ദു​ഷ്പ്ര​വ​ണ​ത​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ​പ്ര​ക്രി​യ​യ്ക്കു സാ​ധി​ക്ക​ണം: മാ​ർ ആ​ല​ഞ്ചേ​രി::Syro Malabar News Updates ദു​ഷ്പ്ര​വ​ണ​ത​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ​പ്ര​ക്രി​യ​യ്ക്കു സാ​ധി​ക്ക​ണം: മാ​ർ ആ​ല​ഞ്ചേ​രി
19-April,2017

കൊ​​​ച്ചി: സ​​​മൂ​​​ഹ​​​ത്തെ ദു​​​ഷി​​​പ്പി​​​ക്കു​​​ന്ന തെ​​​റ്റാ​​​യ പ്ര​​​വ​​​ണ​​​ത​​​ക​​​ളെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ൻ ആ​​​ധു​​​നി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ പ്ര​​​ക്രി​​​യ​​​യ്ക്കു സാ​​​ധി​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി. സ​​​ഭ​​​യു​​​ടെ ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ ക​​​മ്മി​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ന​​​ട​​​ന്ന കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​രു​​​ടെ​​​യും മാ​​​നേ​​​ജ​​​ർ​​​മാ​​​രു​​​ടെ​​​യും സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ആ​​​ത്മീ​​​യ, സാ​​ന്മാ​​​ർ​​​ഗി​​​ക മൂ​​​ല്യ​​​ങ്ങ​​​ൾ അ​​​പ്ര​​​ത്യ​​​ക്ഷ​​​മാ​​​യാ​​​ൽ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ നി​​​ല​​​നി​​​ൽ​​​പു​​​ത​​​ന്നെ അ​​​പ​​​ക​​​ട​​​ത്തി​​​ലാ​​​കും. ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ കാ​​​ലോ​​​ചി​​​ത​​​മാ​​​യ മാ​​​റ്റ​​​ങ്ങ​​​ൾ അ​​​നി​​​വാ​​​ര്യ​​​മാ​​​ണ്. വി​​​ദ്യാ​​​ഭ്യാ​​​സം ജോ​​​ലി​​​ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള മാ​​​ർ​​​ഗ​​​മാ​​​യി മാ​​​ത്രം കാ​​​ണ​​​രു​​​ത്. വ്യ​​​ക്തി​​​യു​​​ടെ സ്വ​​​ഭാ​​​വ​​​രൂ​​​പ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​നും ആ​​​ത്മീ​​​യ​​​വ​​​ള​​​ർ​​​ച്ച​​​യ്ക്കും വി​​​ദ്യാ​​​ഭ്യാ​​​സം സ​​​ഹാ​​​യ​​​ക​​​മാ​​​ക​​​ണം. 
സ​​​ത്യം, നീ​​​തി, ക​​​രു​​​ണ, പാ​​​വ​​​ങ്ങ​​​ളോ​​​ടു​​​ള്ള ക​​​രു​​​ത​​​ൽ, പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണം എ​​​ന്നീ ന​​ന്മ​​​ക​​​ൾ വി​​​ദ്യാ​​​ഭ്യാ​​​സ പ്ര​​​ക്രി​​​യ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ക​​​ണ​​​മെ​​​ന്നും മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഓ​​​ർ​​​മി​​​പ്പി​​​ച്ചു. ക്രൈ​​​സ്റ്റ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ റ​​​വ.​ ഡോ. ​​തോ​​​മ​​​സ് ചാ​​​ത്ത​​​പ്പ​​​റ​​​ന്പി​​​ൽ, സേ​​​വ്യ​​​ർ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​മ​​​നോ​​​ജ് വ​​​ർ​​​ഗീ​​​സ്, തേ​​​വ​​​ര എ​​​സ്.​​​എ​​​ച്ച്. കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ റ​​​വ.​ ഡോ. ​​പ്ര​​​ശാ​​​ന്ത് പാ​​​ല​​​യ്ക്കാ​​​പ്പി​​​ള്ളി, ഉ​​​ന്ന​​​ത​​​വി​​​ദ്യ​​​ാഭ്യാ​​​സ ക​​​മ്മി​​​റ്റി സെ​​​ക്ര​​​ട്ട​​​റി റ​​​വ.​ ഡോ. ​​ജോ​​​ർ​​​ജ് മ​​​ഠ​​​ത്തി​​​പ്പ​​​റ​​​ന്പി​​​ൽ, ഡോ. ​​​ചാ​​​ക്കോ​​​ച്ച​​​ൻ ഞാ​​​വ​​​ള്ളി​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. 
തൊ​​​ടു​​​പു​​​ഴ ന്യൂ​​​മാ​​​ൻ കോ​​​ള​​​ജി​​​ൽ ന​​​ട​​​ന്ന അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ളെ സ​​​മ്മേ​​​ള​​​നം അ​​​പ​​​ല​​​പി​​​ച്ചു. പ്രി​​​ൻ​​​സി​​​പ്പ​​​ൽ സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വാ​​​ഗ​​​താ​​​ർ​​​ഹ​​​മാ​​​ണ്. കാ​​​ന്പ​​​സു​​​ക​​​ളി​​​ൽ അ​​​ക്ര​​​മ​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​വ​​​രെ നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ ശ​​​ക്ത​​​മാ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് സ​​​മ്മേ​​​ള​​​നം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. 
ഓ​​​രോ പ്ര​​​ദേ​​​ശ​​​ത്തെ സ​​​ഭ​​​യു​​​ടെ കോ​​​ള​​​ജു​​​ക​​​ൾ ത​​​മ്മി​​​ലു​​​ള്ള സ​​​ഹ​​​ക​​​ര​​​ണം ശ​​​ക്ത​​​മാ​​​ക്കാ​​​നും ലൈ​​​ബ്ര​​​റി, കാ​​​ന്പ​​​സ് സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ എ​​​ന്നി​​​വ പൊ​​​തു​​​വാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നും സ​​​മ്മേ​​​ള​​​നം ആ​​​ഹ്വാ​​​നം ചെ​​​യ്തു.
 
 


Source: deepika

Attachments




Back to Top

Syro Malabar Live