വിശുദ്ധ ചാവറ ഭവനനിർമാണ പദ്ധതി പ്രഖ്യാപിച്ചു::Syro Malabar News Updates വിശുദ്ധ ചാവറ ഭവനനിർമാണ പദ്ധതി പ്രഖ്യാപിച്ചു
15-May,2017

കോ​ട്ട​യം: സി​എം​ഐ സ​ഭാ സ​മൂ​ഹ​ത്തി​ന്‍റെ കാ​രു​ണ്യ വ​ർ​ഷ​ത്തി​ലെ തു​ട​ർ​പ​ദ്ധ​തി എ​ന്ന നി​ല​യി​ലും വി​ശു​ദ്ധ ചാ​വ​റയച്ചന്‍റെ ദ​ർ​ശ​ന​ത്തി​ലെ ദ​ളി​ത് ക്ഷേ​മ പ​ദ്ധ​തി എ​ന്ന നി​ല​യി​ലും കെ​സി​ബി​സി/​എ​സ്‌​സി/​എ​സ്‌​ടി‌/​ബി​സി ക​മ്മീ​ഷ​ന്‍റെ ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​യോ​ടു സ​ഹ​ക​രി​ച്ചു​കൊ​ണ്ട് സി​എം​ഐ ​സ​മൂ​ഹം ദ​ളി​ത് ക​ത്തോ​ലി​ക്ക​ർ​ക്ക് ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു. കാ​ക്ക​നാ​ട് ചാ​വ​റ ഹി​ൽ​സി​ൽ സി​എം​ഐ പ്രി​യോ​ർ ജ​ന​റ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ജ​ന​റ​ൽ ടീം, ​പ്രൊ​വി​ഷ്യ​ൽ​സ്, കൗ​ൺ​സി​ലേ​ഴ്സ് എ​ന്നി​വ​രു​ടെ യോ​ഗ​മാ​ണ് ​ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ന​ൽ​കി​യ​ത്.
 
കെ​സി​ബി​സി/​എ​സ്‌​സി/​എ​സ്‌​ടി‌/​ബി​സി ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ പ്രി​യോ​ർ ജ​ന​റാ​ൾ റ​വ. ഡോ. ​പോ​ൾ ആ​ച്ചാ​ണ്ടി​യാ​ണ് വി​ശു​ദ്ധ ചാ​വ​റ ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്. ല​ത്തീ​ൻ, സീ​റോ മ​ല​ങ്ക​ര, സീ​റോ മ​ല​ബാ​ർ രൂ​പ​ത​ക​ളി​ൽ​പ്പെ​ട്ട ഭ​വ​ന ര​ഹി​ത​രാ​യ 101 ദ​ളി​ത് ക​ത്തോ​ലി​ക്കാ കു​ടും​ബ​ങ്ങ​ൾ​ക്ക് ഓ​രോ കു​ടും​ബ​ത്തി​നും ഒ​ന്നേ​മു​ക്ക​ൽ ല​ക്ഷം രൂ​പ വീ​തം ല​ഭി​ക്കും.
 
രൂ​പ​താ​ധ്യ​ക്ഷ​ന്‍റെ അ​നു​മ​തി​യോ​ടെ ക​മ്മീ​ഷ​ന് സ​മ​ർ​പ്പി​ക്കു​ന്ന ലി​സ്റ്റി​ൽ നി​ന്നാ​യി​രി​ക്കും ഭ​വ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. പ​ദ്ധ​തി പ്ര​കാ​രം മാ​തൃ​രൂ​പ​ത ഭ​വ​ന നി​ർ​മാ​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തീ​ക​രി​ച്ച​തി​നു​ശേ​ഷ​മേ സി​എം​ഐ സ​മൂ​ഹ​ത്തി​ൽനി​ന്നു തു​ക അ​ത​ത് ഇ​ട​വ​ക വി​കാ​രി വ​ഴി ന​ൽ​കു​ക​യു​ള്ളൂ. സി​എം​ഐ സഭ ഇ​തി​നോ​ട​ക്കം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ് ഈ ​പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചി​ട്ടു​ള്ള​തെ​ന്ന് പ്ര​യോ​ർ ജ​ന​റാ​ൾ അ​റി​യി​ച്ചു.

Source: deepika

Attachments




Back to Top

Syro Malabar Live