ക​ലാ​ല​യ​ങ്ങ​ളി​ൽ അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ന്ന​വ​രെ ഒ​റ്റ​പ്പെ​ടു​ത്ത​ണം: മാ​ർ ജോർജ് ആ​ല​ഞ്ചേ​രി ::Syro Malabar News Updates ക​ലാ​ല​യ​ങ്ങ​ളി​ൽ അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ന്ന​വ​രെ ഒ​റ്റ​പ്പെ​ടു​ത്ത​ണം: മാ​ർ ജോർജ് ആ​ല​ഞ്ചേ​രി
06-April,2017

കൊ​​​ച്ചി: അ​​​റി​​​വി​​​ന്‍റെ വി​​​നി​​​മ​​​യ​​​വും വ്യ​​​ക്തി​​​ത്വ​​​ങ്ങ​​​ളു​​​ടെ രൂ​​​പീ​​​ക​​​ര​​​ണ​​​വും ന​​​ട​​​ക്കു​​​ന്ന ക​​​ലാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ അ​​​ക്ര​​​മം അ​​​ഴി​​​ച്ചു​​​വി​​​ടു​​​ന്ന​​​വ​​​രെ സ​​​മൂ​​​ഹം ഒ​​​റ്റ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി. തൊ​​​ടു​​​പു​​​ഴ ന്യൂ​​​മാ​​​ൻ കോ​​​ള​​​ജി​​​ൽ വി​​​ദ്യാ​​​ർ​​​ഥി സം​​​ഘ​​​ട​​​ന​​​യു​​​ടെ പേ​​​രി​​​ൽ ഒ​​​രു​​വി​​​ഭാ​​​ഗം ന​​​ട​​​ത്തി​​​യ അ​​​ക്ര​​​മ​​​ങ്ങ​​​ൾ ഒ​​​രു​​വി​​​ധ​​​ത്തി​​​ലും അം​​​ഗീ​​​ക​​​രി​​​ക്കാ​​​വു​​​ന്ന​​​ത​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. 

കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് നേ​​​തൃ​​​സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ​​​യും സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ​​​യും ഭാ​​​വി ശി​​​ഥി​​​ല​​​മാ​​​ക്കു​​​ന്ന വ്യ​​​ക്തി​​​ത്വ​​​ങ്ങ​​​ളെ​​​യ​​​ല്ല, രാ​​​ഷ്‌ട്രനി​​​ർ​​​മാ​​​ണ​​​ത്തി​​​ൽ ക്രി​​​യാ​​​ത്മ​​​ക​​​മാ​​​യി പ​​​ങ്കു​​​വ​​​ഹി​​​ക്കാ​​​നാ​​​വു​​​ന്ന​​​വ​​​രെ​​​യാ​​​വ​​​ണം വി​​​ദ്യാ​​​ർ​​​ഥി​​​സം​​​ഘ​​​ട​​​ന​​​ക​​​ൾ സൃ​​​ഷ്ടി​​​ക്കേ​​​ണ്ട​​​ത്. അ​​​ക്ര​​​മം ന​​​ട​​​ത്തി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ ആ​​​ക​​​ർ​​​ഷി​​​ക്കാ​​​മെ​​​ന്നു രാഷ്‌ട്രീയ, വി​​​ദ്യാ​​​ർ​​​ഥി സം​​​ഘ​​​ട​​​ന​​​ക​​​ൾ ക​​​രു​​​തു​​​ന്ന​​​തു മൗ​​​ഢ്യ​​​മാ​​​ണെ​​​ന്നും മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് പ​​​റ​​​ഞ്ഞു. 
ഇ​​​ട​​​തു​​​പ​​​ക്ഷ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ർ​​​ദി​​​ഷ്ട ച​​​ർ​​​ച്ച് ആ​​​ക്ട് സം​​​ബ​​​ന്ധി​​​ച്ചു ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് നേ​​​തൃ​​​സ​​​മ്മേ​​​ള​​​നം അ​​​വ​​​ലോ​​​ക​​​നം ന​​​ട​​​ത്തി. 

ക്രൈ​​​സ്ത​​​വ​​​രി​​​ൽ വി​​​ഭാ​​​ഗീ​​​യ​​​ത സൃ​​​ഷ്ടി​​​ക്കാ​​​നും വി​​​ശ്വാ​​​സ​​​ജീ​​​വി​​​തം ശി​​​ഥി​​​ല​​​മാ​​​ക്കാ​​​നും ല​​​ക്ഷ്യം​​​വ​​​ച്ചു​​​ള്ള നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ നീ​​​ക്ക​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു സ​​​ർ​​​ക്കാ​​​ർ പി​​ന്മാ​​റ​​​ണം. നൂ​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി നി​​​യ​​​ത​​​മാ​​​യ നി​​​യ​​​മ​​​സം​​​ഹി​​​ത​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ക്രൈ​​​സ്ത​​​വ ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളെ​​​യും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ​​​യും ത​​​ക​​​ർ​​​ക്കാ​​​ൻ ല​​​ക്ഷ്യ​​​മാ​​​ക്കി​​​യു​​​ള്ള ഒ​​​രു​​ നീ​​​ക്ക​​​വും അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നും നേ​​​തൃ​​​സ​​​മ്മേ​​​ള​​​നം മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി. 

പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​വി. അ​​​ഗ​​​സ്റ്റി​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. കാ​​​ഞ്ഞി​​​ര​​​പ്പള്ളി രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ ജോ​​​സ് പു​​​ളി​​​ക്ക​​​ൻ സ​​​ന്ദേ​​​ശം ന​​​ൽ​​​കി. കേ​​​ന്ദ്ര ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം, ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജി​​​യോ ക​​​ട​​​വി, മാ​​​ത്യു മൂ​​​ത്തേ​​​ട​​​ൻ, ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ കെ.​​​എം. ഫ്രാ​​​ൻ​​​സി​​​സ്, ജോ​​​സ്കു​​​ട്ടി മാ​​​ട​​​പ്പി​​​ള്ളി, സ്റ്റീ​​​ഫ​​​ൻ ജോ​​​ർ​​​ജ്, സാ​​​ജു അ​​​ല​​​ക്സ്, ഐ​​​പ്പ​​​ച്ച​​​ൻ ത​​​ടി​​​ക്കാ​​​ട്, പീ​​​റ്റ​​​ർ ഞ​​​ര​​​ള​​​ക്കാ​​​ട്ട്, ജോ​​​സ് മു​​​ക്കം എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
 


Source: deepika.com

Attachments




Back to Top

Syro Malabar Live