന്നു ലേ​​ഖ​​ക​​ർ ആ​​രാ​​ഞ്ഞ​​പ്പോ​​ഴാ​​ണു മാ​​ർ​​പാ​​പ്പ നി​​ല​​പാ​​ടു വ്യ​​ക്ത​​മാ​​ക്കി​​യ​​ത്. 

Source: deepika

Attachments
Back to Top

Never miss an update from Syro-Malabar Church