കൊച്ചി: മുൻ സർക്കാരിന്റെ സമ്പൂർണ മദ്യനിരോധന നയം എൽഡിഎഫ് സർക്കാർ അട്ടിമറിക്കുമോ എന്നതിൽ ആശങ്ക പ്രകടിപ്പിച്ച് കെസിബിസി മദ്യവിരുദ്ധ സമിതിയുടെ സർക്കുലർ.
രണ്ടു വർഷം മുമ്പ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മദ്യനയത്തിന്റെ ഭാഗമായി പഞ്ചസക്ഷത്ര ബാറുകൾ ഒഴികെ മറ്റെല്ലാ മദ്യശാലകളും നിരോധിച്ചിരുന്നു. പത്ത് വർഷംകൊണ്ട് ഘട്ടംഘട്ടം മായുള്ള മദ്യനിരോധനമാണ് അന്ന് പ്രഖ്യാപിച്ചിരുന്നത്. ഈ നയത്തിന്റെ ഭാഗമായി പത്ത് ശതമാനം കണ്‍സ്യൂമർ ഔട്ട് ലെറ്റുകൾ എല്ലാ വർഷവും ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് അടച്ചുപൂട്ടാനുള്ള നടപടിയും എടുത്തിരുന്നു.
എന്നാൽ, പുതിയ സർക്കാർ വന്നതോടെ മദ്യനിരോധനമല്ല. മധ്യവർജനമാണ് നയമെന്ന് പ്രഖ്യപിക്കുകയും പ്രതിവർഷം പത്ത് ശതമാനം മദ്യശാലകൾ അടച്ചുപൂട്ടാനുള്ള തീരുമാനം റദ്ദാക്കുകയും ചെതു. അതിനാൽ സമ്പൂർണ മദ്യനിരോധന നയം പുതിയ സർക്കാർ അട്ടിമറിക്കുകയാണോ എന്ന ആശങ്കയും കെസിബിസി മദ്യവിരുദ്ധ സമിതി ഇന്നലെ പുറപ്പെടുവിച്ച സർക്കുലർ പങ്കുവയ്ക്കുന്നു.