പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ സ​മ​ഗ്ര​ക്ഷേ​മ​ത്തി​നു ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ന​ല്‍​ക​ണം: മാ​ര്‍ ആ​ല​ഞ്ചേ​രി ::Syro Malabar News Updates പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ സ​മ​ഗ്ര​ക്ഷേ​മ​ത്തി​നു ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ന​ല്‍​ക​ണം: മാ​ര്‍ ആ​ല​ഞ്ചേ​രി
28-April,2017

കൊ​​​ച്ചി: പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​ന്‍റെ സ​​​മ​​​ഗ്ര​​​മാ​​​യ ക്ഷേ​​​മം ല​​​ക്ഷ്യ​​​മാ​​​ക്കു​​​ന്ന ക​​​ര്‍​മ​​​പ​​​രി​​​പാ​​​ടി​​​ക​​​ള്‍​ക്കു ക​​​ഴി​​​ഞ്ഞ കാ​​​ല​​​ങ്ങ​​​ളി​​​ലേ​​​തു പോ​​​ലെ തു​​​ട​​​ര്‍​ന്നും ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് നേ​​​തൃ​​​ത്വം ന​​​ല്‍​ക​​​ണ​​​മെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി. 
 
ഇ​​​ന്നു കോ​​​ട്ട​​​യ​​​ത്തു ന​​​ട​​​ക്കു​​​ന്ന ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ശ​​​താ​​​ബ്ദി സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലേ​​​ക്കു​​​ള്ള ഛായാ​​​ചി​​​ത്ര​​​ത്തി​​​ന്‍റെ​​​യും പ​​​താ​​​ക​​​യു​​​ടെ​​​യും പ്ര​​​യാ​​​ണം കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.
 
കേ​​​ര​​​ള​​​ത്തി​​​ന്‍റെ സാ​​​മു​​​ദാ​​​യി​​​ക, സാ​​​മൂ​​​ഹ്യ രം​​​ഗ​​​ങ്ങ​​​ളി​​​ല്‍ ഒ​​​രു നൂ​​​റ്റാ​​​ണ്ടോ​​​ളം നേ​​​തൃ​​​ത്വ​​​പ​​​ര​​​മാ​​​യ പ​​​ങ്കു​​​വ​​​ഹി​​​ക്കാ​​​ന്‍ ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സി​​​നു സാ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്. കൂ​​​ടു​​​ത​​​ല്‍ ശ​​​ക്തി​​​യോ​​​ടും ഉ​​​ണ​​​ര്‍​വോ​​​ടും കൂ​​​ടി ക്രി​​​യാ​​​ത്മ​​​ക​​​മാ​​​യ സാ​​​മൂ​​​ഹ്യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ള്‍​ക്കു ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സി​​​നു സാ​​​ധി​​​ക്കു​​​മെ​​​ന്നും മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് പ​​​റ​​​ഞ്ഞു.
 
ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ബാ​​​സ്റ്റ്യ​​​ന്‍ വ​​​ട​​​ശേ​​​രി പ​​​താ​​​ക ഏ​​​റ്റു​​​വാ​​​ങ്ങി. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​വി. അ​​​ഗ​​​സ്റ്റി​​​ന്‍, അ​​​തി​​​രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ന്‍ ഊ​​​ര​​​ക്കാ​​​ട​​​ന്‍, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബാ​​​ബു ആ​​​ന്‍റ​​​ണി, ട്ര​​​ഷ​​​റ​​​ര്‍ ഡെ​​​ന്നി തോ​​​മ​​​സ്, പ്രോ​​​ലൈ​​​ഫ് അ​​​പ്പ​​​സ്‌​​​തോ​​​ലേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി സാ​​​ബു ജോ​​​സ്, പി.​​​എ. ത​​​ങ്ക​​​ച്ച​​​ന്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു. 

Source: deepika

Attachments




Back to Top

Syro Malabar Live