ഫാ​ത്തി​മ​യി​ലെ ഫ്രാ​ൻ​സി​സ്കോ​യും ജ​സീ​ന്ത​യും ഇ​നി വി​ശുദ്ധര്‍ ::Syro Malabar News Updates ഫാ​ത്തി​മ​യി​ലെ ഫ്രാ​ൻ​സി​സ്കോ​യും ജ​സീ​ന്ത​യും ഇ​നി വി​ശുദ്ധര്‍
14-May,2017

ഫാ​ത്തി​മ(​പോ​ർ​ച്ചു​ഗ​ൽ): പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ ദി​വ്യ​ദ​ർ​ശ​നം ല​ഭി​ച്ച കു​ട്ടി​ക​ളെ മാ​ർ​പാ​പ്പ വി​ശു​ദ്ധ​രാ​യി പ്ര​ഖ്യാ​പി​ച്ചു. മൂ​ന്ന് കു​ട്ടി​ക​ൾ​ക്കു​ണ്ടാ​യ ദി​വ്യ​ദ​ർ​ശ​ന​ത്തി​ന്‍റെ നൂ​റാം​വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​നോ​ട് അ​നു​ബ​ന്ധി​ച്ച് നടന്ന ചടങ്ങുകള്‍ക്കിടെയാണ് ഫ്രാ​ൻ​സി​സ്കോ, ജ​സീ​ന്ത എ​ന്നി​വ​രെ മാ​ർ​പാ​പ്പ വി​ശു​ദ്ധ​രു​ടെ ഗ​ണ​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തി​യ​ത്. പോ​ർ​ച്ചു​ഗ​ലി​ലെ ഫാ​ത്തി​മ സ്മാ​ര​ക​ത്തി​ലാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ. 

ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ തീ​ർ​ഥാ​ട​ക​നാ​യി ഫാ​ത്തി​മ​യി​ൽ എ​ത്തി​യെ​ന്ന​താ​ണ് ച​ട​ങ്ങു​ക​ളു​ടെ സ​വി​ശേ​ഷ​ത. പ്രാ​ദേ​ശി​ക​സ​മ​യം രാ​വി​ലെ പ​ത്തി​ന് ഫാ​ത്തി​മ ച​ത്വ​ര​ത്തി​ലെ തു​റ​ന്ന വേ​ദി​യി​ൽ മാ​ർ​പാ​പ്പ ദി​വ്യ​ബ​ലി​യ​ർ​പ്പി​ച്ച​തോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്. ദി​വ്യ​ബ​ലി​മ​ധ്യേ വാ​ഴ്ത്ത​പ്പെ​ട്ട ഫ്രാ​ൻ​സി​സ്കോ​യെ​യും ജ​സീ​ന്ത​യെ​യും വി​ശു​ദ്ധ​രു​ടെ ഗ​ണ​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തി​യ​താ​യി മാ​ർ​പാ​പ്പ പ്ര​ഖ്യാ​പി​ച്ചു. തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ലെ പ​രി​ശു​ദ്ധ ത്രി​ത്വ​ത്തി​ന്‍റെ ബ​സി​ലി​ക്ക​യു​ടെ​യും പ​രി​ശു​ദ്ധ ജ​പ​മാ​ല​മാ​താ ബ​സി​ലി​ക്ക​യു​ടെ​യും മ​ധ്യ​ത്തി​ലു​ള്ള വി​ശാ​ല​മാ​യ ച​ത്വ​ര​ത്തി​ലാ​ണ് ദി​വ്യ​ബ​ലി​യും നാ​മ​ക​ര​ണ​ച്ച​ട​ങ്ങും ന​ട​ന്ന​ത്. 

സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ൽ ര​ക്ഷ​സാ​ക്ഷി​ക​ള​ല്ലാ​ത്ത ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ വി​ശു​ദ്ധ​രാ​യി 11ാം വ​യ​സി​ൽ നി​ത്യ​ത​യി​ലേ​ക്കു വി​ളി​ക്ക​പ്പെ​ട്ട ഫ്രാ​ൻ​സി​സ്കോ മാ​ർ​ത്തോ​യും പ​ത്താം വ​യ​സി​ൽ നി​ത്യ​ത​യി​ലേ​ക്കു വി​ളി​ക്ക​പ്പെ​ട്ട ജ​സീ​ന്ത​യും മാ​റി. ഇ​വ​ർ​ക്കൊ​പ്പം പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ ദി​വ്യ​ദ​ർ​ശ​നം ല​ഭി​ച്ച ലൂ​സി​യ പി​ന്നീ​ട് ക​ന്യാ​സ്ത്രീ​യാ​കു​ക​യും 2005ൽ ​ദി​വം​ഗ​ത​യാ​കു​ക​യും ചെ​യ്തി​രു​ന്നു. സി​സ്റ്റ​ർ ലൂ​സി​യ​യു​ടെ നാ​മ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​വ​രി​ക​യാ​ണ്.

1917 മേ​യ് 13നാ​ണ് ഫാ​ത്തി​മ​യി​ലെ മ​ല​ഞ്ചെ​രു​വി​ലൂ​ടെ ആ​ടു​ക​ളെ മേ​യ്ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​ക​ളാ​യി​രു​ന്ന ഈ ​മൂ​ന്നു പേ​ർ​ക്കും പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ ദി​വ്യ​ദ​ർ​ശ​ന​മു​ണ്ടാ​യ​ത്. പി​ന്നീ​ട് ര​ണ്ടു ത​വ​ണ​കൂ​ടി കു​ട്ടി​ക​ൾ​ക്ക് ദി​വ്യ​ദ​ർ​ശ​നം ല​ഭി​ച്ചു.
 -


Source: deepika.com

Attachments




Back to Top

Syro Malabar Live