കാരുണ്യകേരള സന്ദേശയാത്ര : കോഴിക്കോട്, വയനാട് ജില്ലകളിൽ 23 മുതൽ ::Syro Malabar News Updates കാരുണ്യകേരള സന്ദേശയാത്ര : കോഴിക്കോട്, വയനാട് ജില്ലകളിൽ 23 മുതൽ
20-February,2017

കൊ​​ച്ചി: കെ​​സി​​ബി​​സി പ്രൊ​​ലൈ​​ഫ് സ​​മി​​തി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ആ​​രം​​ഭി​​ച്ച കാ​​രു​​ണ്യ​​കേ​​ര​​ള സ​​ന്ദേ​​ശ​​യാ​​ത്ര 23, 24 തീ​​യ​​തി​​ക​​ളി​​ൽ കോ​​ഴി​​ക്കോ​​ട്, വ​​യ​​നാ​​ട് ജി​​ല്ല​​ക​​ളി​​ൽ പ​​ര്യ​​ട​​നം ന​​ട​​ത്തും. 23നു ​​രാ​​വി​​ലെ പ​​ത്തി​​നു വെ​​ള്ളി​​മാ​​ടു​​കു​​ന്ന് പി​​എം​​ഒ​​സി​​യി​​ൽ എ​​ത്തും. 
 
താ​​മ​​ര​​ശേ​​രി രൂ​​പ​​ത​​യി​​ലെ കാ​​രു​​ണ്യ​​സം​​ഗ​​മം ബി​​ഷ​​പ് മാ​​ർ റെ​​മി​​ജി​​യൂ​​സ് ഇ​​ഞ്ച​​നാ​​നി​​യി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ണ്‍. ജോ​​ണ്‍ ഒ​​റ​​ങ്ക​​ര, ഫാ. ​​ജോ​​സ് പെ​​ണ്ണാ​​പ​​റ​​ന്പി​​ൽ, ഫാ. ​​സൈ​​മ​​ണ്‍ കി​​ഴ​​ക്കേ​​ക്കു​​ന്നേ​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ക്കും . ഉ​​ച്ച​​ക​​ഴി​​ഞ്ഞ് നാ​​ലി​​നു കോ​​ഴി​​ക്കോ​​ട് രൂ​​പ​​ത​​യി​​ലെ കാ​​രു​​ണ്യ​​പ്ര​​വ​​ർ​​ത്ത​​ക സ​​മ്മേ​​ള​​നം സെ​​ന്‍റ് വി​​ൻ​​സ​​ന്‍റ് ഹോ​​മി​​ൽ ന​​ട​​ക്കും. വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ണ്‍. തോ​​മ​​സ് പ​​ന​​ക്ക​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ കാ​​ര​​ക്കാ​​ട്ട്, സി​​സ്റ്റ​​ർ ജെ​​യി​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ക്കും. 
 
24നു ​​ബ​​ത്തേ​​രി രൂ​​പ​​ത​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ജീ​​വ​​കാ​​രു​​ണ്യ​​പ്ര​​വ​​ർ​​ത്ത​​ക​​സം​​ഗ​​മം ന​​ട​​ക്കും. 9.30 ന് ​​മാ​​ന​​ന്ത​​വാ​​ടി മ​​ല​​ങ്ക​​ര ക​​ത്തോ​​ലി​​ക്കാ പ​​ള്ളി​​യി​​ൽ ബി​​ഷ​​പ് ജോ​​സ​​ഫ് മാ​​ർ തോ​​മ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ഫാ. ​​മാ​​ത്യു പെ​​രു​​ന്പി​​ള്ളി​​ക്കു​​ന്നേ​​ൽ, ഫാ. ​​ജോ​​ർ​​ജ് കോ​​ട​​ന്നൂ​​ർ, ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ എ​​ട​​യ​​ന്ത്ര​​ത്ത് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. മാ​​ന​​ന്ത​​വാ​​ടി രൂ​​പ​​ത കാ​​രു​​ണ്യ​​സം​​ഗ​​മം അ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​തോ​​ണി​​ച്ചാ​​ൽ എ​​മ്മാ​​വൂ​​സ് വി​​ല്ല​​യി​​ൽ ബി​​ഷ​​പ് മാ​​ർ ജോ​​സ് പൊ​​രു​​ന്നേ​​ടം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ഫാ. ​​മ​​നോ​​ജ് ക​​വ​​ല​​ക്കാ​​ട്ട്, ശാ​​ലു ഏ​​ബ്ര​​ഹാം, കെ.​​എ .ജോ​​സ് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ക്കും. 
 
കാ​​രു​​ണ്യ സ​​ന്ദേ​​ശ​​യാ​​ത്ര​​യ്ക്ക് ചെ​​യ​​ർ​​മാ​​ൻ ബി​​ഷ​​പ് മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ എ​​ട​​യ​​ന്ത്ര​​ത്ത്, ഡ​​യ​​റ​​ക്ട​​ർ ഫാ. ​​പോ​​ൾ മാ​​ട​​ശേ​​രി, ചീ​​ഫ് കോ-​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ സാ​​ബു ജോ​​സ്, ക്യാ​​പ്റ്റ​​ൻ ജോ​​ർ​​ജ് എ​​ഫ്. സേ​​വ്യ​​ർ, ജ​​ന​​റ​​ൽ ക​​ണ്‍വീ​​ന​​ർ ബ്ര​​ദ​​ർ മാ​​വു​​രൂ​​സ് മാ​​ളി​​യേ​​ക്ക​​ൽ, വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് യു​​കേ​​ഷ് തോ​​മ​​സ്, ജെ​​യിം​​സ് ആ​​ഴ്ച​​ങ്ങാ​​ട​​ൻ, സെ​​ക്ര​​ട്ട​​റി സാ​​ലു ഏ​​ബ്ര​​ഹാം, റോ​​ണ റി​​ബെ​​യ്റോ, ആ​​നി​​മേ​​റ്റ​​ർ സി​​സ്റ്റ​​ർ മേ​​രി ജോ​​ർ​​ജ്, ഫ്രാ​​ൻ​​സി​​സ്ക വ​​രാ​​പ്പു​​ഴ, ഒ.​​വി ജോ​​സ​​ഫ് , ഷൈ​​നി തോ​​മ​​സ് എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കും. - See more at: http://www.deepika.com/News_Cat2_sub.aspx?catcode=cat2&newscode=430080#sthash.az8eyrBR.dpuf

Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church