മാർപാപ്പ തടവുകാരുടെ കാൽകഴുകും ::Syro Malabar News Updates മാർപാപ്പ തടവുകാരുടെ കാൽകഴുകും
07-April,2017

വ​​ത്തി​​ക്കാ​​ൻ​​സി​​റ്റി: പെ​​സ​​ഹാ വ്യാ​​ഴാ​​ഴ്ച​​യി​​ലെ കാ​​ൽ​​ക​​ഴു​​ക​​ൽ ശു​​ശ്രൂ​​ഷ​​യു​​ടെ ഭാ​​ഗ​​മാ​​യി ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ ഇ​​ത്ത​​വ​​ണ റോ​​മി​​നു തെ​​ക്കു​​ള്ള പ​​ലി​​യാ​​നോ ജ​​യി​​ലി​​ലെ അ​​ന്തേ​​വാ​​സി​​ക​​ളു​​ടെ കാ​​ലു​​ക​​ൾ ക​​ഴു​​കും.
 
അ​​ന്ത്യ അ​​ത്താ​​ഴ​​വേ​​ള​​യി​​ൽ യേ​​ശു 12 ശ്ലീ​​ഹ​​ന്മാ​​രു​​ടെ കാ​​ലു​​ക​​ൾ ക​​ഴു​​കി​​യ​​തി​​നെ അ​​നു​​സ്മ​​രി​​ച്ചു​​കൊ​​ണ്ടാ​​ണ് പെ​​സ​​ഹാ​​വ്യാ​​ഴാ​​ഴ്ച ഈ ​​ശു​​ശ്രൂ​​ഷ ന​​ട​​ത്തു​​ന്ന​​ത്. ദി​​വ്യ​​ബ​​ലി അ​​ർ​​പ്പ​​ണ​​ത്തി​​നും കാ​​ൽ​​ക​​ഴു​​ക​​ൽ ശു​​ശ്രൂ​​ഷ​​യ്ക്കു​​മാ​​യി പെ​​സ​​ഹാ​​വ്യാ​​ഴാ​​ഴ്ച ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മാ​​ർ​​പാ​​പ്പ പ​​ലി​​യാ​​നോ​​യി​​ലേ​​ക്കു പോ​​കു​​മെ​​ന്നും ഇ​​തു തി​​ക​​ച്ചും സ്വ​​കാ​​ര്യ ച​​ട​​ങ്ങാ​​യി​​രി​​ക്കു​​മെ​​ന്നും വ​​ത്തി​​ക്കാ​​ൻ അ​​റി​​യി​​ച്ചു. 2013ൽ ​​റോ​​മി​​ലെ കാ​​സ​​ൽ ഡെ​​ൽ മ​​ർ​​മോ ജ​​യി​​ലി​​ലി​​ലാ​​യി​​രു​​ന്നു കാ​​ൽ ക​​ഴു​​ക​​ൾ ശു​​ശ്രൂ​​ഷ ന​​ട​​ത്തി​​യ​​ത്. ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം റോ​​മി​​നു തെ​​ക്കു​​ള്ള അ​​ഭ​​യാ​​ർ​​ഥി കേ​​ന്ദ്ര​​ത്തി​​ൽ മാ​​ർ​​പാ​​പ്പ ന​​ട​​ത്തി‍യ ശു​​ശ്രൂ​​ഷ​​യി​​ൽ മു​​സ്‌​​ലിം,ഹി​​ന്ദു മ​​ത​​വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ​​പ്പെ​​ട്ട​​വ​​രും കോ​​പ്റ്റി​​ക് ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭ​​ക്കാ​​രാ​​യ സ്ത്രീ, ​​പു​​രു​​ഷ​​ന്മാ​​രും പ​​ങ്കെ​​ടു​​ത്തു. 

Source: deepika

Attachments
Back to Top

Never miss an update from Syro-Malabar Church