ഫാ​ത്തി​മ ​മാ​താ​വി​ന്‍റെ പ്ര​ത്യ​ക്ഷ​പ്പെ​ട​ൽ; ശ​താ​ബ്ദി ആ​ഘോ​ഷ​ത്തി​ന് ഒ​രു​ക്ക​ങ്ങ​ളാ​യി::Syro Malabar News Updates ഫാ​ത്തി​മ ​മാ​താ​വി​ന്‍റെ പ്ര​ത്യ​ക്ഷ​പ്പെ​ട​ൽ; ശ​താ​ബ്ദി ആ​ഘോ​ഷ​ത്തി​ന് ഒ​രു​ക്ക​ങ്ങ​ളാ​യി
17-March,2017

കൊ​​​ച്ചി: കെ​​​സി​​​ബി​​​സി ക​​​രി​​​സ്മാ​​​റ്റി​​​ക് ക​​​മ്മീ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വി​​​വി​​​ധ മ​​​രി​​​യ​​​ൻ മൂ​​​വ്മെ​​​ന്‍റു​​​ക​​​ളു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ ഫാ​​​ത്തി​​​മാ​​​യി​​​ലെ പ​​​രി​​​ശു​​​ദ്ധ മാ​​​താ​​​വി​​​ന്‍റെ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട​​​ലി​​​ന്‍റെ ശ​​​താ​​​ബ്ദി ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്ക് ഒ​​​രു​​​ക്ക​​​ങ്ങ​​​ളാ​​​യി. ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​യി ക​​​രി​​​സ്മാ​​​റ്റി​​​ക് ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് സാ​​​മു​​​വ​​​ൽ മാ​​​ർ ഐ​​​റേ​​​നി​​​യോസ് ര​​​ക്ഷാ​​​ധി​​​കാ​​​രി​​​യാ​​​യി സ​​​മി​​​തി​​​ക്കു രൂ​​​പം ന​​​ൽ​​​കി. ക​​​രി​​​സ്മാ​​​റ്റി​​​ക് ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ.​ ​​വ​​​ർ​​​ഗീ​​​സ് മു​​​ണ്ട​​​ക്ക​​​ലാ​​​ണു ചെ​​​യ​​​ർ​​​മാ​​​ൻ. 

ക​​​മ്മീ​​​ഷ​​​ന്‍റെ കേ​​​ന്ദ്ര കാ​​​ര്യാ​​​ല​​​യ​​​മാ​​​യ ക​​​ള​​​മ​​​ശേ​​​രി എ​​​മ്മാ​​​വൂ​​​സി​​​ൽ ചേ​​​ർ​​​ന്ന ആ​​​ലോ​​​ച​​​നാ​ യോ​​​ഗ​​​ത്തി​​​ൽ സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ളാ​​​യി ഫാ.​ ​​ജോ​​​സ് പാ​​​ലാ​​​ട്ടി, റ​​​വ.​ ഡോ.​ ​​ജോ​​​സ് പു​​​തി​​​യേ​​​ട​​​ത്ത്, ഫാ.​ ​​ഷൈ​​​ൻ ആ​​​ന്‍റ​​​ണി, ഫാ.​ ​​ആ​​​ൻ​​​ഡ്രൂ​​​സ്, ഫാ.​ ​​ഷി​​​ബു, ബ്ര​​ദ​​​ർ അ​​​ഭി​​​ലാ​​​ഷ്, ടി.​ ​​ദേ​​​വ​​​പ്ര​​​സാ​​​ദ്, എം.​​​എ.​ ജോ​​​പ്പ​​​ൻ, മാ​​​ർ​​​ട്ടി​​​ൻ ന്യൂ​​​ന​​​സ്, ജോ​​​യി വ​​​ഞ്ചി​​​പ്പു​​​ര, സാ​​​ബു ജോ​​​സ്, ജോ​​​ർ​​​ജ് കു​​​ന്പി​​​ളി​​​മൂ​​​ട്ടി​​​ൽ, ഷി​​​ജു ചെ​​​മ്മ​​​ര​​​പ്പ​​​ള്ളി എ​​​ന്നി​​​വ​​​രെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. 

ഏ​​​പ്രി​​​ൽ 23ന് ​​​എ​​​ല്ലാ മ​​​രി​​​യ​​​ൻ മി​​​നി​​​സ്ട്രി​​​ക​​​ളു​​​ടെ​​​യും പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടെ ക​​​ള​​​മ​​​ശേ​​​രി എ​​​മ്മാ​​​വൂ​​​സി​​​ൽ ഒ​​​രു​​​ക്ക​ ധ്യാ​​​നം ന​​​ട​​​ത്തും. മേ​​​യ് 13നു ​​​ഫാ​​​ത്തി​​​മാ​​​യി​​​ലെ ആ​​​ദ്യ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട​​​ലി​​​ന്‍റെ ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ ന​​​ട​​​ക്കും. ഓ​​​ഗ​​​സ്റ്റ് 12 മു​​​ത​​​ൽ 15 വ​​​രെ ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ആ​​​ളൂ​​​രി​​​ൽ ന​​​ട​​​ക്കു​​​ന്ന ക​​​രി​​​സ്മാ​​​റ്റി​​​ക് ജൂ​​​ബി​​​ലി​​​വ​​​ർ​​​ഷ അ​​​ഖി​​​ല ലോ​​​ക മ​​​ല​​​യാ​​​ളി ​സം​​​ഗ​​​മ​​​വേ​​​ദി​​​യി​​​ൽ ഫാ​​​ത്തി​​​മാ​ മാ​​​താ​​​വി​​​ന്‍റെ തി​​​രു​​​സ്വ​​​രൂ​​​പം പ്ര​​​തി​​​ഷ്ഠി​​​ക്കും. 

ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സ​​​മാ​​​പ​​​ന​​​ത്തോ​​​ടെ തി​​​രു​​​സ്വ​​​രൂ​​​പ പ്ര​​​യാ​​​ണ​​​ത്തി​​​ന് തു​​​ട​​​ക്കം കു​​​റി​​​ക്കും. കേ​​​ര​​​ള​​​ത്തി​​​ലെ 31 ക​​​ത്തോ​​​ലി​​​ക്ക രൂ​​​പ​​​ത​​​ക​​​ളി​​​ലെ​​​യും പ്ര​​​ത്യേ​​​കം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ തി​​​രു​​​സ്വ​​​രൂ​​​പം ആ​​​ഘോ​​​ഷ​​​മാ​​​യി എ​​​ത്തി​​​ക്കും. ഒ​​​ക്ടോ​​​ബ​​​ർ അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ പ്ര​​​യാ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​കും. മ​​​രി​​​യ​​​ൻ കോ​​​ണ്‍​ഫ​​​റ​​​ൻ​​​സോ​​​ടെ​ ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ സ​​​മാ​​​പി​​​ക്കും.
 
 


Source: deepika.com

Attachments




Back to Top

Syro Malabar Live