ഫാ.ടോം ഉഴുന്നാലിന്‍റെ മോചനത്തിനു വേണ്ടി പ്രാര്‍ത്ഥനാ ദിനം::Syro Malabar News Updates ഫാ.ടോം ഉഴുന്നാലിന്‍റെ മോചനത്തിനു വേണ്ടി പ്രാര്‍ത്ഥനാ ദിനം
02-March,2017

മെല്‍ബണ്‍: ഫാ. ടോം ഉഴുന്നാലില്‍ ഭീകരരുടെ പിടിയിലായി ഒരു വര്‍ഷം തികയുന്ന മാര്‍ച്ച് 4-ാം തിയതി ( ശനിയാഴ്ച) പ്രാര്‍ത്ഥനാ ദിനമായി ആചരിക്കാന്‍ മെല്‍ബണ്‍ സെന്‍റ് തോമസ് സീറോ മലബാര്‍ രൂപതാ അദ്ധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂര്‍ അഭ്യര്‍ത്ഥിച്ചു. മാര്‍ച്ച് 4-ാം തിയതി പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്‍റെയും പരിത്യാഗപ്രവര്‍ത്തികളുടെയും ദിനമായി ആചരിക്കാന്‍ഓസ്ട്രേലിയായിലെ സീറോ മലബാര്‍രൂപതാംഗങ്ങളോട്ڔപിതാവ്ڔസര്‍ക്കുലറിലൂടെ ആഹ്വാനം ചെയ്തു. രൂപതയിലെ എല്ലാ ഇടവകകളിലും മിഷനുകളിലും മാര്‍ച്ച് 5-ാം തിയതി ഞായറാഴ്ച ദിവ്യബലിയോട് ചേര്‍ന്ന് ഫാ.ടോമിന്‍റെ മോചനത്തിനായി മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളും ആരാധനയും ഉണ്ടാകും.


Source: SMCIM

Attachments




Back to Top

Syro Malabar Live