വത്തിക്കാനും മ്യാൻമറും പൂർണ നയതന്ത്രബന്ധം സ്ഥാപിക്കുന്നു ::Syro Malabar News Updates വത്തിക്കാനും മ്യാൻമറും പൂർണ നയതന്ത്രബന്ധം സ്ഥാപിക്കുന്നു
05-May,2017

വ​​ത്തി​​ക്കാ​​ൻ സി​​റ്റി :വ​​ത്തി​​ക്കാ​​നും മ്യാ​​ൻ​​മ​​റും(​​ബ​​ർ​​മ) പൂ​​ർ​​ണ ന​​യ​​ത​​ന്ത്ര​​ബ​​ന്ധം സ്ഥാ​​പി​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ചു. നൊ​​ബേ​​ൽ പു​​ര​​സ്കാ​​ര​​ജേ​​ത്രി​​യും മ്യാ​​ൻ​​മ​​ർ വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രി​​യു​​മാ​​യ ഓ​​ങ് സാ​​ൻ സ്യൂ​​കി ഇ​​ന്ന​​ലെ വ​​ത്തി​​ക്കാ​​നി​​ലെ​​ത്തി ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ​​യു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തി.
 
ഇ​​തെ​​ത്തു​​ട​​ർ​​ന്നാ​​ണു ന​​യ​​ത​​ന്ത്ര​​ബ​​ന്ധം ശ​​ക്ത​​മാ​​ക്കാ​​ൻ തീ​​രു​​മാ​​ന​​മു​​ണ്ടാ​​യ​​ത്. മ്യാ​​ൻ​​മ​​റി​​ലേ​​ക്ക് വ​​ത്തി​​ക്കാ​​ൻ അ​​പ്പ​​സ്തോ​​ലി​​ക് നു​​ൺ​​ഷ്യോ​​യെ നി​​യ​​മി​​ക്കും. മ്യാ​​ൻ​​മ​​ർ പ്ര​​ത്യേ​​ക സ്ഥാ​​ന​​പ​​തി​​യെ​​യും നി​​യ​​മി​​ക്കും. താ​​യ്‌​​ല​​ൻ​​ഡി​​ലു​​ള്ള അ​​പ്പ​​സ്തോ​​ലി​​ക് ഡ​​ലി​​ഗേ​​റ്റി​​നാ​​യി​​രു​​ന്നു ഇ​​തു​​വ​​രെ മ്യാ​​ൻ​​മ​​റി​​ന്‍റെ ചു​​മ​​ത​​ല ന​​ൽ​​കി​​യി​​രു​​ന്ന​​ത്. 

Source: deepika

Attachments
Back to Top

Never miss an update from Syro-Malabar Church