ക്രിയാത്‌മക വിമർശനങ്ങളിലൂടെ സമഗ്രതയ്ക്കായി കൈകോർക്കണം :മാർ ആലഞ്ചേരി ::Syro Malabar News Updates ക്രിയാത്‌മക വിമർശനങ്ങളിലൂടെ സമഗ്രതയ്ക്കായി കൈകോർക്കണം :മാർ ആലഞ്ചേരി
28-February,2017

കൊച്ചി: വിമർശനങ്ങൾ ക്രിയാത്മകമാകുമ്പോഴാണു സഭയുടെയും സമൂഹത്തിന്റെയും സമഗ്രതയ്ക്കായുള്ള പ്രയത്ന ങ്ങളിൽ കൈകോർക്കാൻ നമുക്കു സാധിക്കുകയെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. 

നാലാമതു സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിയിലെ ചർച്ചകളുടെയും പഠനങ്ങളുടെയും വെളിച്ചത്തിൽ മേജർ ആർച്ച്ബിഷപ് പുറപ്പെടുവിച്ച ഒന്നായി മുന്നോട്ട് എന്ന അജപാലന പ്രബോധ നരേഖയെ ആസ്പദ മാക്കി എറണാകുളംഅങ്കമാലി അതിരൂപതാതല പഠനശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ തലങ്ങളിലും ലളിതമായ ജീവിത, നേതൃത്വ ശൈലികൾ ഇന്നു കാലഘട്ടം ആവശ്യപ്പെടുന്നുണ്ട്. 

ലാളിത്യത്തിനെതിരേയുള്ള വെല്ലുവിളികളെ അതിജീവിക്കാൻ നമുക്കു സാധിക്കണം. സഭയുടെ ഏതെങ്കിലും തലങ്ങളിലോ വിഭാഗങ്ങളിലോ മാത്രമല്ല ലാളിത്യം പ്രകാശിതമാകേണ്ടത്. അതു സഭ മുഴുവൻറെയും സമഗ്രദർശ നമാകണം.

ലാളിത്യത്തിന്റെ സാക്ഷ്യ മാകണം നാം ലോകത്തിനു നൽകേണ്ടത്. ലാളിത്യം ഉൾപ്പെടെ ക്രിസ്തീയ ജീവിതദർശനങ്ങൾക്കു കുടുംബങ്ങൾ പരിശീലന വേദിയാകണമെന്നും മേജർ ആർച്ച്ബിഷപ് ഓർമിപ്പിച്ചു. 

അങ്കമാലി സുബോധന പാസ്റ്ററൽ സെൻററിൽ നടന്ന പഠനശിബിരത്തിൽ സീറോ മലബാർ സഭയുടെ വളർച്ചയും വ്യാപനവുംസമകാലീന വസ്തു തകൾ, കുടുംബസാക്ഷ്യം മാറുന്ന കാലവും മാറേണ്ട ശൈലികളും, ക്രിസ്തീയ ലാളിത്യംകാലത്തിൻറെ പ്രവാചക ദർശനം എന്നീ വിഷയങ്ങളിൽ കാഞ്ഞൂർ ഫൊറോന വികാരി റവ. ഡോ. വർഗീസ് പൊട്ടയ്ക്കൽ, അതിരൂപത മതബോധന ഡയറക്ടർ റവ. ഡോ. ജോയ്സ് കൈതക്കോട്ടിൽ, അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി സിജോ പൈനാടത്ത് എന്നിവർ പ്രബന്ധാവതരണം നടത്തി. 

അങ്കമാലി ബസിലിക്ക റെക്ടർ റവ. ഡോ. കുര്യാക്കോസ് മുണ്ടാടൻ മോഡറേറ്ററായിരുന്നു. സുബോധന ഡയറക്ടർ ഫാ. ഷിനു ഉതുപ്പാൻ, കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യ പ്രതിനിധി സെമിച്ചൻ ജോസഫ് എന്നിവർ പ്രസംഗിച്ചു. അതിരൂപതയിലെ വൈദികർ, സമർപ്പിതർ, ഇടവക കൈക്കാ രൻമാർ, മതാധ്യാപകർ, കുടുംബയൂണിറ്റ്, സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
 


Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church