സ്ത്രീകളെ ബഹുമാനിക്കണം, ദരിദ്രരേയും അഭയാര്‍ഥികളെയും സംരക്ഷിക്കണം: മാർപാപ്പ ::Syro Malabar News Updates സ്ത്രീകളെ ബഹുമാനിക്കണം, ദരിദ്രരേയും അഭയാര്‍ഥികളെയും സംരക്ഷിക്കണം: മാർപാപ്പ
17-April,2017

റോം: യേശുദേവന്‍റെ ഉയിര്‍പ്പിനെ അനുസ്മരിച്ച് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നു. ഉയിർപ്പ് തിരുനാള്‍ രാത്രിയില്‍ ഫ്രാന്‍സിസ് മാർപാപ്പയുടെ കാർമികത്വത്തിലുള്ള കുർബാനയ്‌ക്ക് വത്തിക്കാനില്‍ പതിനായിരങ്ങളാണ് ഒത്തുചേര്‍ന്നത്. സ്ത്രീകളെ ബഹുമാനിക്കണമെന്നും ദരിദ്രരേയും അഭയാര്‍ഥികളെയും സംരക്ഷിക്കണമെന്നും മാര്‍പാപ്പ ഈസ്റ്റർ സന്ദേശത്തിൽ പറഞ്ഞു. കുരിശില്‍ തറച്ച ക്രിസ്തുദേവനെ കാണാന്‍ പോയ മാതാവിന്‍റെയും മഗ്ദലന മറിയത്തിന്‍റെയും ബൈബിളിലെ രംഗം ഉപമിച്ചുകൊണ്ടായിരുന്നു മാര്‍പാപ്പയുടെ വാക്കുകള്‍.

മനുഷ്യനിലെ നന്മയും മഹത്വവും നശിച്ചുകൊണ്ടിരിക്കുകയാണെന്നും അത് പാടില്ലെന്നും മാർപാപ്പ ഓർമിപ്പിച്ചു. അഴിമതി ലോകത്തു നിന്ന് തുടച്ചു നീക്കണം. മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് അടിമകളായി കഴിയേണ്ടിവരുന്ന ദരിദ്രരേയും അഭയാര്‍ഥികളെയും സംരക്ഷിച്ചും സഹായിച്ചുമാവണം ലോകം മുന്നോട്ട് പോകേണ്ടത്- മാര്‍പാപ്പ ആഹ്വാനം ചെയ്തു.
 


Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church