വി​ശു​ദ്ധ​വാ​ര​ത്തി​ൽ മലയാറ്റൂർ മല ക​യ​റി​യ​തു ല​ക്ഷ​ങ്ങ​ൾ ::Syro Malabar News Updates വി​ശു​ദ്ധ​വാ​ര​ത്തി​ൽ മലയാറ്റൂർ മല ക​യ​റി​യ​തു ല​ക്ഷ​ങ്ങ​ൾ
17-April,2017

മ​​​ല​​​യാ​​​റ്റൂ​​​ർ: "പൊ​​​ന്നി​​​ൻ കു​​​രി​​​ശു​​​മ​​​ല മു​​​ത്ത​​​പ്പോ പൊ​​​ൻ​​​മ​​​ല ക​​​യ​​​റ്റം'എ​​​ന്ന ശ​​​ര​​​ണം​​വി​​​ളി​​​ക​​​ൾ ഇ​​​ട​​​ത​​​ട​​​വി​​​ല്ലാ​​​തെ ല​​​ക്ഷ​​​ക്കണ​​​ക്കി​​​നു ക​​​ണ്ഠ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു നി​​​ർ​​​ഗ​​​ളി​​​ച്ച​​​പ്പോ​​​ൾ മ​​​ല​​​യാ​​​റ്റൂ​​​ർ കു​​​രി​​​ശു​​​മു​​​ടി ഭ​​​ക്തി​​​യു​​​ടെ കൊ​​​ടു​​​മു​​​ടി​​​യാ​​​യി. വ​​​ർ​​​ഷ​​​ത്തി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ തീ​​​ർ​​​ഥാ​​​ട​​​ക​​​ർ കു​​​രി​​​ശു​​​മു​​​ടി​ ക​​യ​​റു​​ന്ന വി​​​ശു​​​ദ്ധ വാ​​​ര​​​ത്തി​​​ൽ ഓ​​​ശാ​​​ന ഞാ​​​യ​​​റാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ മു​​​ത​​​ൽ ഉ​​​യി​​​ർ​​​പ്പു ഞാ​​​യ​​​റാ​​​ഴ്ച വ​​​രെ ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു തീ​​​ർ​​​ഥാ​​​ട​​​ക​​​രാ​​​ണു കു​​​രി​​​ശു​​​മു​​​ടി ച​​വി​​ട്ടി​​യ​​ത്. 

രാ​​​ത്രി​​​യെ​​​ന്നോ പ​​​ക​​​ലെ​​​ന്നോ വ്യ​​​ത്യാ​​​സ​​​മി​​​ല്ലാ​​​തെ സ്ത്രീ​​​ക​​​ളും കു​​​ട്ടി​​​ക​​​ളു​​​മ​​​ട​​​ങ്ങു​​​ന്ന തീ​​​ർ​​​ഥാ​​​ട​​​ക സം​​​ഘ​​​ങ്ങ​​​ൾ മ​​​ര​​​ക്കു​​​രി​​​ശു​​​ക​​​ളു​​​മാ​​​യി മ​​​ല​​ക​​​യ​​​റു​​​ന്നു. പൊ​​​ള്ളു​​ന്ന വെ​​​യി​​​ലി​​​ലും ക​​​ന​​​ത്ത മ​​​ഴ​​​യി​​​ലും വി​​​ശ്വാ​​​സി​​​ക​​​ൾ തീ​​​വ്ര​​​മാ​​​യ പ്രാ​​​ർ​​​ഥ​​​ന​​​യോ​​​ടെ​​​യാ​​​ണു മ​​​ല​​​ക​​​യ​​​റി​​​യ​​​ത്. മു​​​ട്ടു​​​കു​​​ത്തി മ​​​ല​​​ക​​​യ​​​റു​​​ന്ന​​​വ​​​രും വ​​​ഴി​​​പാ​​​ടാ​​​യി ചെ​​​റി​​​യ ക​​​ല്ലു​​​ക​​​ൾ ത​​​ല​​​യി​​​ൽ​​​വ​​​ച്ചു ക​​​യ​​​റു​​​ന്ന വി​​​ശ്വാ​​​സി​​​ക​​​ളും വി​​ദൂ​​​ര​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു ന​​​ഗ്ന​​​പാ​​​ദ​​​രാ​​​യി ന​​ട​​ന്നു മ​​​ല​​​ക​​​യ​​​റു​​​ന്ന​​​വ​​​രും കു​​​രി​​​ശു​​​മു​​​ടി തീ​​​ർ​​​ഥാ​​​ട​​​ന​​​ത്തി​​​ലെ ഭ​​​ക്തി​​​യു​​​ടെ ആ​​​ഴം വെ​​​ളി​​​വാ​​​ക്കു​​​ന്ന കാ​​​ഴ്ച​​​ക​​​ളാ​​​യി. 

കാ​​​ൽ​​​ന​​​ട​​​യാ​​​യി കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നെ​​​ത്തി​​​യ തീ​​​ർ​​​ഥാ​​​ട​​​ക സം​​​ഘ​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം മു​​​ൻ വ​​​ർ​​​ഷ​​​ങ്ങ​​​ളെ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ലാ​​​യി​​​രു​​​ന്നു. വ​​​ർ​​​ഷം മു​​​ഴു​​​വ​​​ൻ തീ​​​ർ​​​ഥാ​​ട​​ന​​​ത്തി​​​നാ​​​യി സൗ​​​ക​​​ര്യ​​​മൊ​​​രു​​​ങ്ങു​​​ന്ന കു​​​രി​​​ശു​​​മു​​​ടി​​​യി​​​ൽ വ​​​ലി​​​യ നോ​​​ന്പി​​​ന്‍റെ ആ​​​രം​​​ഭം മു​​​ത​​​ൽ നോ​​​ന്പു​​​കാ​​​ല തീ​​​ർ​​​ഥാ​​​ട​​​ന​​​ത്തി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​കാ​​​ൻ വി​​​ശ്വാ​​​സി​​​ക​​​ൾ എ​​​ത്തി​​​ത്തു​​​ട​​​ങ്ങി​​​യി​​​രു​​​ന്നു. കു​​​രി​​​ശു​​​മു​​​ടി​​​യി​​​ലും പ​​​രി​​​സ​​​ര​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും ഗ്രീ​​​ൻ പ്രോ​​​ട്ടോ​​​ക്കോ​​​ളി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പ്ലാ​​​സ്റ്റി​​​ക് നി​​രോ​​ധി​​ച്ച​​തു ആ​​​ശ്വാ​​​സ​​​മാ​​​യി. പ​​​ദ്ധ​​​തി പൂ​​​ർ​​​ണ​​​മാ​​​യും വി​​​ജ​​​യി​​​പ്പി​​​ച്ചെ​​​ടു​​​ക്കാ​​​ൻ സാ​​ധി​​ച്ചു. അ​​​ടി​​​സ്ഥാ​​​ന​​സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ മു​​​ൻ​​​കൂ​​​ട്ടി സ​​​ജ്ജീ​​​ക​​​രി​​​ച്ച​​​തി​​​നാ​​​ൽ യാ​​​തൊ​​​രു ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ളും തീ​​ർ​​ഥാ​​ട​​ക​​ർ​​ക്ക് അ​​നു​​ഭ​​വ​​പ്പെ​​ട്ടി​​ല്ല.

ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ കു​​​രി​​​ശു​​​മു​​​ടി​​​യി​​​ലും മ​​​ല​​​യാ​​​റ്റൂ​​​ർ സെ​​​ന്‍റ് തോ​​​മ​​​സ് പ​​​ള്ളി​​​യി​​​ലും മ​​​ണ​​​പ്പാ​​​ട്ടു​​​ചി​​​റ​​​യ്ക്കു സ​​​മീ​​​പം സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന വി​​​മ​​​ല​​​ഗി​​​രി മേ​​​രി ഇ​​​മാ​​​ക്കു​​​ലേ​​​റ്റ് പ​​​ള്ളി​​​യി​​​ലും ഉ​​​യി​​​ർ​​​പ്പ് തി​​​രു​​​ക്ക​​​ർ​​മ​​​ങ്ങ​​​ളി​​​ൽ തീ​​​ർ​​​ഥാ​​ട​​​ക​​​ര​​​ട​​​ക്കം നി​​​ര​​​വ​​​ധി​​​പേ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. 

മ​​​ല​​​യാ​​​റ്റൂ​​​ർ താ​​​ഴ​​​ത്തെ പ​​​ള്ളി​​യി​​​ലും കു​​​രി​​​ശു​​​മു​​​ടി​​​യി​​​ലും പു​​​തു​​​ഞാ​​​യ​​​ർ തി​​​രു​​​നാ​​​ളി​​​ന് 20ന് ​​​കൊ​​​ടി​​​യേ​​​റും. 23നാ​​​ണ് പു​​​തു​​​ഞാ​​​യ​​​ർ തി​​​രു​​​നാ​​​ൾ. എ​​​ട്ടാ​​​മി​​​ടം ആ​​​ഘോ​​​ഷി​​​ക്കു​​​ന്ന 30 വ​​​രെ കു​​​രി​​​ശു​​​മു​​​ടി​​​യി​​​ലേ​​​ക്കു തീ​​​ർ​​​ഥാ​​​ട​​​ക​​​രു​​​ടെ തി​​​ര​​​ക്ക് ഇ​​​ട​​​ത​​​ട​​​വി​​​ല്ലാ​​​തെ തു​​​ട​​​രും.
 


Source: deepika.com

Attachments




Back to Top

Syro Malabar Live