ജീവസംരക്ഷണം എല്ലാ ദൈവ വിശ്വാസികളുടെയും ഉത്തരവാദിത്തം: കര്‍ദിനാള്‍ ആലഞ്ചേരി::Syro Malabar News Updates ജീവസംരക്ഷണം എല്ലാ ദൈവ വിശ്വാസികളുടെയും ഉത്തരവാദിത്തം: കര്‍ദിനാള്‍ ആലഞ്ചേരി
26-March,2017

കൊച്ചി: ജീവന്റെ സംരക്ഷണം സഭയെയും ക്രൈസ്തവരെയും ദൈവവിശ്വാസികളെയും എല്ലാ മനുഷ്യസ്‌നേഹികളെയും സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഉത്തരാവാദിത്തമാണെന്ന് സീറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പ്രോലൈഫ് ദിനത്തോട് അനുബന്ധിച്ച് നല്കിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെട്ടത്.

ജീവന്‍ ദൈവത്തില്‍ നിന്നാണ് വരുന്നതെന്നും ദൈവത്തില്‍ തന്നെ അത് ചെന്ന് പരിപൂര്‍ണ്ണമായ ലക്ഷ്യം സാധിക്കണമെന്നും കര്‍ദിനാള്‍ പറഞ്ഞു. അതുകൊണ്ട് ജീവന് എതിരായുള്ള എല്ലാ വെല്ലുവിളികളെയും വിരുദ്ധപ്രവര്‍ത്തനങ്ങളെയും നിയന്ത്രിച്ച് ജീവന്റെ സംരക്ഷണത്തിന് വേണ്ടിയുള്ള ആഹ്വാനവും സംരക്ഷണവും നാം കരുപ്പിടിപ്പിക്കേണ്ടിയിരിക്കുന്നു.

ഗര്‍ഭച്ഛിദ്രം, ,ദയാവധം എന്നിവയ്ക്ക് എതിരെ ശരിയായ രീതിയില്‍ പ്രതികരിക്കാന്‍ നമുക്ക് കഴിയണം. എല്ലാവരുടെയും ഇടയില്‍ ജീവന്റെ സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കണം. രോഗങ്ങളെ ദുരീകരിക്കുന്നത്, പ്രകൃതിസംരക്ഷണം, ജീവജാലസംരക്ഷണം എന്നിവയെല്ലാം ജീവന്റെ സംരക്ഷണത്തിന്റെ വ്യാപകമായ പ്രവര്‍ത്തനരീതിയാണെന്നും കര്‍ദിനാള്‍ അഭിപ്രായപ്പെട്ടു.


Source: SMCIM

Attachments
Back to Top

Never miss an update from Syro-Malabar Church