കാ​രു​ണ്യ പ്ര​വ​ർ​ത്തി​ക​ളി​ലൂ​ടെ സ​മൂ​ഹം ന​ന്മ​യി​ലേ​യ്ക്ക് വ​ള​രും: മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ::Syro Malabar News Updates കാ​രു​ണ്യ പ്ര​വ​ർ​ത്തി​ക​ളി​ലൂ​ടെ സ​മൂ​ഹം ന​ന്മ​യി​ലേ​യ്ക്ക് വ​ള​രും: മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ
20-March,2017

മൂ​വാ​റ്റു​പു​ഴ: കാ​രു​ണ്യ പ്ര​വ​ർ​ത്തി​ക​ളി​ലൂ​ടെ​യും ധാ​ർ​മി​ക മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തി​ലൂ​ടെ​യും സ​മൂ​ഹം ന​ന്മ​യി​ലേ​യ്ക്ക് വ​ള​രു​മെ​ന്ന് കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ. പെ​രി​ങ്ങ​ഴ സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി നേ​തൃ​ത്വം ന​ൽ​കി നി​ർ​മി​ച്ച കാ​രു​ണ്യ ഭ​വ​ന​ങ്ങ​ളു​ടെ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്. 
ഭ​വ​ന​ങ്ങ​ൾ ദൈ​വ​ത്തി​ന്‍റെ ആ​ല​യ​ങ്ങ​ളാ​ണ്. അ​തി​നാ​ൽ സ്നേ​ഹ​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും വി​ള​നി​ല​ങ്ങ​ളാ​യി ഭ​വ​ന​ങ്ങ​ൾ മാ​റ​ണം. കു​ടും​ബ​ങ്ങ​ളി​ൽ ന​ല്ല അ​ന്ത​രീ​ക്ഷം ഉ​ണ്ടാ​കാ​ൻ ദൈ​വ​ത്തോ​ടു ചേ​ർ​ന്നു നി​ൽ​ക്ക​ണ​മെ​ന്നും ബി​ഷ​പ് കൂ​ട്ടി​ച്ചേ​ർ​ത്തു. 
വി​കാ​രി ഫാ.​ജോ​സ​ഫ് കൊ​യ്ത്താ​ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി നാ​ഷണ​ൽ പ്ര​സി​ഡ​ന്‍റ് ഡോ.​ജോ​ണ്‍​സ​ണ്‍ വ​ർ​ഗീ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി, രൂ​പ​താ പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​സ​ഫ്, മൂ​വാ​റ്റു​പു​ഴ ഏ​രി​യ പ്ര​സി​ഡ​ന്‍റ് ജോ​ഷി വ​ട​ക്കും​പ​റ​ന്പേ​ൽ, ഡി​എ​ഫ്സി രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​ജി​നോ പു​ന്ന​മ​റ്റ​ത്തി​ൽ, പ്ര​സി​ഡ​ന്‍റ് ജി​ബോ​യി​ച്ച​ൻ വ​ട​ക്ക​ൻ, കോ​ഓ​ർ​ഡി​നേ​റ്റ​ർ സി​ബി ജോ​സ് പൊ​തൂ​ർ, ജി​മി രാ​ജു കാ​ക്ക​നാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 
വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ പെ​രി​ങ്ങ​ഴ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് പോ​ൾ ലൂ​യീ​സ് പാ​ല​മൂ​ട്ടി​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ലി​ജു ജോ​സ​ഫ് ചേ​റ്റൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. തോ​മ​സ് കു​ണി​ഞ്ഞി, ജെ​യിം​സ് പ​ള്ളി​ക്ക​മാ​ലി​ൽ, ജോ​സ് പു​തി​യേ​ടം, ജോ​യി ന​ടു​ക്കു​ടി, സി​ബി പൊ​തൂ​ർ, ജെ​സി സാ​ബു, അ​നീ​ഷ് ക​രു​ണാ​ക​ര​ൻ, സാ​ബു പൊ​തൂ​ർ, സി​ബി കു​ര്യാ​ക്കോ​സ്, ആ​ര​ക്കു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ഞ്ഞ് വ​ള്ള​മ​റ്റം, പ​ഞ്ചാ​യ​ത്തം​ഗം ഓ​മ​ന മോ​ഹ​ന​ൻ, കെ.​കെ. കു​മാ​ര​ൻ കു​ഴു​ന്പി​ൽ, സാ​ബു ചെ​റി​യാ​ൻ മ​ടേ​യ്ക്ക​ൽ, രാ​ജേ​ഷ് മാ​ത്യു ചെ​രു​മ​റ്റ​ത്തി​ൽ, വി​ൻ​സു വ​ള്ള​മ​റ്റം, ഷാ​ൻ​സ് പോ​ൾ കൊ​ച്ചു​കു​ടി, സാ​ബു വ​ർ​ഗീ​സ് കൊ​ര​ങ്ങോ​ലി​ത്ത​ട​ത്തി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 
വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ പെ​രി​ങ്ങ​ഴ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​ക സ​മൂ​ഹ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ നി​ർ​മി​ച്ച നാ​ലു ഭ​വ​ന​ങ്ങ​ളു​ടെ താ​ക്കോ​ൽ​ദാ​ന​മാ​ണ് ഇ​ന്ന​ലെ ബി​ഷ​പ് നി​ർ​വ​ഹി​ച്ച​ത്. 
മൂ​ന്നു ഭ​വ​ന​ങ്ങ​ളു​ടെ താ​ക്കോ​ൽ വി​ത​ര​ണം മു​ന്പ് ന​ട​ത്തി​യി​രു​ന്നു. 
ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ മ​ര​ണ​തി​രു​നാ​ളി​നോ​ട​നൂ​ബ​ന്ധി​ച്ചു​ള്ള കു​ർ​ബാ​ന​യ്ക്കും പ്ര​ദ​ക്ഷി​ണ​ത്തി​നും ശേ​ഷ​മാ​ണ് ഭ​വ​ന​ങ്ങ​ളു​ടെ താ​ക്കോ​ൽ​ദാ​ന സ​മ്മേ​ള​നം ന​ട​ന്ന​ത്. 

Source: deepika.com

Attachments




Back to Top

Syro Malabar Live