വിശുദ്ധവാര തിരുക്കർമങ്ങൾക്കു റോമിൽ ഭക്തിസാന്ദ്രമായ തുടക്കം::Syro Malabar News Updates വിശുദ്ധവാര തിരുക്കർമങ്ങൾക്കു റോമിൽ ഭക്തിസാന്ദ്രമായ തുടക്കം
12-April,2017

റോം: ​നി​ത്യ​ന​ഗ​ര​മാ​യ റോ​മി​ൽ സീ​റോ-​മ​ല​ബാ​ർ സ​ഭാ​വി​ശ്വാ​സി​ക​ളു​ടെ വി​ശു​ദ്ധ​വാ​രാ​ച​ര​ണ​ങ്ങ​ൾ​ക്ക് ഭ​ക്തി​സാ​ന്ദ്ര​മാ​യ തു​ട​ക്കം. സാ​ന്ത അ​ന​സ്ത്യസ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ഓ​ശാ​ന ഞാ​യ​ർ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു യൂ​റോ​പ്പി​ലെ അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​ർ മാ​ർ സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത് മു​ഖ്യ​കാ​ർ​മി​ക​ത്വം​വ​ഹി​ച്ചു. 
 
റോ​മാ വി​കാ​രി​യ​ത്തി​ന്‍റെ മൈ​ഗ്രാ​ന്ത​സ് ഡ​യ​റ​ക്ട​ർ മോ​ൺ. പി​യ​ർ പൗ​ളോ, വി​കാ​രി ഫാ. ​ചെ​റി​യാ​ൻ വാ​രി​ക്കാ​ട്ട്, ഫാ. ​ബി​ജു മു​ട്ട​ത്തു​കു​ന്നേ​ൽ, ഫാ. ​ബി​നോ​ജ് മു​ള​വ​രി​ക്ക​ൽ, ഫാ. ​സ​ന​ൽ മാ​ളി​യേ​ക്ക​ൽ, ഫാ. ​അ​ൽ​ഫോ​ൺ​സ് ഒ​എ​ഫ്എം, ഫാ. ​മ​നോ​ജ് മു​ട്ടി​ക്ക​ൽ, ഫാ. ​ജെ​റി​ൻ വാ​ഴ​പ്പി​ള്ളി എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. തു​ട​ർ​ന്നു മാ​ർ സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​രി​ശു​ക​ളും കു​രു​ത്തോ​ല​ക​ളും ഏ​ന്തി ആ​യി​ര​ക്ക​ണ​ക്കി​നു സ​ഭാ​വി​ശ്വാ​സി​ക​ൾ റോ​മ​ൻ ന​ഗ​ര​വീ​ഥി​ക​ളി​ലൂ​ടെ ന​ട​ന്ന് ര​ക്ത​സാ​ക്ഷി​ക​ളു​ടെ ചു​ടു​നി​ണം വീ​ണ കൊ​ളോ​സി​യ​ത്തി​നു ചു​റ്റും ന​ട​ത്തി​യ കു​രി​ശി​ന്‍റെ വ​ഴി ആ​ത്മീ​യ ഉ​ണ​ർ​വ് പ​ക​ർ​ന്നു ന​ൽ​കി. 
 
കൈ​ക്കാ​ര​ന്മാ​രാ​യ ജോ​സ് കു​രി​യ​ന്താ​ന​ത്ത്, ബെ​ന്നി മാ​പ്പി​ള​മാ​ട്ടേ​ൽ, മ​നു മാ​ളി​യേ​ക്ക​ൽ, റെ​ജി അ​രി​പ്ലാ​ക്ക​ൽ, സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​ബി പു​തു​ശേ​രി, ജ്യോ​തി​ഷ് ക​ണ്ട​പ്ലാ​ക്ക​ൽ, സി​ജി താ​ടി​ക്കാ​ര​ൻ എ​ന്നി​വ​രും ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി. 

Source: deepika

Attachments




Back to Top

Syro Malabar Live