"ആത്മരക്ഷ" മലയാളം ആപ്ലിക്കേഷന്‍ പ്രകാശനം ചെയ്തു.::Syro Malabar News Updates "ആത്മരക്ഷ" മലയാളം ആപ്ലിക്കേഷന്‍ പ്രകാശനം ചെയ്തു.
11-May,2017

ഡാളസ്: കത്തോലിക്കാസഭയിലെ ബൈബിളും പ്രാര്‍ത്ഥനകളും ഗാനങ്ങളും മറ്റും അടങ്ങിയ "ആത്മരക്ഷ" മലയാളം ആപ്ലിക്കേഷന്‍ കൊപ്പേല്‍ സെന്‍റ് അല്‍ ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ വച്ച് ചിക്കാഗോ രൂപത ബിഷപ് മാര്‍ ജോയി ആലപ്പാട്ട്ڔപ്രകാശനം ചെയ്തു. അമേരിക്കയില്‍ നിന്നും തയ്യാറാക്കിയ കേരള കാത്തലിക് മീഡിയായുടെ "ആത്മരക്ഷ ആപ്പ്" ആന്‍ഡ്രോയിഡ് ഫോണിലെ പ്ലേസ്റ്റോറിലും, ഐഫോണിലെ പ്ലേസ്റ്റോറിലും ലഭ്യമാണ്. "ആത്മരക്ഷ" അല്ലെങ്കില്‍ "കേരള കാത്തലിക്സ് മീഡിയ" എന്ന് ടൈപ്പ് ചെയ്ത് സേര്‍ച്ച് ചെയ്യുക.
 
ഇതില്‍ പി ഒ സി ബൈബിള്‍ പഴയ നിയമവും, പുതിയ നിയമവും വളരെ എളുപ്പത്തില്‍ സേര്‍ച്ച് ചെയ്ത് പ്ലേ ചെയ്യാം. സങ്കീര്‍ത്തനങ്ങള് ഗാനരൂപത്തിലും, വായനാ രൂപത്തിലും ലഭ്യമാണ്. കൂടാതെ ക്രിസ്തീയ ഭക്തിഗാനങ്ങള്‍, തീം വൈസ് തിരുവചനങ്ങള്‍ ഓഡിയോ, വചനപ്രഘോഷണം,കത്തോലിക്കാ സഭയിലെ പ്രാര്‍ത്ഥനകള്‍, നൊവേന, ജപമാല ഇവയുടെ ഓഡിയോയും, ടെക്സ്റ്റും ലഭ്യമാണ്. ഇഷ്ടപ്പെട്ട ഭക്തിഗാനങ്ങളും, ബൈബിള്‍ അധ്യയങ്ങളും, പ്രാര്‍ത്ഥനകളും പ്ലേലിസ്റ്റില്‍ സേവ് ചെയ്യാനും സാധിക്കും. "athmaraksha.org" എന്ന വെബ്സൈറ്റിലും ഇവയെല്ലാം ലഭ്യമാണ്. സീറോ-മലബാര്‍ സഭയുടെ ഇന്‍റര്‍നെറ്റ് മിഷന്‍ എന്ന വെബ്സൈറ്റ് നിര്‍മ്മാണകമ്പനിയാണ് ഈ വെബ്സറ്റ് നിര്‍മ്മിച്ചത്.

Source: SMCIM

Attachments
Back to Top

Never miss an update from Syro-Malabar Church